

ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇടയ്ക്കിടെ ഉണ്ടാകുന്ന മധുരക്കൊതിയെ തടയാനാകില്ല. സ്വഭാവികമായും വൈറ്റ് ഷുഗർ ഒഴിവാക്കുന്നതിനാൽ പ്രകൃതിദത്ത ബദലുകളായ ഈന്തപ്പഴം അല്ലെങ്കിൽ ശർക്കരയെയാണ് മിക്കവരുടെ ആശ്രയിക്കുന്നത്. മധുരത്തിൽ രണ്ടും മുന്നിലാണെങ്കിൽ പോഷകങ്ങളുടെ കാര്യത്തിൽ ഈന്തപ്പഴമാണ് അൽപം മികച്ചു നിൽക്കുന്നത്.
ഈന്തപ്പഴം: നാരുകൾ, അവശ്യ ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പന്നമാണ് ഈന്തപ്പഴം. ഇതിലെ ഉയർന്ന നാരുകൾ ദഹനപ്രക്രിയ സാവധാനത്തിലാക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരുന്നത് തടയാനും സഹായിക്കുന്നു.
ശർക്കര: കരിമ്പിൻ നീരോ ഈന്തപ്പന നീരോ കുറുക്കിയാണ് ശർക്കര നിർമിക്കുന്നത്. വെളുത്ത പഞ്ചസാരയേക്കാൾ ഇതിൽ ഇരുമ്പ്, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ അടങ്ങിയിട്ടുണ്ടെങ്കിലും സംസ്കരണ സമയത്ത് ഇതിലെ നാരുകൾ ഭൂരിഭാഗവും നഷ്ടപ്പെടുന്നു.
വിശപ്പ് നിയന്ത്രിക്കുന്നത് ഏത്?
വിശപ്പ് നിയന്ത്രിക്കാൻ ഈന്തപ്പഴം തന്നെയാണ് മികച്ചത്. ഇതിലെ ലയിക്കുന്ന നാരുകൾ വയറിന് ദീർഘനേരം സംതൃപ്തി നൽകുന്നു. ഇത് ഇടവേളകളിലുള്ള ലഘുഭക്ഷണം ഒഴിവാക്കാനും മൊത്തത്തിലുള്ള കലോറി ഉപഭോഗം കുറയ്ക്കാനും സഹായിക്കുന്നു. എന്നാൽ ശർക്കരയിൽ നാരുകൾ കുറവായതിനാൽ രക്തപ്രവാഹത്തിൽ വേഗത്തിൽ ലയിക്കുന്നു. ഇത് പെട്ടെന്ന് ഊർജ്ജം നൽകുമെങ്കിലും, അധികം വൈകാതെ തന്നെ വീണ്ടും മധുരക്കൊതി വർധിക്കാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates