ആദ്യസെഷൻ ഇമ്മ്യൂണോതെറാപ്പി പൂർത്തിയാക്കി, കാര്യമായ പാർശ്വഫലങ്ങൾ ഉണ്ടായിരുന്നില്ലെന്ന് ദീപിക കക്കർ

ഇപ്പോഴിതാ ഇമ്മ്യൂണോതെറാപ്പിയുടെ ആദ്യ സെഷൻ പൂർത്തിയായെന്ന വിവരം പങ്കുവയ്ക്കുകയാണ് നടി.
Deepika kakar, Liver cancer
Deepika kakar, Liver cancerFacebook
Updated on
1 min read

കാൻസറിനെതിരായ തന്റെ പോരാട്ടത്തെ കുറിച്ച് സോഷ്യൽമീഡിയയിലൂടെ ആരാധകരുമായി നിരന്തരം പങ്കുവയ്ക്കുന്ന ആളാണ് നടി ദീപിക കക്കർ. കരളിലാണ് ദീപികയ്ക്ക് കാൻസർ സ്ഥിരീകരിച്ചത്. അതിജീവനത്തിന് ശേഷം വീണ്ടും കരളിന് സമീപം മറ്റൊരു സിസ്റ്റ് രൂപപ്പെടുകയും അതിനെ സർജറിയിലൂടെ നീക്കം ചെയ്യുകയും ചെയ്തതിനെ കുറിച്ച് ദീപിക പറഞ്ഞിരുന്നു.

ഇപ്പോഴിതാ ഇമ്മ്യൂണോതെറാപ്പിയുടെ ആദ്യ സെഷൻ പൂർത്തിയായെന്ന വിവരം പങ്കുവയ്ക്കുകയാണ് നടി. തനിക്ക് വേണ്ടി പ്രാർത്ഥിക്കുന്നവർക്കും തന്നെ പിന്തുണയ്ക്കുന്നവരോടുമുള്ള വലിയ നന്ദി അറിയിക്കുന്നുവെന്നും ദീപിക യൂട്യൂബിൽ പങ്കുവെച്ച വിഡിയോയിൽ പറയുന്നു. ഇമ്മ്യൂണോതെറാപ്പി ചെയ്ത ശേഷം തനിക്ക് കാര്യമായ പാർശ്വഫലങ്ങൾ നേരിടേണ്ടി വന്നിട്ടില്ലെന്ന് ദീപിക പറഞ്ഞു.

എന്നാൽ ശക്തയേറിയ മരുന്ന് ശരീരത്തിലൂടെ കടത്തി വിടുമ്പോൾ ചില അസ്വസ്ഥതകൾ അനുഭവപ്പെടുക സ്വാഭാവികമാണ്. ഒന്നോ രണ്ടോ ദിവസത്തേക്ക് മന്ദതയും ചൂടും അനുഭവപ്പെടാമെന്നും ദീപിക പറഞ്ഞു. റിപ്പോർട്ടുകളെല്ലാം നോർമലായിരുന്നു. ഇമ്മ്യൂണോതെറാപ്പിയും മറ്റ് ടെസ്റ്റുകളും തുടരുമെന്നും താരം വ്യക്തമാക്കി. വേഗത്തിൽ വളരുന്ന എല്ലാ കോശങ്ങളെയും ആക്രമിക്കുകയാണ് കീമോതെറാപ്പിയിലൂടെ ചെയ്യുന്നത്. എന്നാൽ ഇമ്മ്യൂണോതെറാപ്പിയിൽ രോഗിയുടെ പ്രതിരോധ സംവിധാനത്തെ ശരീരത്തിലെ കാൻസർ കോശങ്ങളെ മാത്രം ലക്ഷ്യമിട്ട് പ്രവർത്തിക്കാൻ പരിശീലിപ്പിക്കുകയാണ് ചെയ്യുക.

2025 മേയിലാണ് താൻ സ്റ്റേജ് 2 കരൾ അർബുദത്തിനെതിരെ പോരാടുകയാണെന്ന് ദീപിക വെളിപ്പെടുത്തിയത്. അതേവർഷം ജൂണിൽ നടന്ന ശസ്ത്രക്രിയയിലൂടെ അവരുടെ കരളിന്റെ 22 ശതമാനം ഭാഗം നീക്കം ചെയ്തിരുന്നു. കടുത്ത വയറുവേദനയെ തുടർന്ന് പരിശോധിച്ചപ്പോഴാണ് കരളിൽ ട്യൂമറുണ്ടെന്ന് കണ്ടെത്തിയതും പിന്നീട് അർബുദമാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. തന്റെ കാൻസർ ചികിത്സായാത്രയും കീമോതെറാപ്പി അനുഭവങ്ങളും മാനസികമായ ഉയർച്ച താഴ്ചകളും ദീപിക യൂട്യൂബ് വീഡിയോകളിലൂടെ നിരന്തരം ആരാധകരുമായി പങ്കുവെക്കാറുണ്ട്.

Deepika kakar, Liver cancer
തടി കുറയ്ക്കാൻ രാത്രി ഉറങ്ങുന്നതിന് മുൻപ് 5 പാനീയങ്ങൾ

ലിവർ കാൻസർ

കരളിൽ കാണപ്പെടുന്ന സാധാരണവും മാരകവുമായ ട്യൂമറാണ് ഹെപ്പറ്റോസെല്ലുലാർ കാർസിനോമ അഥവാ ലിവർ കാൻസർ-എച്ച്സിസി. ലോകത്ത് സംഭവിക്കുന്ന കാൻസർ മരണങ്ങളിൽ മൂന്നാമതാണ് കരളിലെ കാൻസർ. ഗുരുതരമായ ഹെപ്പറ്റൈറ്റിസ് ബി വൈറസ്, ഹെപ്പറ്റൈറ്റിസ് സി വൈറസ്, അണുബാധകൾ, മദ്യപാനത്താലോ മറ്റേതെങ്കിലും കാരണത്താലോ ഉണ്ടാകുന്ന ലിവർ സിറോസിസ്, സ്റ്റിയോട്ടിക് കരൾ രോഗവുമായി ബന്ധപ്പെട്ട് മെറ്റബോളിസത്തിലുണ്ടാകുന്ന തകരാർ തുടങ്ങിയവ പ്രധാന കാരണങ്ങളാണ്.

Deepika kakar, Liver cancer
എന്തുകൊണ്ടാണ് ചിലർക്ക് എളുപ്പത്തിൽ വണ്ണം കൂടുന്നത്? വിട്ടുമാറാത്ത ശരീരവീക്കം ഒരു കാരണമാകാം

വയറിന്റെ മുകൾ ഭാഗത്ത് വേദന, വയറിൽ വീക്കം, ഛർദിയും ഓക്കാനവും, മഞ്ഞപ്പിത്തം, വെള്ളനിറത്തിലുള്ള മലം, ഭാരം കുറയൽ തുടങ്ങിയവ പ്രധാനലക്ഷണങ്ങളാണ്. ‌ഹെപ്പറ്റൈറ്റിസ് ബി നിരന്തരം പരിശോധിക്കുക, ലിവർ കാൻസറിലേക്ക് നയിക്കുന്ന രോഗങ്ങളെ കൃത്യസമയത്ത് ചികിത്സിക്കുക, മദ്യപാനം, പുകവലി തുടങ്ങിയവ പരിമിതപ്പെടുത്തുക, കാൻസറിലേക്ക് നയിക്കുന്ന കെമിക്കലുകളുമായുള്ള സമ്പർക്കം കുറയ്ക്കുക, ശരീരഭാരം ആരാേഗ്യകരമായി നിലനിർത്തുക, കൊളസ്ട്രോൾ നിലയും പ്രമേഹവും നിയന്ത്രിക്കുക തുടങ്ങിയവയിലൂടെ കരളിലെ കാൻസറിനെ പ്രതിരോധിക്കാനാവും.

Summary

Deepika Karkar liver cancer immunotheraphy

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com