
ഓർമ, ചിന്ത, സാമൂഹിക കഴിവുകൾ തുടങ്ങി തലച്ചോറിനെ വിവിധ പ്രവർത്തനങ്ങളെ ബാധിക്കുന്ന ഒരു രോഗാവസ്ഥയാണ് ഡിമെന്‍ഷ്യ അഥവാ മറവിരോഗം. ഓരോ 3 സെക്കന്‍ഡിലും ഡിമെന്‍ഷ്യയുടെ ഒരു പുതിയ കേസ് വീതം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെന്നാണ് അല്‍ഷിമേഴ്‌സ് ഡിസീസ് ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒരു വാക്ക് ഓര്‍ത്തെടുക്കാന്‍ പാടുപെടുക, പരിചയക്കാരന്റെ പേര് മറക്കുക, സമീപകാല സംഭവങ്ങള്‍ ഓര്‍ത്തെടുക്കാന്‍ കഴിയാതെ വരിക, കാറിന്റെ താക്കോൽ പോലുള്ള വസ്തുക്കൾ പലപ്പോഴും തെറ്റായ സ്ഥാനത്ത് വെക്കുക തുടങ്ങിയവയാണ് മറവി രോഗം ഉള്ള ആളുകള്‍ കാണിക്കുന്ന ചില സാധാരണ ലക്ഷണങ്ങൾ.
വാസ്‌കുലര്‍ ഡിമെന്‍ഷ്യ, ലെവി ബോഡി ഡിമെന്‍ഷ്യ, ഫ്രോണ്ടോ-ടെമ്പറല്‍ ഡിമെന്‍ഷ്യ, മിക്‌സഡ് ഡിമെന്‍ഷ്യ തുടങ്ങി പല തരത്തിലുള്ള ഡിമെന്‍ഷ്യകളുണ്ട്. ഡിമെന്‍ഷ്യയുടെ ഏറ്റവും സാധാരണമായ ഒരു രൂപം മാത്രമാണ് അല്‍ഷിമേഴ്സ് രോഗം. പലപ്പോഴും 65 വയസ്സിനു മുകളിലുള്ളവരെയാണ് മറവിരോഗം ബാധിക്കുകയെങ്കിലും ഇത് സാധാരണ നിലയിൽ വാര്‍ദ്ധക്യത്തിന്റെ മാത്രം ഭാഗമല്ല. ചെറുപ്പക്കാരെയും ഇത് ബാധിച്ചേക്കാം.
ഡിമെൻഷ്യയുടെ സാധ്യത വർധിപ്പിക്കുന്ന 8 ഘടകങ്ങൾ ഇതാ...
ഡിമെൻഷ്യ ഉണ്ടാവാനുള്ള ഒരു ഘടകം പ്രായമാണ്. പ്രത്യേകിച്ച് 65 വയസിന് ശേഷം. പ്രായമാകുന്ന സ്വാഭാവിക പ്രക്രിയയും വിവിധ രോഗാവസ്ഥകളും കാരണം തലച്ചോറിൽ പല മാറ്റങ്ങൾ ഉണ്ടാക്കാം. ന്യൂറോണുകളുടെ നഷ്ടം, അസാധാരണമായ പ്രോട്ടീനുകളുടെ ശേഖരം തുടങ്ങിയവ ഡിമെൻഷ്യയ്ക്ക് കാരണമാകാം.
പാരമ്പര്യമായി ലഭിച്ച ജനിതക ഘടകങ്ങൾ ഡിമെൻഷ്യയുടെ അപകടസാധ്യത വർധിപ്പിക്കും. APOE-e4 പോലെയുള്ള ചില ജീനുകൾ അൽഷിമേഴ്‌സ് രോഗത്തിൻ്റെ ഉയർന്ന അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു.
ഉയർന്ന രക്തസമ്മർദം, ഹൃദ്രോഗം, സ്ട്രോക്ക്, ഉയർന്ന കൊളസ്ട്രോൾ തുടങ്ങിയ ഹൃദയ സംബന്ധമായ അവസ്ഥകൾ തലച്ചോറിലേക്കുള്ള രക്തപ്രവാഹത്തെ തടസപ്പെടുത്തും. ഇത് രക്തക്കുഴലുകൾക്ക് കേടുപാടുകൾ വരുത്തുകയും മസ്തിഷ്ക കോശങ്ങളിലേക്കുള്ള ഓക്സിജന്റയും പോഷകങ്ങളുടെയും ലഭ്യത കുറയ്ക്കുകയും ചെയ്യും. ഇത് ഡിമെഷ്യയിലേക്ക് നയിച്ചേക്കാം.
രക്തത്തിലെ ഉയർന്ന പഞ്ചസാരയുടെ അളവു രക്തക്കുഴലുകളെ തകരാറിലാക്കുകയും ഡിമെൻഷ്യയുടെ സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും. കൂടാതെ വീക്കം, ഓക്സിഡേറ്റീവ് സമ്മർദ്ദം എന്നിവയ്ക്കും കാരണമാകുന്നു. ഇവ രണ്ടും തലച്ചോറിൻ്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് ഫലപ്രദമായി നിയന്ത്രിക്കുന്നത് ഈ അപകടസാധ്യതകൾ ലഘൂകരിക്കാൻ സഹായിക്കും.
പുകവലി, അമിതമായ മദ്യപാനം, ശാരീരിക നിഷ്‌ക്രിയത്വം, അനാരോഗ്യകരമായ ഭക്ഷണക്രമം തുടങ്ങിയ ജീവിതശൈലി ശീലങ്ങൾ ഡിമെൻഷ്യയ്ക്കുള്ള സാധ്യത വർധിപ്പിക്കും. കൂടാതെ ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ, പൊണ്ണത്തടി, മറ്റ് ആരോഗ്യ പ്രശ്നങ്ങൾ എന്നിവയിലേക്കും ഇത് നയിച്ചേക്കാം. ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കുന്നത് തലച്ചോറിൻ്റെ ആരോഗ്യം നിലനിർത്താനും ഡിമെൻഷ്യ സാധ്യത കുറയ്ക്കാനും സഹായിക്കും.
വിഷാദം, സാമൂഹികമായ ഒറ്റപ്പെടൽ, കുറഞ്ഞ സാമൂഹിക ഇടപെടൽ എന്നിവ ഡിമെൻഷ്യയുടെ സാധ്യത വർധിപ്പിക്കും. മാനസികാരോഗ്യ പ്രശ്നങ്ങൾ തലച്ചോറിൻ്റെ ഉത്തേജനം കുറയ്ക്കുന്നതിനും സമ്മർദ്ദം വർധിപ്പിക്കുന്നതിനും ഇടയാക്കും. സാമൂഹികവും മാനസികവുമായ ഉത്തേജക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് തലച്ചോറിൻ്റെ ആരോഗ്യം നിലനിർത്താൻ സഹായിക്കും.
തലയിൽ ആവർത്തിച്ചുള്ള പരിക്കുകൾ ഡിമെൻഷ്യയ്ക്കുള്ള സാധ്യത വർധിപ്പിക്കുന്നു. അത്തരം പരിക്കുകൾ മസ്തിഷ്ക കോശങ്ങൾക്ക് നേരിട്ട് കേടുവരുത്തും. മസ്തിഷ്കാഘാതമോ തലയ്ക്ക് ഗുരുതരമായ ആഘാതമോ ഉണ്ടായിട്ടുള്ള വ്യക്തികൾക്ക് ഡിമെൻഷ്യ വരാനുള്ള സാധ്യത കൂടുതലാണ്.
മലിനീകരണം, വിഷവസ്തുക്കൾ, അപകടകരമായ വസ്തുക്കൾ എന്നിവയുമായുള്ള നിരന്തര സമ്പർക്കം പുലർത്തുന്നത് ഡിമെൻഷ്യയുടെ അപകടസാധ്യത കൂട്ടുന്നു. ഈ പദാർത്ഥങ്ങൾ വീക്കം, ഓക്സിഡേറ്റീവ് സമ്മർദ്ദം, മസ്തിഷ്ക കോശങ്ങൾക്ക് കേടുപാടുകൾ എന്നിവയ്ക്ക് കാരണമാകും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
