ശരീരത്തിന് വിറ്റാമിന്‍ ബി12 ലഭ്യമാക്കാന്‍ 5 ടിപ്പുകള്‍

വിറ്റാമിൻ ബി12ന്റെ അളവ് സ്വാഭാവികമായി ഉയർത്താൻ സഹായിക്കുന്ന 5 ഭക്ഷണങ്ങൾ
vitamin b12

വിറ്റാമിൻ ബി 12 (കോബാലമിൻ) ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തിനും ഡിഎൻഎ നിർമാണത്തിനും നാഡികളുടെ പ്രവർത്തനം നിലനിർത്തുന്നതിനും ആവശ്യമാണ്. ശരീരത്തിന് വിറ്റാമിൻ ബി12 ഉത്പാദിപ്പിക്കാൻ കഴിയാത്തതിനാൽ ഭക്ഷണത്തിലൂടെയും സപ്ലിമെന്റുകളിലൂടെയും ലഭ്യമാക്കാം. പ്രതിദിനം കുറഞ്ഞത് 2.4 മൈക്രോ​ഗ്രാം വിറ്റാമിൻ ബി12 കഴിക്കണമെന്നാണ് ആരോ​ഗ്യവിദ​ഗ്ധർ ശുപാർശ ചെയ്യുന്നത്.

വിറ്റാമിൻ ബി12ന്റെ അളവ് സ്വാഭാവികമായി ഉയർത്താൻ സഹായിക്കുന്ന 5 ഭക്ഷണങ്ങൾ

1. മൃഗങ്ങളിൽ നിന്നുള്ള ഉത്പ്പന്നങ്ങള്‍

fish

വിറ്റാമിൻ ബി 12 പ്രധാനമായും മൃഗങ്ങളിൽ നിന്നുള്ള ഉത്പ്പന്നങ്ങളിൽ നിന്നാണ് ലഭ്യമാകുന്നത്. മാംസം, മത്സ്യം, മുട്ട, പാൽ തുടങ്ങിയ ഭക്ഷണങ്ങളിൽ വിറ്റാമിൻ ബി 12 ധാരാളമായി അടങ്ങിയിട്ടുണ്ട്. അമേരിക്കൻ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച് ഇത്തരം ഭക്ഷണം പതിവായി കഴിക്കുന്നത് ശരീരത്തിൽ മതിയായ ബി 12 അളവ് നിലനിർത്താൻ സഹായിക്കും.

2. ഫോർട്ടിഫൈഡ് ഭക്ഷണങ്ങൾ

fortified cereals

വിറ്റാമിൻ ബി12 അതികമായി ചേർത്ത ഫോർട്ടിഫൈഡ് ഭക്ഷണങ്ങൾ തെരഞ്ഞെടുക്കുക. മത്സ്യവും മാംസവും കഴിക്കാത്ത സസ്യാഹാരികൾക്ക് ഇത് ഒരു മികച്ച ചോയിസ് ആണ്. ഫോർട്ടിഫൈഡ് ധാന്യങ്ങള്‍, ന്യൂട്രീഷണൽ യീസ്റ്റ് തുടങ്ങിയ ഉത്പ്പന്നങ്ങളില്‍ അധികമായി വിറ്റാമിൻ ബി12 ചേർക്കാറുണ്ട്.

3. അവയവ മാംസം

liver

ആട്/ചിക്കൻ പോലുള്ളവയുടെ കരൾ, വൃക്ക തുടങ്ങിയ അവയവ മാംസങ്ങളിൽ ധാരാളം വിറ്റാമിൻ ബി12 അടങ്ങിയിട്ടുണ്ട്.

4. പുളിപ്പിച്ച ഭക്ഷണം

idli

ദോശ, ഇഡ്‌ലി തുടങ്ങിയ പുളിപ്പിച്ച ഭക്ഷണങ്ങളും വിറ്റാമിൻ ബി12 അടങ്ങിയിട്ടുണ്ട്. ബാക്ടീരിയ ഉൾപ്പെടുന്ന ഒരു പ്രക്രിയയിലൂടെയാണ് മാവ് പുളിപ്പിക്കുന്നത്. ബാക്ടീരിയയിൽ ചിലതിന് വിറ്റാമിൻ ബി 12 ഉത്പാദിപ്പിക്കാൻ കഴിയും.

5. വിറ്റാമിൻ ബി12 സപ്ലിമെന്‍റ്

vitamin b12 suppliment

ചിലപ്പോൾ ശരീരത്തിൽ വേണ്ടത്ര വിറ്റാമിൻ ബി 12 നിലനിർത്താൻ ഭക്ഷണക്രമം മാത്രം മതിയാകില്ല. പ്രത്യേകിച്ച് പ്രായമായവരിൽ. ഇത്തരം സന്ദർഭങ്ങളിൽ ബി12 സപ്ലിമെന്റുകൾ വളരെ ​ഗുണം ചെയ്യും. എന്നാൽ സപ്ലമെന്റുകൾ എടുക്കുന്നതിന് മുൻപ് ഡോക്ടറുടെ നിർദേശം തേടുക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com