'നിങ്ങളിലെ കാമുക ഹൃദയം ഉണരും!' ലൗ ഹോ‍ർമോണുകളെ പ്രോത്സാഹിപ്പിക്കാൻ ഡയറ്റിൽ ചില പൊടിക്കൈകൾ

ചില ഭക്ഷണങ്ങൾ ശരീരത്തിൽ ഓക്സിടോക്സിൻ ഉൽപാദനം സ്വാഭാവികമായി വർധിപ്പിക്കാൻ സഹായിക്കും.
Love Hormones
Love HormonesMeta AI Image
Updated on
1 min read

രീരത്തിലെ 'ലൗ' ഹോർമോൺ എന്നാണ് ഓക്സിടോസിനെ അറിയപ്പെടുന്നത്. ഒൻപതു അമിനോ ആസിഡുകൾ ചേ‍ർന്ന ഈ ഹോ‍‍ർമോൺ നിർമ്മിക്കുന്നത് നമ്മുടെ തലച്ചോറിലെ ഹൈപ്പോതലാമസാണ്. ഇത് സ്നേഹം, പ്രണയം, മാതൃസ്നേഹം, വിശ്വാസം എന്നിവയെ ശക്തിപ്പെടുത്താൻ സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഇവയെ 'ബോണ്ടിങ്' ഹോർമോൺ എന്നും വിളിക്കാറുണ്ട്.

ശാരീരികവും മാനസികവുമായ പല പ്രവ‍ത്തനങ്ങളിലും ഓക്സിടോക്സിൻ പ്രധാനമാണ്. മെറ്റബോളിസം, സെക്ഷ്വല്‍ ആക്ടിവിറ്റി, സാമൂഹിക ബന്ധം, സമ്മര്‍ദ്ദം ഒഴിവാക്കല്‍, പ്രസവം, മുലയൂട്ടൽ, ശക്തമായ രക്ഷിതാക്കൾ-കുട്ടി ബന്ധം എന്നിവയിലൊക്കെ ഓക്‌സിടോക്‌സിന്റെ പങ്ക് വലുതാണ്.

ഇത് ബന്ധങ്ങളിൽ വിശ്വാസം, സഹാനുഭൂതി, അടുപ്പം എന്നിവ പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു. കൂടാതെ പ്രസവസമയത്ത് ഗർഭപാത്രത്തിന്റെ സങ്കോചത്തിനും, മുലപ്പാൽ പുറത്തുവരുന്നതിനും ഈ ഹോർമോൺ നി‍ർണായക പങ്ക് വഹിക്കുന്നു. ശാരീരിക അടുപ്പം ഉണ്ടാകുമ്പോൾ (ആലിംഗനം, ചുംബനം) ഓക്സിടോസിൻ്റെ അളവു വർധിക്കുന്നു.

Love Hormones
ഓട്സ് ഉണ്ടാക്കുമ്പോൾ ഈ അബദ്ധങ്ങൾ ചെയ്യരുത്, ഹെൽത്തി ഫുഡ് അൺഹെൽത്തി ആകും

ചില ഭക്ഷണങ്ങൾ ശരീരത്തിൽ ഓക്സിടോക്സിൻ ഉൽപാദനം സ്വാഭാവികമായി വർധിപ്പിക്കാൻ സഹായിക്കും.

ഓക്സിടോസിൻ ഡയറ്റ്

അതില്‍ പ്രധാനപ്പെട്ടതാണ് സാള്‍മണ്‍ മത്സ്യം. ഇതില്‍ ധാരാളം വിറ്റാമിന്‍ ഡിയും ഒമേഗ-3 ഫാറ്റി ആസിഡും അടങ്ങിയിട്ടുണ്ട്. ഇവ രണ്ടും ഓക്‌സിടോക്‌സിന്റെ ഉല്‍പാദനത്തിന് അത്യാവശ്യമാണ്. വിറ്റാമിന്‍ സി കൂടുതലുള്ള ഓറഞ്ച് ജ്യൂസും ഉയര്‍ന്ന തരത്തില്‍ മ​ഗ്നീഷ്യം അടങ്ങിയിട്ടുള്ള ഡാര്‍ക്ക് ചോക്ലേറ്റും മത്തങ്ങ വിത്തുകളും ഓക്‌സിടോക്‌സിന്റെ ഉത്പാദനം വര്‍ധിപ്പിക്കും.

Love Hormones
പങ്കാളി അടുത്തുള്ളപ്പോള്‍ വേഗം ഉറക്കം വരുന്നുണ്ടോ? കാരണമുണ്ട്

കൂടാതെ കാപ്പിയിലെ കഫീൻ ഓക്‌സിടോക്‌സിന്‍ ന്യൂറോണുകളെ ആക്ടിവേറ്റ് ചെയ്യിക്കുകയും മൂഡ് ഉയര്‍ത്തുകയും ചെയ്യും. മുട്ടയുടെ മഞ്ഞയില്‍ ധാരാളം വിറ്റാമിന്‍ ഡി അടങ്ങിയിട്ടുണ്ട്. ഇത് ഓക്‌സിടോക്‌സിന്‍ ഉത്പാദനത്തെ കൂട്ടും. കൂടാതെ യോഗർട്ട് കഴിക്കുന്നതും സന്തോഷ ഹോർമോണുകളുടെ ഉൽപാദനം വർധിപ്പിക്കാം.

Summary

Diet tips to Improve Love hormone- Oxytocin

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com