ഉപ്പ് പലവിധമുണ്ട്, ആരോ​ഗ്യത്തിന് മികച്ചത് ഏത്?

ഹിമാലയൻ സാള്‍ട്ട് അല്ലെങ്കില്‍ പിങ്ക് സാള്‍ട്ട് എന്നറിയപ്പെടുന്ന ഉപ്പ് കാഴ്ചയിൽ തന്നെ മനസ്സിലാകും
Different types of salts
Different types of saltsMeta AI Image
Updated on
1 min read

പ്പിന്റെ ഇടപെടലില്ലാതെ രുചികരമായ ഭക്ഷണം ഉണ്ടാക്കാനാകില്ല. രുചിക്ക് മാത്രമല്ല, ആരോ​ഗ്യത്തിനും ഉപ്പ് അഭിവാജ്യ ഘടകമാണ്. ശരീരത്തിൽ ഇലക്ട്രോലൈറ്റുകളും ഫ്ലൂയിഡുകളും ബാലൻസ് ചെയ്തു നിർത്തുന്നതിന് ഉപ്പിൽ അടങ്ങിയ സോഡിയം ആവശ്യമാണ്. രക്തസമ്മർദം നിയന്ത്രിച്ചു നിർത്തുന്നതിലും ഉപ്പിന്റെ പങ്ക് വലുതാണ്.

ഉപ്പ് പലവിധമുണ്ട്. ടേബിൾ സാൾട്ട്, ഹിമാലയൻ സാൾട്ട് അല്ലെങ്കിൽ പിങ്ക് സാൾട്ട് ഇതൊക്കെ ഈ പലവിധത്തിൽ പെടുന്നതാണ്. എന്താണ് ഇവ തമ്മിലുള്ള വ്യത്യാസമെന്ന് അറിയാമോ? ഉപ്പ് ഏത് തരമാണെങ്കിലും അത് പരിമിതമായി ഉപയോ​ഗിക്കാൻ ശ്രദ്ധിക്കണം.

ഹിമാലയൻ സാള്‍ട്ട്

ഹിമാലയൻ സാള്‍ട്ട് അല്ലെങ്കില്‍ പിങ്ക് സാള്‍ട്ട് എന്നറിയപ്പെടുന്ന ഉപ്പ് കാഴ്ചയിൽ തന്നെ മനസ്സിലാകും. ഇത് അൽപം പിങ്ക് നിറമായിരിക്കും. സോഡിയത്തിന് പുറമെ പൊട്ടാസ്യം, മഗ്നീഷ്യം, കാത്സ്യം എന്നിങ്ങനെയുള്ള ധാതുക്കളും ഇതിലടങ്ങിയിട്ടുണ്ട്. അതുകൊണ്ട് ഇത് അൽപം കൂടി ആരോഗ്യകരമാണ്.

Different types of salts
ഉപ്പോ പഞ്ചസാരയോ ആരോഗ്യത്തിന് കൂടുതൽ അപകടം?

സീ സാള്‍ട്ട്

പേരുപോലെ തന്നെ കടൽ വെള്ളം വറ്റിച്ചെടുത്ത് നിർമ്മിക്കുന്ന ഉപ്പാണിത്. പ്രോസസ് ചെയ്തു വാണിജ്യാടിസ്ഥാനത്തിൽ ഉൽപാദിപ്പിക്കുന്ന ഇവയിലും ധാതുക്കൾ അടങ്ങിയിട്ടുണ്ടെങ്കിലും ഹിമാലയൻ സാൾട്ടിൻ്റെ അത്ര ഗുണമില്ല.

പൊട്ടാസ്യം സാള്‍ട്ട്

പൊട്ടാസ്യം സാൾട്ടിൽ പൊട്ടസ്യത്തിൻ്റെ അംശം ഇതിൽ കൂടുതലായിരിക്കും. സോഡിയം അധികമാകുമ്പോള്‍ അതിന്‍റെ ദൂഷ്യമൊഴിവാക്കാൻ പൊട്ടാസ്യം സഹായിക്കും. ഇക്കാരണങ്ങളെല്ലാം കൊണ്ടുതന്നെ ബിപിയുള്ളവര്‍ക്ക് ഇതുപയോഗിക്കാവുന്നതാണ്. എങ്കിലും ഇതും അളവ് ശ്രദ്ധിക്കേണ്ടതുണ്ട്.

Different types of salts
ഓട്സോ മുട്ടയോ, ഏതാണ് മികച്ചത്

ടേബിള്‍ സാള്‍ട്ട്

സാധാരണനിലയില്‍ വീടുകളിലുപയോഗിക്കുന്ന ഉപ്പാണ് ടേബിള്‍ സാള്‍ട്ട്. കടലില്‍ നിന്നെടുക്കുന്ന ഉപ്പ് തന്നെയാണിതും. എന്നാല്‍ നല്ലതുപോലെ പ്രോസസ് ചെയ്തെടുക്കുന്നതായതിനാല്‍ സ്വാഭാവികമായും ആരോഗ്യത്തിന് അത്ര നല്ലതല്ല.

ഇപ്പോള്‍ ടേബിള്‍ സാള്‍ട്ട് 'അയൊഡൈസ്ഡ് സോള്‍ട്ട്' എന്ന പേരിലും കുറച്ച് കൂടി മാറ്റങ്ങളോടെ എത്തുന്നുണ്ട്. ഇതില്‍ അയോ‍ഡിൻ കുറച്ചുകൂടി അടങ്ങിയിരിക്കും.

Summary

Different types of salts and which is more healthy

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com