

കൂടുതൽ സമയം മൊബൈൽ ഫോണിൽ ചിലവഴിക്കുന്ന കുട്ടികളുടെയും കൗമാരക്കാരുടെയും നട്ടെല്ലിന് പ്രശ്‌നമുണ്ടാകാമെന്ന് പഠനം. ഒരു ദിവസം മൂന്നുമണിക്കൂറിലധികം മൊബൈലിൽ ചിലവഴിക്കുന്ന കുട്ടികളിലാണ് പുറംവേദന പോലുള്ള പ്രശ്‌നങ്ങൾ കൂടുതലായി കണ്ടുവരുന്നതെന്നാണ് പഠനത്തിൽ പറയുന്നത്. തൊറാസിക് സ്‌പൈനിനുള്ള വേദനയെ കേന്ദ്രീകരിച്ചാണ് പഠനം നടത്തിയത്.
ഷോൾഡർ ബ്ലേഡുകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന നെഞ്ചിന്റെ പുറകുവശത്തായുള്ള നട്ടെല്ലിന്റെ മധ്യഭാഗമാണ് തൊറാസിക് സ്‌പൈൻ. പതിനാല് മുതൽ പതിനെട്ടു വയസ്സുവരെ പ്രായമുള്ള ഹൈസ്‌കൂൾ വിദ്യാർഥികളിലാണ് പഠനം നടത്തിയത്. സയന്റിഫിക് ജേർണലായ ഹെൽത്ത്‌കെയറിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ശാരീരിക പ്രവർത്തനങ്ങളും മടിപിടിച്ചിരിക്കുന്ന ശീലവും മാനസിക പ്രശ്‌നങ്ങളുമൊക്കെ നട്ടെല്ലിന്റെ ആരോഗ്യത്തെ ബാധിക്കാറുണ്ട്. കോവിഡ് കാലത്ത് കുട്ടികൾ ഇലക്ട്രോണിക് ഉപകരണങ്ങളെ കൂടുതലായി ആശ്രയിക്കാൻ തുടങ്ങിയത് ഇത് കൂടുതൽ വഷളാക്കിയെന്നാണ് ഗവേഷകർ പറയുന്നത്. പുറംവേദനയുമായി എത്തുന്ന കുട്ടികളിൽ അധികവും അലസജീവിതം നയിച്ചിരുന്നവരും അക്കാദമിക കാര്യങ്ങളിൽ പിന്നോട്ടുനിൽക്കുന്നവരും മാനസിക പ്രശ്‌നങ്ങൾ നേരിട്ടവരുമായിരുന്നെന്നും ഗവേഷകർ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates