black pepper in summer

വേനൽക്കാലത്ത് കുരുമുളക് ഉപയോ​ഗം കുറയ്ക്കണം, ശ്രദ്ധിച്ചില്ലെങ്കിൽ പണികിട്ടും

വയറിനെ തണുപ്പിക്കുന്ന ഭക്ഷണങ്ങൾ വേണം വേനൽക്കാലത്ത് ഡയറ്റിൽ ഉൾപ്പെടുത്താൻ
Published on

മുട്ട പൊരിക്കാൻ ആണെങ്കിലും ബീഫ് കറിക്കാണെങ്കിലും കുരുമുളക് വാരി വിതറുകയെന്നത് നമ്മുടെ ഒരു ശീലമാണ്. പല നാടൻ വിഭവങ്ങളുടെയും രുചി കൂട്ടാൻ കുരുമുളക് തന്നെ വേണം. എന്നാൽ വേനൽക്കാലത്ത് ഈ ശീലം പരിമിതപ്പെടുത്തുന്നതാണ് നല്ലത്. വയറിനെ തണുപ്പിക്കുന്ന ഭക്ഷണങ്ങൾ വേണം വേനൽക്കാലത്ത് ഡയറ്റിൽ ഉൾപ്പെടുത്താൻ.

കുരുമുളക് ശരീര താപനില വർധിപ്പിക്കുന്ന ഒന്നാണ്. ഇത് വേനൽക്കാലത്ത് കഴിക്കുന്നത് പലതരത്തിലുള്ള അസ്വസ്ഥതകൾ ഉണ്ടാക്കും. കുരുമുളകിന്റെ അമിത ഉപഭോഗം നെഞ്ചെരിച്ചിൽ അല്ലെങ്കിൽ ദഹനക്കേട് ഉണ്ടാക്കും.

കൂടാതെ കുരുമുളക് ചില മരുന്നുകളുടെ ഫലപ്രാപ്തിയെ തടസ്സപ്പെടുത്തിയേക്കാമെന്നും ആരോ​ഗ്യ വി​ദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നു, അതിനാൽ ഏതെങ്കിലും മരുന്നു കഴിക്കുന്നവർ കുരുമുളക് കഴിക്കുന്നതിന് മുൻപ് ആരോഗ്യ വിദഗ്ദ്ധനെ സമീപിക്കുന്നത് നല്ലതാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com