ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും, പ്രോട്ടീൻ പൗഡർ കഴിക്കേണ്ട ശരിയായ രീതി

പാലുൽപ്പന്നങ്ങളിൽ നിന്നുള്ള വേ പ്രോട്ടീൻ ഓറഞ്ച് ജ്യൂസ് അല്ലെങ്കിൽ പൈനാപ്പിൾ ജ്യൂസ് പോലുള്ള ഉയർന്ന അസിഡിക് സ്വഭാവമുള്ള ജ്യൂസുകളിൽ മിക്സ് ചെയ്തു കുടിക്കാന്‍ പാടില്ല.
Protien power
Protien powerPinterest
Updated on
1 min read

പേശികളുടെ ആരോ​ഗ്യത്തിന് ​ഗുണമേന്മയുള്ള പ്രോട്ടീൻ പൗഡർ ഉപയോ​ഗിക്കണമെന്ന് വിദ​ഗ്ധർ നിർദ്ദേശിക്കാറുണ്ട്. അതുപോലെ തന്നെ പ്രധാനമാണ് പ്രോട്ടീൻ പൗഡർ എങ്ങനെ കഴിക്കുന്നുവെന്നതും. ശരിയായ രീതിയിലല്ല പ്രോട്ടീൻ പൗഡർ കഴിക്കുന്നതെങ്കിൽ, ആരോ​ഗ്യത്തിന് പണി കിട്ടാനുള്ള സാധ്യത വളരെ കൂടുതലാണ്. പാലിൽ അല്ലെങ്കിൽ വെള്ളത്തിൽ കലർത്തിയാണ് പൊതുവെ പ്രോട്ടീൻ പൗഡർ ഉപയോ​ഗിക്കാറ്.

പ്രോട്ടീൻ പൗഡർ മിക്സ് ചെയ്യുമ്പോൾ ഈ അബദ്ധം ആവർത്തിക്കരുത്

ചൂട് ദ്രാവകങ്ങള്‍

രാവിലെ ബ്രേക്ക്ഫാസ്റ്റിൽ പ്രോട്ടീൻ ഉൾപ്പെടുത്തുന്നതിന് ചിലർ കാപ്പിയിലും ചൂടുവെള്ളത്തിലും പ്രോട്ടീൻ പൗഡർ മിക്സ് ചെയ്തു കുടിക്കാറുണ്ട്. ഇത് പ്രോട്ടീൻ പൗഡർ കലക്കുമ്പോൾ കട്ടപിടിക്കാൻ കാരണമാകും. ഇത് ഫലപ്രദമാകണമെന്നില്ല.

അസിഡിക് സ്വഭാവമുള്ള ജ്യൂസുകൾ

പാലുൽപ്പന്നങ്ങളിൽ നിന്നുള്ള വേ പ്രോട്ടീൻ ഓറഞ്ച് ജ്യൂസ് അല്ലെങ്കിൽ പൈനാപ്പിൾ ജ്യൂസ് പോലുള്ള ഉയർന്ന അസിഡിക് സ്വഭാവമുള്ള ജ്യൂസുകളിൽ മിക്സ് ചെയ്തു കുടിക്കാന്‍ പാടില്ല. ഇത് പ്രോട്ടീന്‍ പൗഡര്‍ കട്ടപിടിച്ചു കിടക്കാനും കഴിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടാക്കുകയും ചെയ്യുന്നു.

ഫൈബർ സപ്ലിമെന്റുകൾ

പ്രോട്ടീൻ പൗഡറും ഫൈബർ സപ്ലിമെന്റും സംയോജിപ്പിക്കുന്നത് ഒറ്റ തവണയിൽ തന്നെ പോഷകങ്ങൾ പരമാവധിയാക്കാൻ സഹായിക്കും. എന്നാൽ ഇത് ഒരു സ്റ്റിക്കി അവസ്ഥയിലേക്ക് മാറാനും സാധ്യതയുണ്ട്. ഇത് കുടിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടാക്കാന്‍ സാധ്യതയുണ്ട്.

വെറും വെള്ളം

പയറുവർഗ്ഗങ്ങളിൽ നിന്നുള്ള/സസ്യങ്ങളിൽ നിന്നുള്ള പ്രോട്ടീനുകൾ വെള്ളത്തിൽ നന്നായി യോജിക്കണമെന്നില്ല. പ്രത്യേകിച്ച് വേ പ്രോട്ടീനുമായി താരതമ്യപ്പെടുത്തുമ്പോൾ, ഇത് കൂടുതൽ ക്രീമിയും കുറഞ്ഞ ഗ്രിറ്റിയും ആയിരിക്കും. സസ്യങ്ങളിൽ നിന്നുള്ള പ്രോട്ടീനുകൾ (പയറുവർഗ്ഗങ്ങൾ പോലുള്ളവ) ബദാം പാൽ, തേങ്ങാപ്പാൽ തുടങ്ങിയ ക്രീമിയർ ബേസിലേക്ക് കലർത്തി കുടിക്കുന്നതാണ് നല്ലത്.

Protien power
എപ്പോഴും പനിയും ജലദോഷവും? പ്രതിരോധശേഷി മെച്ചപ്പെടുത്താൻ പ്രത്യേകം ഡയറ്റ്

പ്രോട്ടീൻ പൗഡറിന്റെ ചേരുവകൾ ശ്രദ്ധിക്കുക

പ്രോട്ടീൻ പൗഡറിൽ ആഡഡ് ഷു​ഗർ ചേർന്നിട്ടുണ്ടെങ്കിൽ അതിൽ വീണ്ടും പഞ്ചസാരയോ തേനോ ഉപയോ​ഗിക്കേണ്ടതില്ല. പല പ്രോട്ടീൻ പൗഡറുകളിലും എറിത്രൈറ്റോൾ പോലുള്ള കുറഞ്ഞ കലോറി സ്വീറ്റ്നർ അടങ്ങിയിട്ടുണ്ട്. പഞ്ചസാര ആൽക്കഹോൾ അടങ്ങിയ മറ്റ് ഉൽപ്പന്നങ്ങളുമായി ഇവ കലർത്തരുത്. ഇത് ഗ്യാസ്, വയറു വീർക്കൽ എന്നിവയ്ക്ക് കാരണമാകും.

Protien power
ഓട്സോ മുട്ടയോ, ഏതാണ് മികച്ചത്

പ്രോട്ടീൻ പൗഡർ വാങ്ങുമ്പോൾ ലേബലിൽ ​ഗ്വാർ ​ഗം അല്ലെങ്കിൽ സാന്തൻ ​ഗം എന്ന് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ അവ പാനീയത്തെ കൂടുതൽ കട്ടിയുള്ളതാക്കും. ഇത്തരം പ്രോട്ടീൻ പൗഡറുകൾ ചിയ വിത്തുകൾ പോലുള്ളതിൽ കലർത്തുന്നത് ഒഴിവാക്കുക. എന്നാൽ ഈ ചേരുവകൾ ഇല്ലാത്തവ ചിയ വിത്തുകളുമായി യോജിപ്പിക്കാവുന്നതാണ്.

Summary

Do you mix your protein power with hot water?

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
sticky_ads
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com