ഹെല്‍മെറ്റ് ഒഴിവാക്കാനാവില്ല, പക്ഷേ മുടികൊഴിച്ചില്‍ ഒഴിവാക്കാവുന്നതാണ്, ചില ടിപ്സ്

ഹെൽമെറ്റ് ധരിക്കുമ്പോൾ തല വിയർക്കുന്നത് മുടിയുടെ വേരുകളെ ദുർബലപ്പെടുത്തുന്നു.
Helmeted rider
Bike rider with HelmetMeta AI
Updated on
1 min read

രുചക്ര വാഹനങ്ങൾ ഓടിക്കുന്നവർക്ക് ഹെൽമെറ്റ് ഒഴിവാക്കാൻ കഴിയാത്ത ഒന്നാണ്. എന്നാൽ ഹെൽമെറ്റ് സ്ഥിരമാക്കിയാല്‍ മുടിയുടെ കാര്യവും പ്രശ്നത്തിലാകും. ഹെല്‍മെറ്റ് വെയ്ക്കുന്ന യുവാക്കളുടെ പ്രധാന പ്രശ്നമാണ് മുടി കൊഴിച്ചില്‍. ഇതിനുള്ള പരിഹാരം വിശദീകരിക്കുകയാണ് സെലിബ്രിറ്റി ഹെയർസ്റ്റൈലിസ്റ്റ് ആയ ജാവേദ് ഹബീബ്.

ഹെൽമെറ്റ് ധരിക്കുമ്പോൾ തല വിയർക്കുന്നത് മുടിയുടെ വേരുകളെ ദുർബലപ്പെടുത്തുന്നു. മാത്രമല്ല, വിയര്‍പ്പ് തങ്ങി മുടിയിൽ അഴുക്കും താരനും അടിഞ്ഞുകൂടാനും മുടി പെട്ടെന്ന് പൊട്ടിപ്പോകാനും കാരണമാകുന്നു. ഇത് മുടികൊഴിച്ചില്‍ ശക്തമാക്കാം. നിങ്ങളുടെ തലയുടെ വലിപ്പത്തിന് അനുസരിച്ചുള്ള ഹെൽമെറ്റ് അല്ല ഉപയോ​ഗിക്കുന്നതെങ്കിൽ അത് തലയിൽ ഇറുകിയിരിക്കാനും മുടി വലിക്കുമ്പോൾ മുടി പൊട്ടിപോകാനും കാരണമാകും.

Helmeted rider
ആരോഗ്യകരമായി എങ്ങനെ ഭക്ഷണം കഴിക്കാം? ഓരോ ഭക്ഷണ ആവർത്തിക്കിടെയിലും അഞ്ച് മണിക്കൂർ ഇടവേള വേണം

ഹെൽമെറ്റ് മൂലമുള്ള മുടി കൊഴിച്ചിൽ തടയാം

  • ഹെൽമെറ്റ് ധരിക്കുന്നവർ ദിവസവും മുടി കഴുകി വൃത്തിയാക്കി സൂക്ഷിക്കുക. ഇത് വിയർപ്പ് അടിഞ്ഞു കൂടുന്നതിൽ നിന്ന് സംരക്ഷിക്കും.

  • നനഞ്ഞ മുടിയിൽ ഹെൽമെറ്റ് ധരിക്കുന്നത് ഒഴിവാക്കുക

Helmeted rider
എന്താണെന്ന് അറിയില്ല നെഞ്ചിനകത്തൊരു വേദന, വയറും സുഖമാകുന്നില്ല; അറിയാതെ പോകുന്ന ഉത്കണ്ഠയുടെ ചില ലക്ഷണങ്ങൾ
  • ഹെല്‍മെറ്റ് വയ്ക്കുന്നതിന് മുന്‍പ് ഒരു കോട്ടണ്‍ തുണികൊണ്ട് മുടി മൂടിയ ശേഷം ഹെല്‍മെറ്റ് വെയക്കുന്നതാണ് നല്ലത്.

  • ഹെൽമെറ്റ് വൃത്തിയായി സൂക്ഷിക്കുക

  • മറ്റൊരാളുടെ ഹെൽമെറ്റ് ഉപയോഗിക്കുന്നത് ഒഴിവാക്കുക

  • ആഴ്ചയിൽ ഒരിക്കൽ കറ്റാർ വാഴ ജെൽ തലയോട്ടിയിൽ പുരട്ടിയ ശേഷം കഴുകുന്നത് മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തും.

Summary

Celebrity hairstylist Jawed Habib reveals if wearing a helmet causes hair fall, and also shares tips to protect your hair and scalp.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com