

കുടുംബത്തിലെ ഒരു അംഗത്തെ പോലെ തന്നെയാണ് നമ്മൾക്ക് വളർത്തുമൃഗങ്ങളും. വീടിന് അകത്തും പുറത്തും അവയ്ക്ക് സർവ സ്വാന്ത്ര്യമായിരിക്കും. പ്രത്യേകിച്ച് നായകൾ, അവ സ്നേഹം പ്രകടിപ്പിക്കുന്നത് ശരീരത്തിൽ ചാടിക്കയറിയും നക്കിയും തൊട്ടുരുമിയുമൊക്കെയാണ്. എന്നാൽ ഇത്തരത്തിൽ നായകൾ ശരീരത്തിൽ, പ്രത്യേകിച്ച് മുഖത്ത് നക്കുന്നുണ്ടെങ്കിൽ അതത്ര നല്ലതല്ലെന്നാണ് ആരോഗ്യവിദഗ്ധർ ചൂണ്ടികാണിക്കുന്നത്. ചില ഘട്ടങ്ങളിൽ ഇവയുടെ സ്നേഹപ്രകടനം നമ്മൾക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം.
നിരവധി സൂഷ്മാണുക്കൾ നായകളുടെ വായിൽ അടങ്ങിയിട്ടുണ്ട്. ഇവയിലേറെയും മനുഷ്യർക്ക് അപകടം വരുത്തിവെക്കുന്നതാണ്. നായകൾ കടിക്കുമ്പോഴും മാന്തുമ്പോഴും നക്കുമ്പോഴുമൊക്കെ ഈ അണുക്കൾ മനുഷ്യരിലേക്ക് പകരാം. നായകളുടെ തുപ്പലുമായി സമ്പർക്കത്തിലേർപ്പെടുക വഴി ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടാകുന്ന അപൂർവ സാഹചര്യങ്ങളുണ്ട്.
മിക്ക നായ്ക്കളുടേയും പൂച്ചകളുടേയും വായിൽ കാണപ്പെടുന്ന കാപ്നോസൈറ്റോഫോഗ കാനിമോർസസ് എന്ന ബാക്ടീരിയ ജീവനുവരെ ഭീഷണിയാകുന്ന തീവ്ര അണുബാധയ്ക്ക് കാരണമാകാം. പേസ്റ്റ്യുറെല്ലല മൾടോസിഡ എന്ന സൂക്ഷ്മാണു മെനിഞ്ചൈറ്റിസ് പോലുള്ള ഗുരുതര ആരോഗ്യാവസ്ഥയിലേക്ക് നയിക്കാമെന്നും ദി കോൺവേർസേഷൻ വെബ്സൈറ്റിൽ ആനിമൽ സയൻസ് വിഭാഗത്തിൽ സീനിയർ ലക്ചറായ ജാക്വിലിൻ ബോയ്ഡ് പറയുന്നു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
പ്രതിരോധശേഷി തീരെ കുറഞ്ഞവർ, ചെറിയ കുട്ടികൾ, മുതിർന്നവർ, ഗർഭിണികൾ തുടങ്ങിയവരിലും മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പടരുന്ന അണുബാധാരോഗങ്ങൾക്കുള്ള സാധ്യത കൂടുതലാണ്. കൂടാതെ അണുക്കൾ ആന്റിബയോട്ടിക്കുകളോട് പ്രതിരോധശക്തിയാർജിക്കുന്ന ആന്റിബയോട്ടിക് റെസിസ്റ്റൻസ് എന്ന സ്ഥിതിവിശേഷവും ഗുരുതരസാഹചര്യം വർധിപ്പിക്കും. നായകളുടെ തുപ്പലിലുള്ള ബാക്ടീരിയകളിൽ പലതും ആന്റിബയോട്ടിക്കുകളോട് പ്രതിരോധിക്കുന്ന ജീനുകൾ ഉൾപ്പെട്ടവയാണെന്ന് എംഡിപിഐ എന്ന സയൻസ് ജേർണലിൽ പുറത്തുവന്ന പഠനത്തിൽ പറയുന്നുണ്ട്.
വളർത്തുമൃഗങ്ങളുമായുള്ള സമ്പർക്കം മനുഷ്യർക്ക് പലവിധത്തിലുള്ള മാനസികപ്രശ്നങ്ങളെ അതിജീവിക്കാൻ സഹായിക്കുന്നുണ്ടെന്ന് പലപഠനങ്ങളും തെളിയിച്ചിട്ടുണ്ട്. അമിത ഉത്കണ്ഠ, ഈറ്റിങ് ഡിസോർഡർ, മാനസികാഘാതങ്ങൾ തുടങ്ങിയവയെയെല്ലാം അതിജീവിക്കാനും മാനസികാരോഗ്യം മെച്ചപ്പെടാനും ഇവ സഹായിക്കാറുണ്ട്. മൃഗങ്ങളും അവ സ്നേഹിക്കുന്നവരുമായി ശാരീരികമായി അടുപ്പം സൃഷ്ടിക്കാനിഷ്ടപ്പെടുന്നവയാണ്. എന്നാൽ അവ മുഖത്തും വായിലും നക്കുന്നതുപോലുള്ളവ പ്രോത്സാഹിപ്പിക്കാതിരിക്കുകയാണ് നല്ലതെന്നാണ് വിദഗ്ധരുടെ പക്ഷം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates