

ആർത്തവ ക്രമക്കേടിന് കാരണം ഒരുപക്ഷെ നിങ്ങളുടെ പ്രിയപ്പെട്ട ലിപ്സ്റ്റിക്ക് ആയിരിക്കും? പല ഷേഡുകളിൽ സ്കിൻ ടോണിന്റെ അടിസ്ഥാനത്തിൽ ലിപ്സ്റ്റിക്കുകൾ വാങ്ങി കൂട്ടുന്ന പലരും ലിപ്സ്റ്റിക്കിന്റെ ലേബൽ പരിശോധിക്കാൻ വിട്ടു പോകാറുണ്ട്. ഇത് ഗുരുതര ആരോഗ്യ ഹോര്‍മോണല്‍ പ്രശ്നങ്ങളിലേക്ക് നയിക്കാമെന്ന് ഓർത്തോപീഡിയാക് സർജെൻ ഡോ. മനൻ വോര പറയുന്നു.
പ്ലാസ്റ്റിക് പാക്കേജിങ്ങില്‍ കാണപ്പെടുന്ന ബിപിഎ (ബിസ്ഫെനോൾ എ) ആണ് ഏറ്റവും വലിയ പ്രശ്നക്കാരന്‍. ഇത് ഈസ്ട്രജനെ അനുകരിക്കുകയും ശരീരത്തിലെ ഹോർമോൺ സംവിധാനത്തെ ആശയക്കുഴപ്പത്തിലാക്കുകയും ചെയ്യുന്നു. ലിപ്സ്റ്റിക്കിന്റെ ലേബലിൽ ഈ രണ്ട് വാക്കുകൾ ശ്രദ്ധയിൽ പെട്ടാൽ അവ ഉപയോഗിക്കരുത്.
മീഥൈൽ പാരബെൻ
പ്രൊപൈൽ പാരബെൻ
പകരം പാരബെൻ ഫ്രീ അല്ലെങ്കില്‍ ബിപിഎ ഫ്രീ ഉല്‍പ്പന്നങ്ങള്‍ തിരഞ്ഞെടുക്കുകയെന്നും അദ്ദേഹം പറയുന്നു. ഇക്കോസെർട്ട്, കോസ്മോസ് ഓർഗാനിക്/നാച്ചുറൽ, യുഎസ്ഡിഎ ഓർഗാനിക്, പെറ്റ ഇന്ത്യ ക്രൂവല്‍റ്റി- എന്നീ സര്‍ട്ടിഫിക്കേഷനുകളും പരിശോധിക്കുന്നത് സുരക്ഷിതത്വം ഉറപ്പിക്കാന്‍ സഹായിക്കും.
ഹൈഡ്രേറ്റിങ് ഏജന്റുകളായ വിറ്റാമിൻ ഇ, സ്ക്വാലീൻ, അല്ലെങ്കിൽ നാച്ചുറല്‍ ഓയില്‍ എന്നീ മോഡേണ്‍ ഫോര്‍മുല ഉപയോഗിച്ചുള്ള ലിപ്സ്റ്റുക്കുകള്‍ ഉപയോഗിക്കാന്‍ സുരക്ഷിതമാണ്. ശരിയായ ഹൈഡ്രേഷന്‍ ഇല്ലാതെ ലിപ്സ്റ്റിക്കിന്‍റെ ആവര്‍ത്തിച്ചുള്ള ഉപയോഗം ചുണ്ടുകള്‍ വരണ്ടതും അസ്വസ്ഥതയുള്ളതുമാക്കും. ചിലതില്‍ കുറഞ്ഞ അളവില്‍ ലെഡ് അല്ലെങ്കില്‍ കാഡ്മിയം അടങ്ങിയിട്ടുണ്ടാവും. ദീര്‍ഘകാല അടിസ്ഥാനത്തില്‍ ഇത് ചുണ്ടുകള്‍ക്ക് ദോഷം ചെയ്യാം.
കൂടാതെ, ഡ്രൈയിങ്, മാറ്റ് ഫോർമുലകൾ അമിതമായി പ്രയോഗിക്കുന്നത് ഒഴിവാക്കുക. രാത്രി ലിപ്സ്റ്റിക് പൂർണമായും നീക്കം ചെയ്യാനും മറക്കരുത്. മൃദുവായ എക്സ്ഫോളിയേഷൻ, ലിപ്സ്റ്റിക്കിന്‍റെ പ്രയോഗം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. രാത്രിയിൽ ലിപ് മാസ്ക് അല്ലെങ്കിൽ കട്ടിയുള്ള ബാം ഉപയോഗിക്കുന്നതും നല്ലതാണ്. സൂര്യപ്രകാശം മൂലമുണ്ടാകുന്ന പിഗ്മെന്റേഷൻ തടയാൻ SPF ഇൻഫ്യൂസ്ഡ് ലിപ് ബാം പരിഗണിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates