വേനൽക്കാലത്ത് ബെസ്റ്റാ..! ഡ്രാഗൺ ഫ്രൂട്ട് സാലഡിൽ ചേർക്കാം, ആരോ​ഗ്യ​ഗുണങ്ങൾ

വേനൽക്കാലത്ത് ശരീരത്തിൽ ജലാംശം നിലനിർത്താനും പോഷകങ്ങൾ നിലനിർത്താനും ഇവ സഹായിക്കും.
Dragon Fruit
Dragon FruitPinterest
Updated on
1 min read

വേനൽക്കാലമായതോടെ ഡയറ്റിൽ പഴങ്ങളുടെ സ്ഥാനം പ്രധാനമായി. ഓറഞ്ച്, തണ്ണിമത്തൻ, പൈനാപ്പിൾ പോലുള്ള ജലാംശം അടങ്ങിയ പഴങ്ങളാണ് മിക്കയാളുകളും തേടുന്നത്. എന്നാൽ അതിനൊപ്പം ചേർക്കാവുന്ന ഒന്നാണ് ഡ്രാ​ഗൺ ഫ്രൂട്ട്. ആന്റിഓക്സിഡന്റുകളുടെ കലവറയാണ് ഇല. വിദേശിയാണെങ്കിലും ഇപ്പോൾ നമ്മുടെ നാട്ടിലും ഡ്രാ​ഗൺ ഫ്രൂട്സ് സുലഭമാണ്.

വേനൽക്കാലത്ത് ശരീരത്തിൽ ജലാംശം നിലനിർത്താനും പോഷകങ്ങൾ നിലനിർത്താനും ഇവ സഹായിക്കും. കാൻസർ ഉൾപ്പെടുയുള്ള ​ഗുരുതര രോ​ഗങ്ങളെ അകറ്റി നിർത്തുന്നതിന് ഇവയിൽ അടങ്ങിയ വിറ്റാമിൻ എ, സി എന്നീ ശക്തമായ ആന്റിഓക്സിഡൻ്റുകൾ സഹായിക്കും. കാത്സ്യം, അയൺ, മ​ഗ്നീഷ്യം പോലുള്ള ധാതുക്കളും ​ഡ്രാ​ഗൺ ഫ്രൂട്ടിൽ അടങ്ങിയിട്ടുണ്ട്. അകാല വാർദ്ധക്യ ലക്ഷണങ്ങൾ അകറ്റാനും ചർമത്തിന്റെ യുവത്വം നിലനിർത്തുന്നതിനും ​ഡ്രാ​ഗൺ ഫ്രൂട്ട് മികച്ചതാണ്.

ഡ്രാഗൺ ഫ്രൂട്ടിന്‍റെ പ്രധാന ആരോഗ്യഗുണങ്ങള്‍

  • കൊഴുപ്പ് രഹിതവും ഉയർന്ന നാരുകളുമടങ്ങിയ പഴം കൂടിയാണിത്. വിശപ്പ് കുറയ്ക്കാനും ഇത് സഹായിക്കും.

  • രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും ഡ്രാഗൺ ഫ്രൂട്ടിന് കഴിയും.

Dragon Fruit
പ്രായം കൂടുന്തോറും ചൂടിനെ പ്രതിരോധിക്കാനുള്ള കഴിവും കുറയും, ഡയറ്റിലും വേണം ശ്രദ്ധ
  • കുടലിലെ പ്രോബയോട്ടിക്‌സ് എന്ന് വിളിക്കപ്പെടുന്ന ആരോഗ്യകരമായ ബാക്ടീരിയകളെ പോഷിപ്പിക്കുന്ന പഴം കൂടിയാണിത്. ഇത് കഴിക്കുന്നത് കുടലിന്റെ പ്രവർത്തനത്തെ കൂടുതൽ മെച്ചപ്പെടുത്തു.

  • ഡ്രാഗൺ ഫ്രൂട്ടിൽ വിറ്റാമിൻ സിയും മറ്റ് ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്.പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്താനും സഹായിക്കും

  • ശരീരത്തിലെ ഇരുമ്പിന്റെ അളവ് വർധിപ്പിക്കാൻ സഹായിക്കുന്ന പഴം കൂടിയാണിത്.

Dragon Fruit
വർക്ക്ഔട്ടിന് മുൻപ് ഒരു ​ഗ്ലാസ് ബീറ്റ്റൂട്ട് ജ്യൂസ്, ദിവസം മുഴുവൻ ഉന്മേഷം, ചർമം തിളങ്ങും

ഉച്ചഭക്ഷണത്തിന് ശേഷമോ രാത്രിയിലോ ഡ്രാഗൺ ഫ്രൂട്സ് കഴിക്കുന്നതാണ് നല്ലത്. രാത്രിയിൽ കഴിയുമ്പോൾ നല്ല ഉറക്കം ഉണ്ടാക്കാൻ സഹായിക്കും. പൈനാപ്പിൾ, മാങ്ങ തുടങ്ങിയ പഴങ്ങൾക്കൊപ്പം സാലഡിലും ഡ്രാഗൺ ഫ്രൂട്ട് ചേർക്കാവുന്നതാണ്. ഐസ്‌ക്രീമിലും സ്മൂത്തിയിലും പ്രധാന ചേരുവയാക്കാനും ഡ്രാഗൺ ഫ്രൂട്ട് ബെസ്റ്റാണ്. എന്നാൽ അമിതമായാൽ ഡ്രാഗൺ ഫ്രൂട്ട് പണി തരാം. വയറിന് അസ്വസ്ഥതയോ ദഹനക്കേടോ ഉണ്ടാക്കാം.

Summary

Dragon Fruit in Summer, Health Benefits

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com