

കേരളത്തിൽ കുടവയറന്മാരുടെ എണ്ണം കൂടിക്കൂടി വരികയാണ്. വ്യായാമം കൊണ്ട് മാത്രം കാര്യമില്ല, ഡയറ്റിലും വേണം പ്രത്യേകം ശ്രദ്ധ. വയറ്റിലെ കൊഴുപ്പ് നീക്കാൻ മൂന്ന് സിംപിൾ ഹെൽത്തി ഡ്രിങ്ക് പരീക്ഷിച്ചാലോ?
കുക്കുമ്പര്‍ ജ്യൂസ്
കുക്കുമ്പര്‍, നാരങ്ങ, പുതിന, ഇഞ്ചി എന്നിവയാണ് പ്രധാന ചേരുവകള്‍.
തയ്യാറാക്കേണ്ട വിധം; മുകളില്‍ പറഞ്ഞ ചേരുവകള്‍ അല്‍പം വെള്ളവും ചേര്‍ത്ത് മിക്സിയില്‍ യോജിപ്പിച്ച ശേഷം, രാത്രി ഫ്രിഡ്ജില്‍ സൂക്ഷിക്കുക. രാവിലെ വെറും വയറ്റില്‍ കുടിക്കാം.
ഇത് ശരീരത്തില്‍ ജലാംശം നിലനിര്‍ത്താനും വയറു വീർക്കൽ ഒഴിവാക്കും വിഷവസ്തുക്കളെ പുറന്തള്ളാൻ സഹായിക്കും.
ജീരകവെള്ളം
ജീരകം, പെരുംജീരകം, അയ്മോദകം, ഇഞ്ചി, നാരങ്ങ എന്നിവയാണ് പ്രധാന ചേരുവകള്‍.
തയ്യാറാക്കേണ്ട വിധം; 1/2 ടീസ്പൂൺ ജീരകം, 1/2 ടീസ്പൂൺ പെരുംജീരകം, 1/2 ടീസ്പൂൺ അയ്മോദകം, 1/2 ടീസ്പൂൺ ഇഞ്ചി എന്നിവ രണ്ട് കപ്പ് വെള്ളത്തിൽ തിളപ്പിക്കുക. തണുപ്പിച്ച ശേഷം നാരങ്ങ പിഴിഞ്ഞു കുടിക്കാവുന്നതാണ്. ഭക്ഷണ ശേഷം കുടിക്കാവുന്നതാണ്.
ഇത് ദഹനം മെച്ചപ്പെടുത്താനും ഗ്യാസ് കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും.
കറുവപ്പട്ടയിട്ടു തിളപ്പിച്ച വെള്ളം
കറുവപ്പട്ട, ഗ്രാമ്പൂ, ഇഞ്ചി എന്നിവയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് മെറ്റബോളിസം വർധിപ്പിക്കുകയും രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കാനും സഹായിക്കും. രാവിലെയോ വൈകുന്നേരമോ ചൂടോടെ കുടിക്കാവുന്നതാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates