എപ്പോഴെങ്കിലും കഴുകിയാൽ മതിയോ? വാട്ടർബോട്ടിൽ സ്ഥിരം ഉപയോ​ഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

ഓരോ ദിവസത്തെയും ഉപയോ​ഗം കഴിയുമ്പോൾ വെള്ളമൊഴിച്ച് ഒന്ന് കഴുകിയെടുക്കുന്നതാണ് പലരുടെയും പതിവ്.
Water bottle cleaning tips
Water bottle cleaning tipsMeta AI Image
Updated on
1 min read

രോ​ഗ്യ സംരക്ഷണത്തിൽ വെള്ളത്തിന്റെ പ്രാധാന്യത്തെ കുറിച്ച് വാചാലരാകുന്ന നമ്മൾ ഒരിക്കലും ദിവസവും ഉപയോഗിക്കുന്ന വാട്ടര്‍ബോട്ടിലിനെ കുറിച്ച് ചിന്തിക്കാറില്ല. വിദ്യാർഥികൾ മുതൽ ജോലിക്കാർ വരെ പല രൂപത്തിലും സൈസിലുമുള്ള കുപ്പികളിൽ തിളപ്പിച്ചും അല്ലാതെയും വെള്ളം നിറച്ചു മണിക്കൂറുകൾ സൂക്ഷിച്ചു വെച്ച് കുടിക്കാറുണ്ട്.

വാട്ടർബോട്ടിൽ ശുചിത്വമില്ലാതെ ദീർഘകാലം ഉപയോഗിക്കുന്നത് അഴുക്കും ദുർഗന്ധവും അടിഞ്ഞുകൂടാനും ബാക്ടീരിയ, ഫംഗസ് പോലുള്ള മാരകമായ രോഗാണുക്കൾ വളരാനും കാരണമാകും. ഇവ നിങ്ങൾ തിളപ്പിച്ചു അണുവിമുക്തമാക്കിയ വെള്ളത്തെ വീണ്ടും മലിനമാക്കുന്നു. ഇത് ആരോഗ്യത്തിന് ഏറെ ദോഷകരമാണ്.

ഓരോ ദിവസത്തെയും ഉപയോ​ഗം കഴിയുമ്പോൾ വെള്ളമൊഴിച്ച് ഒന്ന് കഴുകിയെടുക്കുന്നതാണ് പലരുടെയും പതിവ്. പക്ഷെ, ദിവസങ്ങളോളം ഇങ്ങനെ വെള്ളം മാത്രം ഉപയോ​ഗിച്ച് വൃത്തിയാക്കിയാൽ രോ​ഗങ്ങളും കൂടെപ്പോരും. സോപ്പ് ഉപയോ​ഗിച്ച് കഴുകുന്നതിന് പുറമേ വാട്ടർ ബോട്ടിൽ ശരിയായ രീതിയിൽ കഴുകാൻ ഇതാ ചില വഴികൾ.

ഡിഷ് വാഷും അരിയും

വാട്ടർബോട്ടിൽ സോപ്പും ചെറുചൂടുവെള്ളവും ഉപയോഗിച്ചു കഴുകുന്നതിന് പുറമെ അതിനൊപ്പം അൽപം അരി കൂടി ഇടുന്നത്, കുപ്പിക്കുള്ളിലെ പശപശപ്പും അഴുക്കും നീക്കം ചെയ്യാൻ സഹായിക്കും.

ചെറുനാരങ്ങാനീര്

കുപ്പിയിൽ പറ്റിപ്പിടിച്ച കറയും അഴുക്കും ദുർഗന്ധവും നീക്കാൻ ചെറുനാരങ്ങ മികച്ചൊരു ഓപ്ഷനാണ്. ചെറുനാരങ്ങാനീരും ഇളംചൂടുവെള്ളവും ചേർത്ത മിശ്രിതം കുപ്പിക്കുള്ളിലൊഴിച്ച് ബ്രഷ് ഉപയോഗിച്ച് കഴുകാം. പിന്നാലെ സോപ്പ് ഉപയോ​ഗിച്ചും കഴുകണം.

Water bottle cleaning tips
അടുക്കളയിൽ ഈ നാല് വസ്തുക്കൾ ദീർഘകാലം ഉപയോ​ഗിക്കരുത്, പണി കിട്ടും

വിനാഗിരി

പാത്രങ്ങളിലെ കറയും അഴുക്കും ദുർഗന്ധവുമെല്ലാം അകറ്റാൻ വിനാ​ഗിരിയും നല്ലതാണ്. വിനാഗിരിയും ചൂടുവെള്ളവും ചേർത്ത് കുപ്പിയിലൊഴിച്ചു 5- 10 മിനുറ്റ് ശേഷം നന്നായി കുലുക്കി കഴുകിയെടുക്കാം. ഇതിനുശേഷം കുപ്പി നന്നായി തുടച്ച് ഉണക്കിയെടുക്കണം.

ബേക്കിങ് സോഡ

ബേക്കിങ് സോഡ ഉപയോ​ഗിക്കുന്നതാണ് മറ്റൊരു രീതി. മൂന്നോ നാലോ സ്പൂൺ വിനാഗിരി എടുത്ത് അതിലേക്ക് അൽപം ഇളംചൂടുവെള്ളവും ഒരു ടേബിൾ സ്പൂണോളം ബേക്കിങ് സോഡയും ചേർത്ത് മിശ്രിതം തയ്യാറാക്കിയ ശേഷം അൽപനേരം കുപ്പിയിൽ ഒഴിച്ചുവയ്ക്കണം. പിന്നാലെ വെള്ളക്കുപ്പിയുടെ അകവും പുറവും നന്നായി കഴുകി തുടച്ചെടുക്കാം.

Water bottle cleaning tips
ഒരിക്കൽ ഉപയോ​ഗിച്ച എണ്ണ വീണ്ടും ഉപയോ​ഗിക്കാം, ആരോ​ഗ്യകരമായി തന്നെ

പ്രത്യേകം ശ്രദ്ധിക്കണം - പ്ലാസ്റ്റിക് വെള്ളക്കുപ്പികൾ കഴുകുമ്പോൾ ചൂടുവെള്ളം ഒഴിവാക്കി ടാപ്പ് വാട്ടർ ഉപയോ​ഗിക്കാൻ മറക്കരുത്. അതുപോലെ എല്ലാ ആറ് മാസം കൂടുമ്പോഴും വെള്ളക്കുപ്പികൾ മാറ്റുകയും വേണം.

Summary

Kitchen Hacks : Easy tips for cleaning water bottles

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com