സ്പൂണും ഫോർക്കും വേണ്ട, കൈകൾ കൊണ്ട് കുഴച്ചു കഴിക്കാം; ആരോ​ഗ്യ ​ഗുണങ്ങൾ ഏറെ

ഇന്ത്യയിലെ പരമ്പരാഗത ഭക്ഷണങ്ങളെല്ലാം ഇത്തരത്തില്‍ കൈകള്‍ കൊണ്ട് കുഴച്ച് കഴിക്കുന്ന തരത്തില്‍ രൂപപ്പെടുത്തിയിരിക്കുന്നതാണ്.
man eating food with hands
eating with handsMeta ai image
Updated on
1 min read

ക്ഷണം കൈകൾ കൊണ്ട് നല്ലതുപോലെ കുഴച്ചു കഴിക്കുന്നതിന്റെ സംതൃപ്തി ഫോർക്കും സ്പൂണും കൊണ്ട് കഴിച്ചാൽ കിട്ടുമോ? വെറുതെ ഒരു ശീലം മാത്രമല്ല, ഇന്ത്യയിലും ​ഗ്രീസിലും ഈജിപ്‌തിലുമായി ഉടലെടുത്ത ഈ പാരമ്പര്യം മികച്ച ഒരു ആരോ​ഗ്യശീലം കൂടിയാണെന്ന് ആരോ​ഗ്യവിദ​ഗ്ധർ പറയുന്നു.

ഇന്ത്യയിലെ പരമ്പരാഗത ഭക്ഷണങ്ങളെല്ലാം ഇത്തരത്തില്‍ കൈകള്‍ കൊണ്ട് കുഴച്ച് കഴിക്കുന്ന തരത്തില്‍ രൂപപ്പെടുത്തിയിരിക്കുന്നതാണ്. കൈകൊണ്ട് ഭക്ഷണം കഴിക്കുന്നതിലൂടെ ദഹനം മുതൽ പ്രതിരോധ ശേഷി വരെ മെച്ചപ്പെടുത്താൻ സാധിക്കും. ഭക്ഷണത്തെ വിരലുകള്‍ കൊണ്ട് തൊടുമ്പോള്‍ നമ്മള്‍ കഴിക്കാന്‍ തയ്യാറാണെന്ന് തലച്ചോറിലേക്ക് സിഗ്നല്‍ നല്‍കുന്നു. ഇത് ദഹന പ്രക്രിയയ്ക്കായി നമ്മുടെ വയറിനെയും മറ്റ് അവയവങ്ങളെയും ഒരുക്കുന്നു.

നമ്മള്‍ എന്ത് കഴിക്കുന്നു, എത്രത്തോളം കഴിക്കുന്നു, എത്ര വേഗത്തില്‍ കഴിക്കുന്നു എന്നതിനെ കുറിച്ചൊക്കെ ജാഗ്രതയുള്ളവരാക്കാൻ ഈ രീതി സഹായിക്കും.

കൈകൊണ്ട് ഭക്ഷണം കഴിക്കുന്നതു കൊണ്ടുള്ള ​ഗുണങ്ങൾ

രക്തചംക്രമണം മെച്ചപ്പെടും

കൈകള്‍ കൊണ്ട് ഭക്ഷണം കഴിക്കുന്നത് വിരലുകളുടെയും കൈ പേശികളുടെയും ചലനം ഉണ്ടാവുകയും രക്തചംക്രമണം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഇത് സന്ധികളിലെ കാഠിന്യം കുറയ്ക്കുന്നു.

man eating food with hands
ദിവസവും കുളിക്കണോ? ഇതൊക്കെ പുതിയ പരിഷ്കാരമല്ലേ!

ദഹനം മെച്ചപ്പെടും

കൈകള്‍ കൊണ്ട് ഭക്ഷണം കഴിക്കുന്നത് വായയിലും ആമാശയത്തിലും ദഹന എന്‍സൈമുകളുടെ ഉല്‍പാദനത്തെ ഉത്തേജിപ്പിക്കും. ഇത് ദഹനം മെച്ചപ്പെടുത്തും. വീക്കം, ഗ്യാസ് എന്നിവ തടയുകയും ചെയ്യുന്നു.

അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുന്നു

കൈകള്‍ കൊണ്ട് ഭക്ഷണം കഴിക്കുന്നത് ഭക്ഷണത്തിന്റെ രുചി, ഘടന, മണം എന്നിവയെ കുറിച്ച് നമ്മളെ കൂടുതല്‍ ബാധവാന്മാരാക്കും. ഇത് സംതൃപ്തി നല്‍കും. കൂടാതെ അമിതമായി ഭക്ഷണം കഴിക്കുന്നതില്‍ നിന്നും നമ്മെ തടയുകയും ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യുന്നു.

man eating food with hands
ചപ്പാത്തി ഇനി കട്ടിയാകില്ല, വൈകുന്നേരം വരെ ഫ്രഷ് ആയി സൂക്ഷിക്കാൻ ഒരു സ്മാർട്ട് ട്രിക്ക്

രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിക്കും

കൈകള്‍കൊണ്ട് ഭക്ഷണം കഴിക്കുന്നത് ഭക്ഷണം കഴിക്കുന്നതിന്റെ വേഗത കുറയ്ക്കും. ഇത് ഭക്ഷണത്തിന്റെ ഗ്ലൈസെമിക് സൂചിക കുറയ്ക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിക്കുകയും ചെയ്യുന്നു.

പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നു

കൈകള്‍ കൊണ്ട് ഭക്ഷണം കഴിക്കുന്നത് നമ്മുടെ ചര്‍മ്മത്തിലും വായയിലും കുടലിലും വസിക്കുന്ന ചില ഗുണകരമായ ബാക്ടീരികളെ പ്രോത്സാഹിപ്പിക്കും. ഈ ബാക്ടീരികള്‍ക്ക് അണുബാധയില്‍ നിന്നും നമ്മെ സംരക്ഷിക്കാനും പ്രതിരോധശേഷി ശക്തിപ്പെടുത്താനും കഴിയും.

Summary

Eating Food with hands have health benefits

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com