കുളി കഴിഞ്ഞ ഉടനെ ഭക്ഷണം കഴിപ്പ്, അത്ര ആരോ​ഗ്യകരമല്ല

കുളി കഴിയുമ്പോള്‍ ശരീരോഷ്മാവ് കുറവായിരിക്കും ഇത് ദഹനം സുഖമമാക്കില്ലെന്നാണ് ആയര്‍വേദത്തില്‍ ചൂണ്ടിക്കാണിക്കുന്നത്.
Woman eating food
Woman eating foodMeta AI Image
Updated on
1 min read

ഴിച്ചിട്ടു കുളിക്കുന്നവനെ കണ്ടാൽ കുളിക്കണം- എന്നൊരു ചൊല്ലുണ്ട്, എങ്കിൽ പിന്നെ കുളിച്ചിട്ടു ആകാം ഭക്ഷണം കഴിക്കുന്നതെന്ന് വെച്ചാലും ആരോ​ഗ്യത്തിന് സുരക്ഷിതമല്ലത്രേ. രാവിലെയുള്ള ഓട്ടപ്പായിച്ചിലിനിടെ ഒരു കുളി പാസാക്കിയ ശേഷം നേരെ ഭക്ഷണം കഴിക്കാൻ ഇരിക്കുന്നത് അസിഡിറ്റി, നെഞ്ചെരിച്ചില്‍ തുടങ്ങിയ പല പ്രശ്‌നങ്ങളും ഉണ്ടാകാമെന്ന് വിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

കുളി കഴിയുമ്പോള്‍ ശരീരോഷ്മാവ് കുറവായിരിക്കും ഇത് ദഹനം സുഖമമാക്കില്ലെന്നാണ് ആയര്‍വേദത്തില്‍ ചൂണ്ടിക്കാണിക്കുന്നത്. അതുകൊണ്ട് കുളി കഴിഞ്ഞും കുളിക്കുന്നതിന് മുമ്പും ഭക്ഷണം കഴിക്കുന്നതിനിടയില്‍ 2-3 മണിക്കൂര്‍ ഇടവേള ആവശ്യമാണ്.

Woman eating food
ഫ്രിഡ്ജിലെ ദുര്‍ഗന്ധം അകറ്റാന്‍ സ്പോഞ്ച് ടെക്നിക്

കുളി കഴിഞ്ഞ് ഭക്ഷണം കഴിക്കുന്ന ശീലം തുടരുന്നത് ശരീരത്തിന് പല ബുദ്ധിമുട്ടുകളും ഉണ്ടാക്കും. ഇത് ശരീരഭാരം വര്‍ധിക്കാനും അമിതവണ്ണത്തിനും കാരണമാകാം. അമിതവണ്ണം പല ഗുരുതര ആരോഗ്യപ്രശ്നങ്ങളിലേക്കും നയിക്കും.

Woman eating food
തല നനച്ചാൽ അപ്പോൾ തലവേദന, എന്താണ് ഹെയർ വാഷ് മൈ​ഗ്രെയ്ൻ?

പതിവ് തിരക്കുകള്‍ക്കിടയില്‍ കുളിയും ഭക്ഷണവും തമ്മില്‍ രണ്ട് മൂന്ന് മണിക്കൂര്‍ ഇടവേളയൊന്നും പറ്റില്ലെന്നാണെങ്കില്‍ തണുത്തവെള്ളം ഒഴുവാക്കി ചൂടുവെള്ളത്തില്‍ കുളിക്കാന്‍ ശ്രദ്ധിക്കണമെന്നും വിദഗ്ധര്‍ പറഞ്ഞു.

Summary

Eating just after Bath is not healthy

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com