ദിവസവും ഒരു മുട്ട, സ്ത്രീകളിലെ ഓർമശക്തി മികച്ചതാക്കുമെന്ന് പഠനം

മുട്ടയിൽ അടങ്ങിയ കോളിൻ എന്ന സംയുക്തം തലച്ചോറിന്റെ പ്രവര്‍ത്തനം, ഓര്‍മശക്തി, മസ്തിഷ്‌ക കോശങ്ങള്‍ തമ്മിലുള്ള ആശയവിനിമയം എന്നിവ മികച്ചതാക്കും.
Boiled egg peeling
Boiled egg peelingMeta AI Image
Updated on
1 min read

പ്രായമായ സ്ത്രീകളിൽ ഓർമശക്തി നിലനിർത്താൻ ദൈംദിന ഡയറ്റിൽ മുട്ട ഉൾപ്പെടുത്തുന്നത് നല്ലതാണെന്ന് കാലിഫോർണിയ ​ഗവേഷകർ. മുട്ട ദിവസവും കഴിക്കുന്ന സ്ത്രീകളിൽ സെമാന്റിക് മെമ്മറി, വെർബൽ ഫ്ലുവൻസി എന്നിവ മികച്ചതാണെന്ന് ​കണ്ടെത്തി. മുട്ടയിൽ അടങ്ങിയ കോളിൻ എന്ന സംയുക്തം തലച്ചോറിന്റെ പ്രവര്‍ത്തനം, ഓര്‍മശക്തി, മസ്തിഷ്‌ക കോശങ്ങള്‍ തമ്മിലുള്ള ആശയവിനിമയം എന്നിവ മികച്ചതാക്കും.

കൂടാതെ, മുട്ടയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിനുകളായ ബി6, ബി12, ഫോളിക് ആസിഡ് എന്നിവ മസ്തിഷ്‌കം ചുരുങ്ങുന്നതും ചിന്താശേഷി, തീരുമാനങ്ങൾ എടുക്കൽ പോലുള്ള മാനസികപ്രവർത്തനങ്ങളിൽ നേരിടുന്ന തടസ്സവും കുറയ്ക്കാൻ സഹായിക്കും. 55 വയസ്സിന് മുകളില്‍ പ്രായമായ 890 ആളുകൾ പഠനത്തിന്‍റെ ഭാഗമായി. ഇതില്‍ 357 പുരുഷന്മാരും 533 സ്ത്രീകളും ഉള്‍പ്പെടുന്നു.

Boiled egg peeling
കൊളസ്ട്രോൾ ഉണ്ടോ? മുട്ടയെ അകറ്റി നിർത്തേണ്ട, കഴിക്കേണ്ട രീതി ഇങ്ങനെ

പുരുഷന്മാരില്‍ മുട്ട കഴിക്കുന്നതു കൊണ്ട് വൈജ്ഞാനിക തകർച്ച (കോ​ഗ്നിറ്റീവ് ഡിക്ലൈൻ) പരിഹരിക്കുന്നതായി കണ്ടെത്താനായില്ലെന്നും ജേര്‍ണല്‍ ന്യൂട്രിയന്‍റില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നുണ്ട്. സ്ത്രീകളുടെ ഓർമക്കുറവ് പരിഹരിക്കാൻ ഏറ്റവും ചെലവു കുറഞ്ഞ മാര്‍ഗമാണ് മുട്ടയെന്ന് പഠനത്തിന് നേതൃത്വം നൽകിയ പ്രൊഫ. ഡോണ ക്രിറ്റ്സ്-സിൽവർസ്റ്റീൻ പറയുന്നു.

Boiled egg peeling
അമ്മയുടെ ആരോ​ഗ്യത്തിലും അൽപം കരുതൽ വേണം, ഡയറ്റിൽ ഉൾപ്പെടുത്തേണ്ട 5 വിത്തുകൾ

സ്ത്രീകളിൽ ഓസ്റ്റിയോപൊറോസിസിൽ നിന്ന് സംരക്ഷിക്കാൻ കഴിയുന്ന അവശ്യ പ്രോട്ടീനും മുട്ട നൽകുന്നുവെന്ന് മുൻ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. പ്രോട്ടീൻ, വിറ്റാമിൻ ബി 12, ഫോസ്ഫറസ്, സെലിനിയം എന്നിവയാൽ സമ്പന്നമാണ് മുട്ട. മുട്ടയില്‍ അടങ്ങിയ വിറ്റാമിൻ എ, വിറ്റാമിൻ ബി 12, സെലിനിയം എന്നിവ രോഗപ്രതിരോധ സംവിധാനത്തെ ആരോഗ്യകരമായി നിലനിർത്തുന്നതിന് പ്രധാനമാണ്.

Summary

Eating egg everyday improves memory power in woman

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com