മുട്ടയോ പനീറോ? എളുപ്പത്തിൽ പ്രോട്ടീൻ കിട്ടാൻ എന്ത് കഴിക്കണം?

പൊണ്ണത്തടി നിയന്ത്രിക്കുന്നതിനും പേളികളുടെ ആരോ​ഗ്യത്തിനും വേണം പ്രോട്ടീന്‍.
egg vs paneer
egg vs paneerPinterest
Updated on
1 min read

രീരത്തിന് ആവശ്യമായ പ്രധാനപ്പെട്ട ഒരു മാക്രോ ന്യൂട്രിയന്റ് ആണ് പ്രോട്ടീൻ. ശരീരഘടന നിലനിർത്തുന്നതിലും എൻസൈമാറ്റിക് പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിലും രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിലും വിവിധ ശാരീരിക പ്രക്രിയകളെ നിയന്ത്രിക്കുന്നതിലും പ്രോട്ടീന്‍ നിർണായകമാണ്.

പൊണ്ണത്തടി നിയന്ത്രിക്കുന്നതിനും പേളികളുടെ ആരോ​ഗ്യത്തിനും വേണം പ്രോട്ടീന്‍. പ്രോട്ടീന്‍ നിര്‍മിക്കാനാവശ്യമായ അമിനോ ആസിഡുകള്‍ ശരീരത്തിന്‌ സ്വന്തമായി നിര്‍മിക്കാന്‍ കഴിയില്ലെന്നതിനാൽ ഇത് ഭക്ഷണത്തിലൂടെ മാത്രമേ ശരീരത്തിന് ലഭിക്കൂ.

മുട്ടയും പനീറും

പ്രോട്ടീൻ അടങ്ങിയ മികച്ച രണ്ട് ഉറവിടങ്ങളാണ് മുട്ടയും പനീറും. എന്നാല്‍ ഇവ രണ്ടിലുമുള്ള പോഷകഘടകങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ഏതാണ് മികച്ചതെന്ന സംശയം എല്ലാവരിലുമുണ്ട്. പ്രോട്ടീന്‍ മാത്രമല്ല, വൈവിധ്യമാര്‍ന്ന പോഷകങ്ങൾ അടങ്ങിയതാണ് മുട്ടയും പനീറും.

പ്രോട്ടീൻ ഉണ്ടാക്കാൻ ആവശ്യമായ ഒമ്പത് പോഷകങ്ങളും അടങ്ങിയിരിക്കുന്നതിനാല്‍ ഇവ രണ്ടും പ്രോട്ടീന്‍റെ സമ്പൂര്‍ണ്ണ ഉറവിടങ്ങളായി കണക്കാക്കുന്നു. പാലുൽപ്പന്നങ്ങളിലും മുട്ടകളിലും വിറ്റാമിൻ ബി 12, വിറ്റാമിൻ ഡി എന്നിവയും സമൃദ്ധമായി കാണുന്നു.

100 ​ഗ്രാം പനീറിൽ 18 മുതൽ 20 ​ഗ്രാം വരെ പ്രോട്ടീനുണ്ടാകും. എന്നാൽ കലോറി നോക്കിയാൽ 200 മുതൽ 250 വരെയാണ്. അതേസമയം ഒരു പുഴുങ്ങിയ മുട്ടയില്‍ ശരാശരി ആറ് ​ഗ്രാം വരെ പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ടാവും. എന്നാല്‍ കലോറി നോക്കിയാല്‍ 70 വരെ ഉണ്ടാകൂ. ദഹനത്തിനും പനീറിനെക്കാൾ മുട്ടയാണ് മികച്ചതെന്ന് വിദഗ്ധര്‍ പറയുന്നു.

egg vs paneer
ഹെൽത്തി ഓപ്ഷൻ ചിലപ്പോൾ വില്ലനാകാം; സാലഡ് തയ്യാറാക്കുമ്പോൾ ഈ അബദ്ധങ്ങൾ ചെയ്യാറുണ്ടോ?
egg vs paneer
സംസ്ഥാനത്ത് ഡെങ്കിപ്പനി വ്യാപനം, കൊതുകു കടി ഒഴിവാക്കാൻ വീട്ടിൽ ചെയ്യേണ്ട കാര്യങ്ങൾ
egg vs paneer
നാണം കുണുങ്ങിയാണെങ്കിലും ഔഷധ​ഗുണത്തിൽ അതിശയിപ്പിക്കും: തൊട്ടാവാടി ചെടിയുടെ ആരോഗ്യ ഗുണങ്ങൾ
Summary

Egg vs Paneer, which has more protien

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com