വിശപ്പ് മാറിയപ്പോര, ഭക്ഷണത്തിൽ നിന്ന് ഈ പോഷകങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം

അശാസ്ത്രീയമായ ഡയറ്റ് പിന്തുടരുന്നത് ആരോഗ്യത്തില്‍ വിപരീതഫലം ഉണ്ടാക്കും
eating
Updated on
2 min read

രോഗ്യത്തിന് പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കേണ്ടത് പ്രധാനമാണ്. എന്നാല്‍ ഭൂരിഭാഗം ആളുകളും തോന്നുന്നപോലെയാണ് ഭക്ഷണ രീതി. ആവശ്യമായ പോഷകങ്ങള്‍ ഭക്ഷണത്തിലൂടെ ലഭിച്ചെങ്കില്‍ അത് ശാരീരിക-മാനസിക ആരോഗ്യത്തെ ബാധിക്കും. അശാസ്ത്രീയമായ ഡയറ്റ് പിന്തുടരുന്നത് ആരോഗ്യത്തില്‍ വിപരീതഫലം ഉണ്ടാക്കും.

ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട അവശ്യ പോഷകങ്ങള്‍

പ്രോട്ടീന്‍

പേശികളുടെ തകരാറുകള്‍ പരിഹരിക്കുന്നതിന് ശരീരത്തില്‍ പ്രോട്ടീന്‍ അനിവാര്യമാണ്. കോശങ്ങളുടെ നിര്‍മാണ ഘടകങ്ങളായ അമിനോ ആസിഡുകള്‍ കൊണ്ടാണ് ഇവ നിര്‍മിച്ചിരിക്കുന്നത്.

ഇറച്ചി, മത്സ്യം, മുട്ട, പയറുവര്‍ഗ്ഗങ്ങള്‍, നട്‌സ് ഇവയിലെല്ലാം പ്രോട്ടീന്‍ ധാരാളം അടങ്ങിയിട്ടുണ്ട്.

അന്നജം

ദിവസം മുഴുവന്‍ ശരീരത്തിനാവശ്യമായ ഊര്‍ജം നല്‍കുന്നത് അന്നജമാണ്. ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്കും തലച്ചോറിന്റെ പ്രവര്‍ത്തനത്തിനും അന്നജം അനിവാര്യമാണ്.

മുഴുവന്‍ ധാന്യങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവയില്‍ കോപ്ലക്‌സ് കാര്‍ബ്‌സ്, ഊര്‍ജമേകുന്നതോടൊപ്പം ഇവയിലെ നാരുകള്‍ ദഹനത്തിനും സഹായിക്കുന്നു.

കൊഴുപ്പ്

ആരോഗ്യകരമായ കൊഴുപ്പുകൾ തലച്ചോറിന്റെ ആരോഗ്യത്തിനും ഹോർമോൺ ഉൽപാദനത്തിനും പ്രധാനമാണ്. വൈറ്റമിൻ എ, ഡി, ഇ, കെ തുടങ്ങിയ കൊഴുപ്പിൽ ലയിക്കുന്ന വൈറ്റമിനുകളുടെ ആഗിരണത്തിനും ഇവ ആവശ്യമാണ്.

അപൂരിതകൊഴുപ്പുകള്‍ അടങ്ങിയ ഒലിവ് ഓയില്‍, വെണ്ണപ്പഴം, നട്‌സ്, സീഡ്‌സ് ആരോഗ്യകരമായ കൊഴുപ്പുകള്‍ അടങ്ങിയിട്ടുണ്ട്.

നാരുകള്‍

ദഹനം സുഖമായി നടക്കുന്നതിനും ബവൽ മൂവ്മെന്റ് നിയന്ത്രിക്കാനും കൊളസ്ട്രോൾ കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും നാരുകള്‍ അടങ്ങിയ ഭക്ഷണം കഴിക്കേണ്ടത് പ്രധാനമാണ്. ഉദരാരോഗ്യം മെച്ചപ്പെടുത്താനും മലബന്ധം തടയാനും നാരുകൾ സഹായിക്കുന്നു.

മുഴുധാന്യങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, പയർ വർഗങ്ങൾ എന്നിവയില്‍ നാരുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്.

വിറ്റാമിനുകള്‍

നിരവധി ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് വിറ്റാമിനുകള്‍ ആവശ്യമാണ്. വൈറ്റമിൻ സി, രോഗപ്രതിരോധശക്തി വർധിപ്പിക്കുന്നു. ബി വൈറ്റമിനുകൾ ഊർജോൽപാദനത്തിനു സഹായിക്കുന്നു. വൈറ്റമിൻ ഡി, എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു.

ഇലക്കറികള്‍, പച്ചക്കറികള്‍, പഴങ്ങള്‍, പാല്‍ ഉല്‍പ്പന്നങ്ങള്‍, സൂര്യപ്രകാശം എന്നിവയില്‍ നിന്ന് പലതരത്തിലുള്ള വിറ്റാമിനുകള്‍ ലഭ്യമാകും.

ധാതുക്കൾ

കാൽസ്യം, ഇരുമ്പ്, മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയ ധാതുക്കൾ എല്ലുകളുടെ ആരോഗ്യം നിലനിര്‍ത്താനും ശരീരത്തില്‍ ഓക്സിജന്‍ എത്തിക്കുന്നതിനും പേശികളുടെ പ്രവർത്തനത്തിനും ഫ്ലൂയിഡ് ബാലൻസ് നിലനിർത്താനും ധാതുക്കള്‍ സഹായിക്കുന്നു.

പാല്‍ ഉൽപന്നങ്ങളിലും ഇലക്കറികളിലും കാൽസ്യം ധാരാളമുണ്ട്. ഇലക്കറികളും ബീൻസും അയൺ, മഗ്നീഷ്യം ഇവയാൽ സമ്പന്നമാണ്.

ആന്‍റി-ഓക്സിഡന്‍റുകള്‍

പഴങ്ങളിലും പച്ചക്കറികളിലും ആന്‍റി-ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. വൈറ്റമിൻ ഇ, സെലെനിയം തുടങ്ങിയ ആന്റിഓക്സിഡന്റുകളും ഫ്ലേവനോയ്ഡുകളും ശരീരത്തിലെ ഓക്സിഡേറ്റീവ് സമ്മര്‍ദത്തില്‍ നിന്ന് കോശങ്ങളെ സംരക്ഷിക്കുന്നു. ഇവ ശരീരവീക്കം കുറയ്ക്കുന്നു. അതുവഴി ഹൃദ്രോഗം, കാൻസർ തുടങ്ങിയ ഗുരുതര രോഗങ്ങൾ വരാനുള്ള സാധ്യതയും കുറയ്ക്കുന്നു.

പ്രോബയോട്ടിക്സ്

ഉദരാരോഗ്യം മെച്ചപ്പെടുത്തുന്ന, ദഹനത്തിനു സഹായിക്കുന്ന രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്ന ഉപകാരികളായ ബാക്ടീരിയകളാണ് പ്രോബയോട്ടിക്സ്. യോഗർട്ട്, മറ്റ് പുളിപ്പിച്ച ഭക്ഷണങ്ങൾ ഇവയിലെല്ലാം പ്രോബയോട്ടിക്സ് അടങ്ങിയിട്ടുണ്ട്. ഇവ ഒരു സമീകൃത മൈക്രോബയോം നേടാൻ‍ സഹായിക്കുന്നു.

രാസമൂലകങ്ങൾ

സിങ്ക്, സെലെനിയം, അയഡിൻ തുടങ്ങിയ മൂലകങ്ങളും ചെറിയ അളവിൽ ശരീരത്തിന് ആവശ്യമാണ്. എന്നാൽ ഇവ രോഗപ്രതിരോധ സംവിധാനത്തിലും, തൈറോയ്ഡിന്റെ ആരോഗ്യത്തിനും ഉപാപചയപ്രവർത്തനങ്ങൾക്കും പ്രധാന പങ്ക് വഹിക്കുന്നു. കടൽവിഭവങ്ങൾ, നട്സ്, സീഡ്സ് ഇവയിൽ നിന്ന് ഈ മൂലകങ്ങൾ ലഭിക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com