

പായസവും ചോക്ലേറ്റുമൊക്കെ കിട്ടിയാൽ വിടാത്തവരാണ് മിക്കവാറും ആളുകൾ. ആളുകളുടെ ഈ മധുരക്കൊതി രക്തത്തിലെ പഞ്ചസാരയുടെ അളവു വർധിക്കാനും പല ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു. ഇപ്പോഴിതാ, രോഗനിർണയത്തിന് ശേഷം കാൻസർ രോഗികൾ അമിതമായി പഞ്ചസാര കഴിക്കുന്നത് ഒഴിവാക്കേണ്ടതിന്റെ പ്രധാന്യത്തെ കുറിച്ച് പറയുകയാണ് ഓങ്കോളജിസ്റ്റ് ആയ ഡോ. ജയേഷ് ശർമ.
അമിതമായ പഞ്ചസാരയുടെ ഉപയോഗം ഇൻസുലിൻ വർധനവിന് കാരണമാകുന്നു. ഇത് കോശ വിഭജനത്തെയും വളർച്ചയെയും പ്രോത്സാഹിപ്പിക്കുന്ന ഹോർമോൺ ആണ്. അതുകൊണ്ട് തന്നെ, അർബുദ കോശങ്ങളുടെ വളർച്ചയെയും ഇത് സഹായിക്കുന്നു.
കൂടാതെ വയറ്റിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിന് അമിതമായ പഞ്ചസാരയുടെ ഉപയോഗം കാരണമാകുന്നുണ്ട്. ഇത് ശരീരവീക്കത്തിനും അതുമൂലം പല രോഗങ്ങൾക്കും കാരണമാകും. അർബുദത്തെയും പ്രതികൂലമായി ബാധിക്കുന്നു.
മധുര പാനീയങ്ങളിലും പാക്ക് ചെയ്ത സ്നാക്കുകളിലും ജ്യൂസിലുമൊക്കെ അടങ്ങിയ പഞ്ചസാര കരളിൽ കൊഴുപ്പ് വർധിപ്പിക്കാം. ഇതും അർബുദ കോശങ്ങളുടെ വളർച്ചയെ സഹായിക്കുന്നതാണ്.
മിതത്വമാണ് പ്രധാനം. ശരീരത്തിന് ആവശ്യമായ ആകെ ഊർജ്ജത്തിന്റെ പത്ത് ശതമാനത്തിൽ താഴെ മാത്രമാണ് പഞ്ചസാരയിൽ നിന്ന് കിട്ടുന്നത്. ആരോഗ്യമുള്ള ഒരു വ്യക്തിക്ക് ഒരു ദിവസം ഏഴ്-എട്ട് ടീസ്പൂൺ വരെ പഞ്ചസാര കഴിക്കാവുന്നതാണ്. എന്നാൽ അത് 5-6 ടീസ്പൂൺ ആക്കി ചുരുക്കുന്നതാണ് ഉചിതം.
മധുരത്തിനായി പ്രകൃതിദത്ത പഞ്ചസാര അടങ്ങിയ പഴങ്ങൾ കഴിക്കുന്നതാണ് നല്ലത്. ഇതിൽ നാരുകളും മറ്റ് അവശ്യ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. നാരുകൾ പഞ്ചസാരയുടെ ആഗിരണത്തെ സാവധാനത്തിലാക്കുന്നു. ഇത് ഇൻസുലിൻ സ്പൈക്ക് കുറയ്ക്കാൻ സഹായിക്കും.
ചായ കുടിക്കുമ്പോഴും പഞ്ചസാര ഉപയോഗം മിതപ്പെടുത്താം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates