വേനൽക്കാലത്ത് കണ്ണുകൾക്ക് വേണം എക്സ്ട്രാ കെയർ, സൺ​ഗ്ലാസ് വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വേനൽക്കാലത്ത് അന്തരീക്ഷത്തിലെ ചൂടും പൊടിപടലങ്ങളും കാരണം മിക്കവരും നേരിടുന്ന പ്രധാന പ്രശ്നം കണ്ണ് വരളുന്നതാണ്.
Sunglasses
SunglassesPinterest
Updated on
1 min read

സംസ്ഥാനത്ത് കൊടുംചൂടാണ് അനുഭവപ്പെടുന്നത്. അതീവ ജാഗ്രത പുലർത്തിയില്ലെങ്കിൽ ഈ വേനൽക്കാലം നമ്മുടെ ആരോഗ്യം മോശമാക്കുമെന്നതിൽ തർക്കമില്ല. ശരീരത്തിൽ ജലാംശം കുറയുന്നത് മൂലമുണ്ടാകുന്ന നിർജ്ജലീകരണം മുതൽ നേരിട്ട് വെയിലേൽക്കുന്നതു മൂലമുള്ള സൂര്യാഘാതം, സൂര്യതപം മുതലായവ കരുതലോടെ നേരിടേണ്ടതുണ്ട്. എന്നാൽ വേനൽക്കാലത്ത് അവഗണിക്കുന്ന ഒരു വിഭാഗമാണ് നേത്രാരോഗ്യം. നേത്ര സംബന്ധമായ രോഗങ്ങൾ ഏറ്റവും കൂടുതൽ വ്യാപകമാകുന്നത് വേനൽക്കാലത്താണ്.

നിർജ്ജലീകരണം കണ്ണിനേയും ബാധിക്കും

നിർജ്ജലീകരണം കണ്ണുകളെ വരണ്ടതാക്കാം. വേനൽക്കാലത്ത് അന്തരീക്ഷത്തിലെ ചൂടും പൊടിപടലങ്ങളും കാരണം മിക്കവരും നേരിടുന്ന പ്രധാന പ്രശ്നം കണ്ണ് വരളുന്നതാണ്. കണ്ണ് വരളുന്നതുകൊണ്ടുതന്നെ അലർജി പ്രശ്നങ്ങൾ കൂടുതലായി കണ്ടുവരാറുണ്ട്.

കൺക്കുരു ഉണ്ടാകുന്നതും ചെങ്കണ്ണിന് സാധ്യത കൂടുതലുമുള്ള സീസണാണിത്. ചെങ്കണ്ണ് വരിക മാത്രമല്ല അത് കൂടുതലായി വ്യാപിക്കുന്നതും വേനൽക്കാലത്താണ്. ചൂടും മാരകമായ യുവി രശ്മികളും നേത്രാരോഗ്യം തകരാറിലാക്കും. മാത്രമല്ല, വർധിച്ച സ്ക്രീൻടൈം കണ്ണുകളിൽ സമ്മർദം വർധിപ്പിക്കുന്നു.

എന്താണ് 20-20-20 റൂൾ?

ദീർഘനേരം കംപ്യൂട്ടറിന് മുന്നിലിരുന്ന് ജോലി ചെയ്യുന്നവർ നിർബന്ധമായി പാലിക്കേണ്ട കാര്യമാണിത്. തുടർച്ചയായി 20 മിനിറ്റ് ജോലി ചെയ്യുമ്പോൾ 20 അടി ദൂരത്തേക്ക് 20 സെക്കൻഡ് എങ്കിലും നോക്കിയിരിക്കുക എന്നതാണ് ഈ നിയമം. കണ്ണിന് ഇടവേള നൽകി സമ്മർദം കുറയ്ക്കുകയാണ് ലക്ഷ്യം.

വേനൽക്കാലത്ത് നേത്രാരോഗ്യം സംരക്ഷിക്കാൻ

  • ധാരാളം വെള്ളം കുടിക്കുക

  • കണ്ണിലെ വരൾച്ച തടയാനുള്ള ഐഡ്രോപ്പുകൾ ഉപയോഗിക്കുക

  • അണുബാധ പടരുന്നത് തടയാൻ കണ്ണിൽ സ്പർശിക്കുന്നത് ഒഴിവാക്കുക.

  • സൺഗ്ലാസുകൾ ഉപയോഗിക്കുക

  • സ്ക്രീൻടൈം കുറയ്ക്കുക

  • 20-20-20 റൂൾ കൃത്യമായി പാലിക്കുക

  • എ.സിക്കും ഫാനിനും അഭിമുഖമായി ഇരിക്കുന്നത് ഒഴിവാക്കുക, കണ്ണ് വരണ്ടുപോകുന്നത് തടയാനാണിത്.

  • കൈകളും മുഖവും ഇടയ്ക്കിടെ കഴുകുക.

സൺഗ്ലാസുകൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സൺഗ്ലാസ് തിരഞ്ഞെടുക്കുമ്പോൾ നിറം മാത്രം നോക്കുന്നവരുണ്ട്. ഇരുണ്ട നിറമാണെന്ന് കരുതി യുവി രശ്മികളിൽ നിന്ന് സംരക്ഷണം ലഭിക്കണമെന്നില്ല. 100 ശതമാനം യുവി സംരക്ഷണം നൽകുന്ന യുവി 400 എന്നെല്ലാം എഴുതിയ സൺഗ്ലാസുകൾ വാങ്ങുന്നതാണ് നല്ലത്.

പോളറൈസ്ഡ് ഗ്ലാസുകൾ ഗ്ലെയർ കുറയ്ക്കും. കൂടാതെ വലിയ ഫ്രെയിമുകൾ വാങ്ങാനും ശ്രദ്ധിക്കണം. അതിലൂടെ വശങ്ങളിൽ നിന്നുള്ള യു.വി. രശ്മികളെ പ്രതിരോധിക്കാനാവും. ഗ്രേ, ഗ്രീൻ, ബ്രൗൺ നിറങ്ങളിലുള്ള ടിന്റഡ് ഗ്ലാസുകളാണ് വാങ്ങേണ്ടത്.

Sunglasses
അമിതവണ്ണമുള്ളവരിൽ ഫാറ്റി ലിവർ സാധ്യത വർധിപ്പിക്കും, കരിമ്പിൻ ജ്യൂസ് അത്ര 'നിഷ്കളങ്കനല്ല'

കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കുന്നതിൽ ശുചിത്വത്തിന് വലിയ പങ്കാണ്ട്

  • കൈകൾ വൃത്തിയായി സൂക്ഷിക്കുക. കണ്ണിനുചുറ്റുമുള്ള ഭാഗങ്ങൾ സ്പർശിക്കുമ്പോഴോ കോൺടാക്റ്റ് ലെൻസ് ധരിക്കുമ്പോഴോ കൈകൾ നന്നായി വൃത്തിയാക്കിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക.

  • ഉറങ്ങാൻ പോകുന്നതിന് മുമ്പ് കണ്ണിലെ മേക്കപ്പ് നീക്കം ചെയ്യുക.

  • ഓരോ ആറുമാസം കൂടുമ്പോഴും കണ്ണിൽ ഉപയോഗിക്കുന്ന മേക്കപ്പ് വസ്തുക്കൾ മാറ്റുക.

Sunglasses
സൺസ്ക്രീൻ പുരട്ടിയ പിന്നാലെ ചർമം വിയർക്കാറുണ്ടോ? കാരണം...
  • കണ്ണുകൾ ഇടയ്ക്കിടെ സ്പർശിക്കാതിരിക്കുക.

  • നിഷ്കർഷിച്ച സമയത്തേക്ക് മാത്രം കോൺടാക്റ്റ് ലെൻസുകൾ ഉപയോഗിക്കുക. വൃത്തിയാക്കാനുള്ള ലായനി ദിവസവും മാറ്റുക.‍

  • ടവ്വൽ, വസ്ത്രങ്ങൾ മറ്റ് പേഴ്സണൽ വസ്തുക്കൾ എന്നിവ മറ്റുള്ളവരുമായി പങ്കിടാതിരിക്കുക.

Summary

Eye care tips in Summer

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com