'അധികം ചിരിക്കേണ്ട, നാളെ ചിലപ്പോൾ കരയും'; സന്തോഷത്തോട് ഭയം, എന്താണ് ചെറോഫോബിയ?

ഇത്തരക്കാര്‍ ജീവിതത്തിൽ സന്തോഷമുണ്ടാകുന്ന നിമിഷങ്ങളെ സംശയത്തോടെയാകും സമീപിക്കുക
cherophobia, Unhappy people
ചെറോഫോബിയ
Updated on
1 min read

'ഇന്ന് ഈ ചിരിക്കുന്നത് നാളെ ചിലപ്പോള്‍ കരയാന്‍ വേണ്ടിയാവും...' എന്ന് ചിലര്‍ വളരെ സാധാരണയായി പറയുന്നത് കേട്ടിട്ടുണ്ടോ. ഒരു മുന്നറിയിപ്പിന്റെ സ്വരത്തില്‍ പറയുന്ന ഈ വാക്കുകള്‍ക്ക് പിന്നില്‍ ഒരു മനശാസ്ത്രമുണ്ട്. സന്തോഷത്തെ ഭയക്കുക അഥവ ചെറോഫോബിയ എന്നാണ് ഇതിനെ വിളിക്കുന്നത്. ഇത്തരക്കാര്‍ ജീവിതത്തിൽ സന്തോഷമുണ്ടാകുന്ന നിമിഷങ്ങളെ സംശയത്തോടെയാകും സമീപിക്കുക.

ചെയ്‌റോയില്‍ (ഞാന്‍ സന്തോഷിക്കുന്നു) എന്ന ഗ്രീക്ക് വാക്കില്‍ നിന്നാണ് ചെറോഫോബിയയുടെ ഉത്ഭവം. ഇത്തരക്കാര്‍ക്ക് ജീവിതത്തില്‍ എന്തെങ്കിലും തരത്തിൽ സന്തോഷമുണ്ടാകുമ്പോള്‍ പിന്നാലെ ഒരു ദുരന്തമുണ്ടാകുമെന്ന അനാവശ്യ ഭയവും ഉത്കണ്ഠയും ഉണ്ടായിരിക്കും. നേരത്തെ ഉണ്ടായിട്ടുള്ള അനുഭവങ്ങളില്‍ നിന്നോ കുട്ടിക്കാലത്തെ എന്തെങ്കിലും സംഭവങ്ങളുമായി ബന്ധപ്പെട്ടോ ആയിരിക്കാം ഈ പേടി.

cherophobia

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ചെറോഫോബിയയുടെ ലക്ഷണങ്ങള്‍

  • സന്തോഷമുണ്ടാക്കുന്ന എന്തെങ്കിലും നടന്നാല്‍ അതില്‍ പശ്ചാത്തപിക്കുകയും തനിക്ക് ഇതിനുള്ള അര്‍ഹതയില്ലെന്ന് ചിന്തിക്കുകയും ചെയ്യുക

  • സന്തോഷിക്കാന്‍ ഇടയുള്ള സാഹചര്യങ്ങളില്‍ നിന്ന് അകന്ന് നില്‍ക്കുക

  • പോസിറ്റീവായ വികാരം പ്രകടിപ്പിച്ചാല്‍ അടുത്ത നിമിഷം സങ്കടം വരുമെന്ന തോന്നല്‍

  • സന്തോഷം പ്രകടിപ്പിച്ചാല്‍ സുഹൃത്തുക്കള്‍ ശത്രുക്കളാകുമോ എന്ന ഭയം.

  • ആഹ്‌ളാദം നല്‍കുന്ന എന്തെങ്കിലും കാര്യം ചെയ്താല്‍ താന്‍ സ്വാര്‍ത്ഥയാണെന്ന് മറ്റുള്ളവര്‍ മുദ്രകുത്തുമോ എന്ന ഭയം.

cherophobia
cherophobia, Unhappy people
പൊടിയും ചൂടും; വേനൽക്കാലം ആസ്ത്മ ബാധിതർക്ക് അത്ര നല്ല കാലമല്ല, ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

ഇത്തരം ലക്ഷണങ്ങള്‍ അനുഭവപ്പെടുകയോ ശ്രദ്ധയില്‍പെടുകയോ ചെയ്താല്‍ മനശാസ്ത്ര വിദഗ്ധരുമായി ബന്ധപ്പെട്ട് ആവശ്യമായ ചികിത്സ തേടേണ്ടത് ആവശ്യമാണ്. കോഗ്നിറ്റീവ് ബിഹേവിയറല്‍ തെറാപ്പി വഴി ഇത്തരം ഫോബിയകളെ ഒരു പരിധി വരെ മറികടക്കാം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com