

ആരോഗ്യവാന്മാരെന്ന് പുറമെ കാണുന്നവര്‍ പോലും പത്തു പടികള്‍ കയറിയാല്‍ കിതയ്ക്കും. ഈ കിതപ്പ് അമിതമോ നിരന്തരമോ ആയാൽ അത്ര നിസാരമായി തള്ളിക്കളയരുതെന്ന് ചൂണ്ടിക്കാണിക്കുകയാണ് വിദഗ്ധർ. പടികൾ കയറുമ്പോൾ നമ്മുടെ ശ്വസനവ്യവസ്ഥ, ഹൃദയധമനികൾ, പേശികൾ എന്നിവയുടെയെല്ലാം ഏകോപിത പ്രതികരണം ആവശ്യമാണ്.
കോശങ്ങളിലെ കലകളിൽ മതിയായ ഓക്സിജൻ വിതരണവും ഹൃദയമിടിപ്പുമെല്ലാം ഈ സമയം വർധിക്കുമെന്നതിനാൽ ഇതൊരു ശാരീരിക അധ്വാനമായി തന്നെ കാണാവുന്നതാണ്. ആരോഗ്യമുള്ള ഒരു വ്യക്തി ഇത് വളരെ എളുപ്പത്തിൽ കൈകാര്യം ചെയ്യുമെങ്കിലും ചില അടിസ്ഥാനപരമായ ആരോഗ്യപ്രശ്നങ്ങളുള്ളവർക്ക് ശരീരിക അദ്ധ്വാനത്തിനിടെ ശ്വാസതടസം അനുഭവപ്പെടാമെന്ന് വിദഗ്ധർ മുന്നിറിയിപ്പ് നൽകുന്നു.
ആസ്തമ അല്ലെങ്കിൽ ക്രോണിക് ഒബ്സ്ട്രക്റ്റീവ് എയർവേ പോലുള്ള രോഗ സാധ്യതയുള്ളവരിൽ വിശ്രമവേളയിൽ ലക്ഷണങ്ങൾ പ്രകടമായെന്ന് വരില്ല. ശാരീരിക പ്രവർത്തന സമയത്ത് ശ്വാസതടസം അനുഭവപ്പെടാം. ഇത് ക്രമേണ വഷളാവുകയും ചെയ്യാം. ഇത് കൂടാതെ ബ്രോങ്കോകോൺസ്ട്രിക്ഷനെ തുടർന്നും ശരീരിക അദ്ധ്വാന സമയത്ത് ശ്വാസതടസം ഉണ്ടാകാം. അതുപോലെ തന്നെ, ഓക്സിജൻ മതിയായ അളവിൽ ലഭിക്കാത്തതു മൂലം ഉണ്ടാവുന്ന ഇന്റർസ്റ്റീഷ്യൽ ശ്വാസകോശ രോഗം, പൾമോണറി വാസ്കുലർ ഡിസോർഡർ പോലുള്ള മറ്റ് ശ്വാസകോശ പ്രശ്നങ്ങളും ഇതുമായി ബന്ധപ്പെട്ടിരിക്കാമെന്ന് വിദഗ്ധർ പറയുന്നു.
പടികൾ കയറിമ്പോൾ ശ്വസിക്കാൻ ബുദ്ധിമുട്ട് തോന്നുന്നത്, എല്ലായ്പ്പോഴും ശ്വാസകോശവുമായി മാത്രം ബന്ധപ്പെട്ടിരിക്കണമെന്നുമില്ല. ഹൃദയസംബന്ധമായ പ്രശ്നങ്ങൾ മുതൽ മെറ്റബോളിക് വൈകല്യങ്ങൾ വരെയുള്ള നിരവധി ഘടകങ്ങൾ മൂലവും ഇത് സംഭവിക്കാം. ശാരീരിക അദ്ധ്വാന സമയത്ത് ഹൃദയത്തിന്റെ പ്രവർത്തനം വർധിപ്പിക്കാനുള്ള കഴിവിനെ തടസ്സപ്പെടുത്തുന്ന ഹൃദയ സംബന്ധമായ അവസ്ഥകൾ തുടക്കത്തിൽ വ്യായാമ ശ്വാസതടസമായി പ്രത്യക്ഷപ്പെടാം.
വിളർച്ച അല്ലെങ്കിൽ അനീമിക് അവസ്ഥ രക്തത്തിന് ഓക്സിജൻ വഹിക്കാനുള്ള ശേഷി കുറയ്ക്കും. ഇത് ക്ഷീണം, ശ്വാസതടസം എന്നിവയ്ക്ക് കാരണമാകാം. പെട്ടെന്നുണ്ടാകുന്നതും ക്രമേണ വഷളാകുന്നതും ദൈനംദിന ജീവിതത്തെ ബാധിക്കുകയും ചെയ്യുന്ന ശ്വാസതടസങ്ങൾ ആശങ്കജനകമാണ്. ഉടൻ തന്നെ ചികിത്സ തേടുന്നത് രോഗാവസ്ഥ മെച്ചപ്പെടുത്താൻ സഹായിക്കും. പരിശോധനകൾ വൈകുന്നത് ശ്വാസതടസത്തിൻ്റെ മൂലകാരണം കണ്ടെത്തുന്നത് വൈകാനും അവസ്ഥ വഷളാകാൻ ഇടയാകും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates