വൃക്കകളെ സംരക്ഷിക്കാന്‍ പെരുംജീരകം, ദിവസവും കഴിക്കാം

ഭക്ഷണത്തിന്റെ രുചിയും മണവും മെച്ചപ്പെടുത്തുന്ന ഇവയ്ക്ക് ധാരാളം ആരോ​ഗ്യ​ഗുണങ്ങളുമുണ്ട്.
Fennel seeds
Fennel seedsMeta AI Image
Updated on
1 min read

രീരത്തിലെ രക്തത്തിൽ നിന്ന് പോഷകങ്ങളും അധിക ​ദ്രാവകങ്ങളും വേർതിരിച്ചെടുക്കുന്ന ജോലിയാണ് വൃക്കകളുടേത്. അതുകൊണ്ട് തന്നെ വൃക്കയുടെ ആരോ​ഗ്യം വളരെ പ്രധാനമാണ്. എന്നാൽ മോശം ജീവിതശൈലിയും ഭക്ഷണക്രമവും മൂലം വൃക്ക രോ​ഗികളുടെ എണ്ണം കേരളത്തിൽ വർധിച്ചു വരികയാണ്. വൃക്കകളുടെ സംരക്ഷണത്തിന് ഏറ്റവും എളുപ്പത്തിൽ ‍ഡയറ്റിൽ ചേർക്കാവുന്ന ഒന്നാണ് പെരുംജീരകം.

നമ്മുടെ അടുക്കളകളിൽ പതിവായി കാണുന്ന ഒന്നാണ് പെരുംജീരകം. ഭക്ഷണത്തിന്റെ രുചിയും മണവും മെച്ചപ്പെടുത്തുന്ന ഇവയ്ക്ക് ധാരാളം ആരോ​ഗ്യ​ഗുണങ്ങളുമുണ്ട്. പെരുംജീരകത്തില്‍ സ്വാഭാവിക ഡൈയൂററ്റിക് ശരീരത്തില്‍ ഒരു ഏജന്റായി പ്രവര്‍ത്തിക്കുന്നു. ഇത് ശരീരത്തിലെ അനാവശ്യ ദ്രാവകങ്ങളെയും വിഷവസ്തുക്കളെയും പുറന്തള്ളുകയും മൂത്രത്തിന്റെ ഉത്പാദനം വര്‍ധിപ്പിക്കുകയും ചെയ്യുന്നു.

വൃക്കകളുടെ ആരോഗ്യത്തെ പ്രധാനമായും ബാധിക്കുന്ന ഒന്നാണ് വീക്കം. തുടര്‍ച്ചയായുണ്ടാവുന്ന വീക്കം വൃക്കയുടെ തകരാറിന് കാരണമാകും. ഇത് പ്രമേഹം രക്തസമ്മര്‍ദ്ദം തുടങ്ങിയ അസുഖങ്ങളെ വഷളാക്കും. ഇതിനെ തടയുന്ന അനിതോള്‍, ഫ്‌ലേവോനോയ്ഡുകള്‍ എന്നിവ പെരുംജീരകത്തില്‍ അടങ്ങിയിട്ടുണ്ട്. ഇവ വൃക്കയിലെ വീക്കം കുറയ്ക്കുകയും വീക്കം കുറയ്ക്കുകയും ചെയ്യുന്നു.

Fennel seeds
രക്തത്തിലെ പഞ്ചസാര കുറയ്ക്കാൻ ഷു​ഗർ കട്ട്, എത്രത്തോളം ​ഗുണം ചെയ്യും

പെരുംജീരകത്തില്‍ അടങ്ങിയ ആന്‍റി-ഓക്സിഡന്‍റുകള്‍ വൃക്കയുടെ ഓക്‌സിഡേറ്റീവ് നാശത്തെ കുറയ്ക്കുന്നു. മാത്രമല്ല, രക്തത്തിലെ പഞ്ചസാര, മോശം കൊളസ്‌ട്രോള്‍, ദോഷകരമായ ഓക്സിഡേറ്റീവ് സ്‌ട്രെസ് മാര്‍ക്കറുകള്‍ എന്നിവ കുറയ്ക്കുന്നതിലൂടെ വൃക്കകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്.

Fennel seeds
കുടലിന്റെ ആരോ​ഗ്യത്തിന് ​ഗ്രീൻ ആപ്പിളോ ചുവന്ന ആപ്പിളോ നല്ലത്?

കൂടാതെ, ഭക്ഷണം കഴിച്ചശേഷം കുറച്ച് ജീരകം പൊടിച്ചത് കഴിക്കുന്നത് വയറിന് നല്ലതാണ്. ദഹനം മെച്ചപ്പെടുത്തുമെന്ന് മാത്രമല്ല വയറ് കമ്പിച്ചത് പോലുള്ള അസ്വസ്ഥതകളും നീക്കും. ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളി ശരീരത്തിലെ മെറ്റബോളിസത്തെയും ദഹനപ്രക്രിയയെയും വേഗത്തിലാക്കാന്‍ ജീരകം സഹായിക്കും.

Summary

Fennel seeds helps to improve kidney health

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com