ഗോതമ്പുമാവില്‍ അല്‍പം ഉലുവപ്പൊടി കൂടി ചേര്‍ത്തു കുഴയ്ക്കൂ, ചപ്പാത്തി പൂ പോലെ സോഫ്റ്റ് ആകും

ഒരു ദിവസം 15 ഗ്രാം മുതൽ 30 ഗ്രാം വരെ ഉലുവ ഡയറ്റിൽ ഉൾപ്പെടുത്താം.
Soft Chappathi cooking tips, Fenugreek
Soft Chappathi cooking tips, FenugreekMeta AI Image
Updated on
1 min read

ക്ഷണത്തിന് രുചിയും മണവും കൂട്ടാൻ ഉലുവ ചേർക്കുന്നത് പതിവാണ്. എന്നാൽ മണത്തിന് മാത്രമല്ല, നിരവധി ആരോ​ഗ്യ ​ഗുണങ്ങളും അടങ്ങിയതാണ് ഉലുവ. നാരുകളും ആന്റി-ഓക്സിഡന്റുകളും വിറ്റാമിനുകളും നിറഞ്ഞ ഉലുവ ദിവസവും ഡയറ്റിൽ ചേർക്കാവുന്നതാണ്.

ഉലുവയിൽ ഗ്യാലക്ട്രോൺ എന്ന ലയിക്കുന്ന നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ചെറുകുടലിൽ എത്തുമ്പോൾ ജെൽ പോലെയാവുകയും ഭക്ഷണത്തിൽ നിന്നുള്ള പഞ്ചസാരയുടെയും കൊളസ്ട്രോളിന്റെയും രക്തത്തിലേക്കുള്ള ആ​ഗിരണം കുറയ്ക്കാൻ സഹായിക്കുന്നു.

മാത്രമല്ല, അതിൽ അടങ്ങിയ ഹൈഡ്രോക്സി ഐസൊലേഷൻ എന്ന അമിനോ ആസിഡ് പാൻക്രിയാസിൽ നിന്ന് കൂടുതൽ ഇൻസുലിൻ ഉത്പാദിപ്പിക്കാൻ സഹായിക്കുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവു നേരിയ തോതിൽ കുറയ്ക്കാൻ സഹായിക്കുമെന്ന് ആരോ​ഗ്യവിദ​ഗ്ധർ പറയുന്നു. ഒരു ദിവസം 15 ഗ്രാം മുതൽ 30 ഗ്രാം വരെ ഉലുവ ഡയറ്റിൽ ഉൾപ്പെടുത്താം.

Soft Chappathi cooking tips, Fenugreek
32 തവണ പോരാ, കട്ടിയുള്ള ഭക്ഷണമാണെങ്കില്‍ അതില്‍ കൂടുതല്‍ ചവയ്ക്കണം

ഭക്ഷണത്തിൽ ഉലുവ ചേർക്കാൻ ചില ടിപ്സ്

  • ചപ്പാത്തിക്ക് കുഴയ്ക്കുമ്പോൾ മാവിൽ അൽപം ഉലുവ പൊടി ചേർക്കുന്നത് ചപ്പാത്തി സോഫ്റ്റും രുചികരവുമാക്കും

  • പാലിൽനിന്ന് തൈര് ഉണ്ടാക്കുമ്പോൾ കുറച്ച് ഉലുവ ചേർക്കാവുന്നതാണ്.

  • രാത്രി മുഴുവൻ വെള്ളത്തിൽ കുതിർത്ത ഉലുവ അടുത്ത ദിവസം രാവിലെ കുടിക്കുന്നത് നല്ലതാണ്.

  • മോര് കാച്ചുമ്പോഴും ഉലുവ ചേർക്കാവുന്നതാണ്.

Soft Chappathi cooking tips, Fenugreek
ചെമ്മീന്‍ കണ്ടാല്‍ കണ്‍ട്രോള്‍ വിടും, യോഗയും നൃത്തവുമാണ് ഏറ്റവും ഇഷ്ടം; ഫിറ്റ്നസ് സീക്രട്ട് തുറന്ന് പറഞ്ഞ് അദിതി

വെറും വയറ്റിൽ ഉലുവ വെള്ളം കുടിക്കാമോ?

ഉലുവ വെള്ളം കുടിക്കുന്നത് ദഹനത്തെ സഹായിക്കും, എന്നാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഗണ്യമായി കുറയ്ക്കുമെന്നതിൽ എത്രത്തോളം ഫലപ്രദമാണെന്നതിൽ വിശദമായ പഠനം ആവശ്യമാണ്. മരുന്നുകൾക്കോ ​​മറ്റ് പ്രമേഹ നിയന്ത്രണ മാർഗങ്ങൾക്കോ ​​പകരമാകാൻ ഉലുവ വെള്ളത്തിന് കഴിയില്ലെങ്കിലും, ദിനചര്യയുടെ ഭാഗമാക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്.

Summary

Fenugreek Health benefits

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com