

രാവിലെ വെറും വയറ്റിൽ ഉലുവവെള്ളം കുടിക്കുന്ന ശീലം ഇപ്പോൾ ചെറുപ്പക്കാരുൾപ്പെടെ ഉള്ളവരിൽ ഒരു ട്രെൻഡ് ആയി മാറിയിരിക്കുകയാണ്. അടുക്കളയിൽ സാധാരണ ഉപയോഗിക്കുന്ന ഉലുവയ്ക്ക് നിരവധി ഔഷധഗുണങ്ങളുണ്ടെന്ന് ആയുർവേദവും ചില പഠനങ്ങളും സൂചിപ്പിക്കുന്നു. ഇതിൽ ശരീരഭാരം നിയന്ത്രിക്കുന്നതു മുതൽ ദഹനം മെച്ചപ്പെടുത്തുന്നതു വരെ ഉൾപ്പെടുന്നു. എന്ന് കരുതി എല്ലാവർക്കും ഉലുവ വെള്ളം ഗുണകരമാകണമെന്നില്ല. ഉലുവ വെള്ളത്തിന്റെ ഗുണവും ദോഷവും അറിയാം.
ഒരു ഗ്ലാസ് വെള്ളത്തിൽ ഒരു ടീസ്പൂൺ ഉലുവ തലേന്ന് രാത്രി മുഴുവൻ കുതിർത്തു വയ്ക്കുക. രാവിലെയാകുമ്പോൾ ഉലുവ വെള്ളം റെഡി.
ഉലുവയിൽ ഭക്ഷ്യനാരുകൾ ധാരാളമുണ്ട്. ഇത് ദഹനപ്രക്രിയ സുഗമമാക്കാനും മലബന്ധം കുറയ്ക്കാനും സഹായിച്ചേക്കാം. വയറുവീക്കം, അസിഡിറ്റി പോലുള്ള പ്രശ്നങ്ങൾ കുറയാനും സഹായകരമാണ്.
ഉലുവയിലെ ലയിക്കുന്ന നാരുകൾ വിശപ്പിനെ നിയന്ത്രിക്കാൻ സഹായിക്കുമെന്ന് ചില പഠനങ്ങൾ പറയുന്നു. ഇത് അധികമായ ഭക്ഷണം കഴിക്കുന്ന ശീലം കുറയ്ക്കാൻ സഹായിക്കുന്നു.
ഉലുവയ്ക്ക് ഇൻസുലിൻ പ്രവർത്തനം മെച്ചപ്പെടുത്താനുള്ള കഴിവുണ്ട്. അതുകൊണ്ട് പ്രമേഹരോഗികൾ ഡോക്ടറുടെ നിർദേശ പ്രകാരം മാത്രം ഉലുവ വെള്ളം കുടിക്കാവുന്നതാണ്.
ഉലുവയിലെ ചില ഘടകങ്ങൾ ശരീരത്തിലെ മോശം കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും. ഇത് ഹൃദയാരോഗ്യത്തിന് ഗുണകരമാകാം.
ചിലർക്ക് വേനൽക്കാലത്ത് ശരീരചൂട് കൂടുതലാകാറുണ്ട്. അത്തരം സാഹചര്യങ്ങളിൽ ഉലുവ വെള്ളം കുടിക്കുന്നത് ശരീരം തണുക്കാൻ സഹായിക്കുമെന്ന് വിദഗ്ധർ പറയുന്നു.
ഉലുവയിലെ ആന്റി-ഓക്സിഡന്റുകളും വിറ്റാമിനുകളും ചർമാരോഗ്യത്തിനും മുടിയുടെ ആരോഗ്യം നിലനിർത്താനും സഹായിക്കും.
ഉലുവയിൽ ഫൈബർ കൂടുതലായതിനാൽ അധികമായി ഉപയോഗിച്ചാൽ വയറിളക്കം, വയറുവേദന, വയറുവീക്കം തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകാം.
പ്രമേഹ മരുന്നുകൾ കഴിക്കുന്നവർ ഉലുവ വെള്ളം അധികമായി ഉപയോഗിച്ചാൽ ഷുഗർ ലെവൽ വളരെ താഴാൻ സാധ്യതയുണ്ട്. അതിനാൽ ഡോക്ടറുടെ നിർദേശം ആവശ്യമാണ്.
ഗർഭകാലത്ത് അമിതമായ ഉലുവ ഉപയോഗം അസ്വസ്ഥതകൾ ഉണ്ടാക്കാൻ ഇടയാക്കാം. അതുകൊണ്ട് ഗർഭിണികൾ ഉലുവ ഉപയോഗിക്കുന്നതിന് മുൻപ് ഡോക്ടറുടെ നിർദേശം തേടണം.
ചിലർക്ക് ഉലുവ അലർജി ഉണ്ടാക്കാം. ചൊറിച്ചിൽ, ചർമത്തിൽ തിണർപ്പ്, ശ്വാസതടസം പോലുള്ള ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉപയോഗം ഒഴിവാക്കുക.
ഉലുവ പതിവായി കൂടുതലായി കഴിക്കുമ്പോൾ ചിലർക്കു വിയർപ്പിനും മൂത്രത്തിനും പ്രത്യേക ഗന്ധം അനുഭവപ്പെടാം.
ഉലുവ വെള്ളം കുടിച്ചു തുടങ്ങുമ്പോൾ ചെറിയ അളവിൽ വേണം ആദ്യം കുടിക്കാൻ. എന്തെങ്കിൽ അസ്വസ്ഥകൾ ഉണ്ടായാൽ വേഗം പരിഹരിക്കാൻ ഇത് സഹായിക്കും. അമിതമായി ഉലുവ വെള്ളം കുടിക്കുന്നത് ഒഴിവാക്കുക. ആരോഗ്യപ്രശ്നങ്ങളോ മരുന്നുകളോ ഉണ്ടെങ്കിൽ ഡോക്ടറുടെ ഉപദേശം തേടുക.
പ്രമേഹമരുന്ന് കഴിക്കുന്നവർ
ഗർഭിണികൾ
ലോ ബ്ലഡ് ഷുഗർ ഉള്ളവർ
സ്ഥിരമായി വയറുപ്രശ്നമുള്ളവർ
അലർജി പ്രശ്നങ്ങളുള്ളവർ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates