ആദ്യ ആർത്തവം..ആശങ്ക വേണ്ട; കുട്ടിയെ എങ്ങനെ തയ്യാറാക്കം, മാതാപിതാക്കളും അധ്യാപകരും അറിയേണ്ട കാര്യങ്ങൾ

ആർത്തവം ഒരു രോഗമോ പ്രശ്നമോ അല്ലെന്ന് വ്യക്തമാക്കുക.
First Periods preparation
First Periods preparationPinterest
Updated on
2 min read

രു പെൺകുട്ടിയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വളർച്ചാഘട്ടമാണ് ആദ്യ ആർത്തവം അഥവാ 'മെനാർക്ക്'. സാധാരണമായി 12-15 വയസ്സിലാണ് ആദ്യ ആർത്തവം സംഭവിക്കുക. പെൺകുട്ടിയുടെ ശരീരത്തിൽ നടക്കുന്ന സ്വാഭാവികമായ ഹോർമോൺ മാറ്റങ്ങളുയോ ഭാ​ഗമായാണ് ഇത് സംഭവിക്കുന്നത്. എന്നാൽ പല കുട്ടികൾക്കും ഇത് ആശങ്കയും ഭയവും സൃഷ്ടിക്കാം. അതുകൊണ്ട് മാതാപിതാക്കളും അധ്യാപകരും കുട്ടികളെ മുൻകൂട്ടി ബോധവൽക്കരിക്കുകയും ആവശ്യമായ പിന്തുണ നൽകുകയും ചെയ്യേണ്ടത് പ്രധാനമാണ്.

കുട്ടികളോട് തുറന്നു സംസാരിക്കുക

ആർത്തവം എന്താണെന്നും അത് ശരീരത്തിന്റെ സ്വാഭാവിക പ്രക്രിയയാണെന്നും കുട്ടികൾക്ക് ലളിതമായി പറഞ്ഞു മനസ്സിലാക്കാം. ആർത്തവം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഇതിനെക്കുറിച്ച് സംസാരിക്കുന്നത് കുട്ടികളിലെ ആശങ്കയും പേടിയും കുറയ്ക്കാൻ സഹായിക്കും. ആർത്തവത്തെ കുറിച്ചുള്ള വസ്തുതകളും നിർദേശങ്ങളുമെല്ലാം ഒറ്റയടിക്ക് പറഞ്ഞു മനസ്സിലാക്കേണ്ട ഒന്നല്ല.

പകരം, പലപ്പോഴായുള്ള സംഭാഷണങ്ങളിലൂടെ ആകണം. കുട്ടി ആർത്തവത്തെക്കുറിച്ച് ചോദിക്കുമ്പോഴും സംശയങ്ങളും ഉന്നയിക്കുമ്പോഴും യാതൊരു മടിയും കൂടാതെ അവയ്ക്ക് പരസ്യമായും സത്യസന്ധമായും ഉത്തരം നൽകുക. ഇക്കാര്യങ്ങൾ തിരിച്ചറിയേണ്ട പ്രായമായിട്ടും കുട്ടി നിങ്ങളോട് ഇതെകുറിച്ച് ചോദിക്കാൻ മുതിരുന്നില്ലെങ്കിൽ, ആർത്തവത്തെക്കുറിച്ചുള്ള കാര്യങ്ങളെപ്പറ്റി സംസാരിച്ചു തുടങ്ങേണ്ടത് നിങ്ങളാണ്.

ആർത്തവത്തോട് അനുബന്ധിച്ച് ശരീരത്തിലുണ്ടാകുന്ന പല മാറ്റങ്ങളും കുട്ടികളെ ആശങ്കപ്പെടുത്താം. അത് സ്വാഭാവികമാണെന്നും പേടിക്കേണ്ട കാര്യമില്ലെന്നും അവരെ പറഞ്ഞു മനസ്സിലാക്കുക. ആർത്തവത്തെ ആരോ​ഗ്യകരമായി വരവേൽക്കാൻ കുട്ടികളെ പരിശീലിപ്പിക്കുക.

ശുചിത്വത്തിന്റെ പ്രാധാന്യം പഠിപ്പിക്കുക

ആർത്തവ സമയത്ത് വ്യക്തിശുചിത്വം പാലിക്കേണ്ടത് അത്യാവശ്യമാണ്. ഈ ദിനങ്ങളിൽ രണ്ട് നേരം കുളിക്കണം. സ്വകാര്യഭാഗങ്ങൾ ഇടയ്ക്കിടെ കഴുകി വൃത്തിയാക്കണം. സ്കൂളിൽ പോകും മുൻപും വീട്ടിലെത്തുമ്പോഴും ഇളം ചൂടുവെള്ളവും സോപ്പ് ഉപയോഗിച്ചു കഴുകി വൃത്തിയാക്കാൻ കുട്ടികളെ പരിശീലിപ്പിക്കാം.

സാനിറ്ററി പാഡുകൾ എങ്ങനെ ഉപയോഗിക്കണമെന്ന് പഠിപ്പിക്കുക

  • സാനിട്ടറി പാഡ് നനഞ്ഞാൽ ഇടയ്ക്കിടെ മാറ്റണമെന്ന് കുട്ടികളോട് പറയണം.

  • നാല് മുതൽ 6 മണിക്കൂറിനുള്ളിൽ പാഡ് മാറ്റുന്ന ശീലം വളർത്തുക.

  • ഉപയോഗിച്ച പാഡുകൾ ശരിയായ രീതിയിൽ നശിപ്പിക്കാൻ പഠിപ്പിക്കുക.

  • രക്തത്തിന്റെ അളവു കുറവാണെന്ന് കരുതി പാഡ് മാറ്റാൻ മടിക്കരുത്.

  • വിങ്സ് ഉള്ള പാഡുകളും ടീൻ പാഡുകളും വിപണിയിലുണ്ട്.

  • പാഡ് അധിക സമയം വച്ചാൽ മൂത്രത്തിൽ അണുബാധയുൾപ്പെടെ അണുബാധയിൽ കലാശിക്കാം.

മാനസിക പിന്തുണ നൽകുക

ആദ്യ ആർത്തവ സമയത്ത് കുട്ടികൾക്ക് ആശങ്ക, നാണം, ഭയം, മാനസിക അസ്വസ്ഥത എന്നിവ അനുഭവപ്പെടാം. ആർത്തവം ഒരു രോഗമോ പ്രശ്നമോ അല്ലെന്ന് വ്യക്തമാക്കുക. കുട്ടിയുടെ വികാരങ്ങളെ മാനിക്കുകയും പിന്തുണ നൽകുകയും ചെയ്യുക.

ശരീരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ വിശദീകരിക്കുക

ആർത്തവം ആരംഭിക്കുന്ന സമയത്ത് ശരീരത്തിൽ നിരവധി മാറ്റങ്ങൾ ഉണ്ടാകും. സ്തനവളർച്ച, ഉയരം കൂടുക, ശരീരഭാരത്തിൽ മാറ്റങ്ങൾ, മുഖക്കുരു, വിയർപ്പിന്റെ അളവിൽ വർധന ഇവയെല്ലാം സാധാരണ വളർച്ചയുടെ ഭാഗമാണെന്ന് കുട്ടികളെ അറിയിക്കണം.

ആർത്തവദിവസങ്ങളിലെ ഭക്ഷണരീതി

ആർത്തവം ആരംഭിക്കുന്ന കാലഘട്ടത്തിൽ നല്ല ഭക്ഷണശീലം വളരെ പ്രധാനമാണ്. ശരീരം ഹൈഡ്രേറ്റഡ് ആക്കി നിലനിർത്തേണ്ടത് പ്രധാനമാണ്. കാപ്പി, ചായയ്ക്ക് പകരം ഗ്രീൻ ടീയോ, കാരറ്റ് ജ്യൂസോ കുടിക്കാം. പ്രോസസ്ഡ് ഫൂഡും അച്ചാറും ഒഴിവാക്കാം. കൊഴുപ്പു കൂടുതലടങ്ങിയ ഭക്ഷണവും അധികം കഴിക്കേണ്ട. ഇലക്കറികൾ, മുട്ട, മത്സ്യം, പാൽ, തൈര്, പഴങ്ങൾ, പരിപ്പ് വർ​ഗങ്ങൾ, നട്സ് എന്നിവ ധാരാളം ഡയറ്റിൽ ചേർക്കാം. ഇരുമ്പ്, കാൽസ്യം, പ്രോട്ടീൻ എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ ശരീരവളർച്ചയ്ക്കും രക്തക്കുറവ് തടയാനും സഹായിക്കും.

വേദനയും അസ്വസ്ഥതകളും കൈകാര്യം ചെയ്യാൻ പഠിപ്പിക്കുക

ആദ്യ മാസങ്ങളിൽ ചില കുട്ടികൾക്ക് വയറുവേദന, നടുവേദന, ക്ഷീണം എന്നിവ അനുഭവപ്പെടാം. ചൂടു പിടിക്കുക പോലുള്ള വീട്ടിലെ ചില പൊടിക്കൈകൾ പരീക്ഷിക്കാവുന്നതാണ്. ആവശ്യത്തിന് ശുദ്ധജലം കുടിക്കാൻ ശ്രദ്ധിക്കുക. വേദന വളരെ കൂടുതലാണെങ്കിൽ ഡോക്ടറുടെ നിർദേശം തേടുക.

ആർത്തവ ചക്രം രേഖപ്പെടുത്താൻ സഹായിക്കുക

ആദ്യ ആർത്തവത്തിന് ശേഷം തീയതികൾ രേഖപ്പെടുത്തുന്ന ശീലം വളർത്തണം. കുട്ടിക്ക് ആർത്തവം വന്ന ദിവസം ഓരോ മാസവും കൃത്യമായി രേഖപ്പെടുത്തുന്നത് നല്ലതാണ്. അഞ്ചാം തീയതിയാണ് ആർത്തവം വന്നതെങ്കിൽ അതു കഴിഞ്ഞ് 28 ദിവസം എണ്ണി അടുത്ത ആർത്തവദിനം കുറിച്ചു വയ്ക്കാം.

ഇതുമായി ബന്ധപ്പെട്ട് നിരവധി മൊബൈൽ ആപ്ലിക്കേഷനുകളുമുണ്ട്. ഒരു പീരിയഡ് ഡയറി കുട്ടിക്കു നൽകി ബുദ്ധിമുട്ടുകൾ കുറിച്ചു വയ്ക്കാൻ പറയാം. ആർത്തവ ക്രമക്കേടുകൾ ഡോക്ടറോടു പറയാം. ചക്രത്തിലെ മാറ്റങ്ങൾ കൂടുതൽ മനസിലാക്കാൻ ഇത് സഹായിക്കും.

First Periods preparation
മഴക്കാലത്ത് തൈര് കഴിക്കാം, പക്ഷെ ബിരിയാണിക്കൊപ്പവും ഇറച്ചിക്കൊപ്പവും ഒഴിവാക്കണം

ആർത്തവവും മിത്തുകളും

ആർത്തവവുമായി ബന്ധപ്പെട്ട നിരവധി തെറ്റിദ്ധാരണകൾ ഇന്നും സമൂഹത്തിൽ നിലനിൽക്കുന്നു. ആർത്തവം അശുദ്ധിയാണെന്ന ചിന്താ​ഗതി തികച്ചും തെറ്റാണ്. ഈ സമയത്ത് മറ്റൊള്ളവർക്കൊപ്പം ഇടപഴകുന്നതിനോ സാധാരണ ദൈനംദിന കാര്യങ്ങൾ ചെയ്യുന്നതിനോ കളിക്കുന്നതിനോ തടസ്സമില്ലെന്ന് കുട്ടികൾക്ക് വ്യക്തമായി പറഞ്ഞു കൊടുക്കണം.

First Periods preparation
'ആദ്യം തൊണ്ടയിൽ ഒരു കരകരപ്പ് പിന്നീട് അത് പനിയായി'; മഴക്കാല രോ​ഗങ്ങളെ ചെറുക്കേണ്ടത് അടുക്കളയിൽ നിന്ന്

ഇത്തരം സാഹചര്യങ്ങളിൽ വിദഗ്ധരുടെ ഉപദേശം തേടുന്നത് നല്ലതാണ്

  • 15 വയസ്സ് കഴിഞ്ഞിട്ടും ആർത്തവം ആരംഭിക്കാത്തത്

  • അമിത രക്തസ്രാവം

  • കഠിനമായ വയറുവേദന

  • ദീർഘകാലം ക്രമരഹിതമായ ആർത്തവം

  • തലകറക്കം, കടുത്ത ക്ഷീണം എന്നിവ അനുഭവപ്പെടുന്നത്

Summary

First Periods, Menstrual preparation parental tips

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com