കാൻസറിനെ ചെറുക്കും വിത്തുകൾ

പോഷകങ്ങളുടെ പവർ ഹൗസ് എന്നാണ് വിത്തുകളെ അറിയപ്പെടുന്നത്
seeds
കാൻസറിനെ ചെറുക്കും വിത്തുകൾ

ചില വിത്തുകൾക്ക് കാൻസർ സാധ്യത കുറയ്ക്കാൻ സാധിക്കുമെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? പോഷകങ്ങളുടെ പവർ ഹൗസ് എന്നാണ് വിത്തുകളെ അറിയപ്പെടുന്നത്. എന്നിരുന്നാലും, ഒരു ഭക്ഷണക്രമത്തിനും കാൻസറിനെ പൂർണ്ണമായും ഒഴിവാക്കാനോ ചികിത്സിക്കാനോ ഭേദമാക്കാനോ കഴിയില്ല, എന്നാൽ വിത്തുകൾ ഉൾപ്പെടെയുള്ള ചില ഭക്ഷണങ്ങൾക്ക് കാൻസറിനെ തടയാനോ കാൻസർ ചികിത്സയിൽ സഹായിക്കാനോ കഴിയും.

1. എള്ള്

Sesame seeds

കാൻസർ സാധ്യത കുറയ്ക്കുന്നതിന് ഡയറ്റിൽ എള്ള് ചേർക്കുന്നത് നല്ലതാണ്. ഇവയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകളും വിറ്റാമിൻ ഇയും കരളിനെ ബാധിക്കുന്ന ഓക്സിഡേറ്റീവ് കേടുപാടുകൾ തടയുന്നു. എണ്ണയിൽ ലയിക്കുന്ന ലിഗ്നാനുകളാൽ സമ്പന്നമാണ് എള്ള്. വിറ്റാമിൻ ഇ കൂടാതെ വിറ്റാമിൻ കെ, മ​ഗ്നീഷ്യം തുടങ്ങിയ അവശ്യ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിൽ ആന്റി-കാർസിനോജെനിക് പ്രഭാവം ചെലുത്തുന്നു. കൂടാതെ ഫ്രീ റാഡിക്കൽ ഇഫക്റ്റുകൾ കുറയ്ക്കുന്ന അപൂർവ ക്യാൻസറിനെതിരെ പോരാടുന്ന ഫൈറ്റേറ്റ് എന്ന സംയുക്തവും എള്ളിൽ അടങ്ങിയിട്ടുണ്ട്.

2. മത്തങ്ങ വിത്തുകൾ

Pumpkin seeds

മത്തങ്ങയിൽ കരോട്ടിനോയിഡുകൾ, വിറ്റാമിൻ ഇ തുടങ്ങിയ ആൻ്റിഓക്‌സിഡൻ്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ശരീര വീക്കം കുറയ്ക്കുകയും കോശങ്ങളെ ആക്രമിക്കുന്നതിൽ നിന്ന് ദോഷകരമായ ഫ്രീ റാഡിക്കലുകളെ തടയുകയും ചെയ്യും. ആമാശയം, ശ്വാസകോശം, പ്രോസ്റ്റേറ്റ്, വൻകുടൽ എന്നിവയിലെ അർബദ സാധ്യത കുറയ്ക്കുന്നതിന് മത്തങ്ങ വിത്തുകൾ ഭക്ഷണക്രമത്തിൽ ചേർക്കുന്നത് നല്ലതാണ്. മത്തങ്ങ വിത്തിൽ അടങ്ങിയിരിക്കുന്ന ലിഗ്നാനുകൾ സ്തനാർബുദം തടയാൻ സഹായിക്കും.

3. ഫ്ളാക്സ് വിത്തുകൾ

flax seeds

ഒമേ​ഗ 3-ഫാറ്റി ആസിഡുകൾ ധാരാളം അടങ്ങിയ ഫ്ലാക്സ് വിത്തുകൾ കാൻസർ കോശങ്ങളുടെ വ്യാപനം തടയാനും ട്യൂമർ വളർച്ച തടസപ്പെടുത്താനും സഹായിക്കും. ശരീരവീക്കം കുറയ്ക്കുന്നതിലൂടെ സെല്ലുലാർ മ്യൂട്ടേഷൻ സാധ്യത കുറയ്ക്കുന്നു.

4. സൂര്യകാന്തി വിത്ത്

Sunflower seeds

സൂര്യകാന്തി വിത്തുകളിൽ വിറ്റാമിൻ ഇ, സെലിനിയം തുടങ്ങിയ കാൻസർ വിരുദ്ധ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. കാൻസർ കോശങ്ങളുടെ വ്യാപനം തടയുന്നതിനും കോശങ്ങളിലെ ഡിഎൻഎ നന്നാക്കാനും സമന്വയിപ്പിക്കാനും സെലിനിയം സഹായിക്കുമെന്ന് മുൻപഠനങ്ങൾ തെളിയിച്ചിട്ടുള്ളതാണ്. കൂടാതെ സെലിനിയത്തിൽ അടങ്ങിയ പ്രോട്ടീൻ കാൻസർ പ്രതിരോധിക്കുന്നതിന് വളരെ പ്രധാനമാണ്.

5. ചിയ വിത്തുകൾ

Chia seeds

കാൻസർ വിരുദ്ധ ഭക്ഷണങ്ങളിൽ ഒന്നാണ് ചിയ വിത്തുകൾ. കാൻസറിനെ ചെറുക്കുന്ന ലി​ഗ്നാൻ സംയുക്തത്തിന്റെ മികച്ച ഉറവിടമാണ് ചിയ വിത്തുകൾ. ബ്രെസ്റ്റ് ട്യൂമർ സെൽ വളർച്ചയെ തടയുന്ന ആൻറി ഈസ്ട്രജനിക് ഇഫക്റ്റുകൾ ലിഗ്നാൻ പ്രകടിപ്പിക്കുന്നു. കൂടാതെ ഇവയിൽ ആൽഫ-ലിനോലെനിക് ആസിഡ് (ALA), ഒമേഗ -3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് സ്തനത്തിലെയും സെർവിക്സിലെയും ട്യൂമർ കോശങ്ങളുടെ വളർച്ച പരിമിതപ്പെടുത്താൻ സഹായിക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com