ശൈത്യകാലത്ത് ഈ 5 വിറ്റാമിനുകള്‍ അനിവാര്യം

ശൈത്യകാലത്ത് ചില വിറ്റാമിനുകളുടെ അഭാവമാണ് ഇതിന് കാരണം.
winter skin care

തണുപ്പുകാലം തുടങ്ങിയതോടെ പ്രതിരോധ സംവിധാനം ദുര്‍ബലമാകാം. പനിയും ജലദോഷവും തുടങ്ങിയ അണുബാധയെ തുടര്‍ന്നുള്ള അസുഖങ്ങള്‍ പതിവായിരിക്കും. കൂടാതെ കാലാവസ്ഥ മാറ്റം നമ്മുടെ ദഹനവ്യവസ്ഥയെയും തകരാറിലാക്കാം. ശൈത്യകാലത്ത് ചില വിറ്റാമിനുകളുടെ അഭാവമാണ് ഇതിന് കാരണം.

1. വിറ്റാമിന്‍ ഡി

orange juice

ശൈത്യകാലത്ത് സൂര്യപ്രകാശമേല്‍ക്കുന്നത് കുറയുമ്പോള്‍ ശരീരത്തില്‍ വിറ്റാമിന്‍ ഡിയുടെ അഭാവത്തിനുള്ള സാധ്യതയും കൂടുതലാണ്. ഇത് തണുത്ത കാലാവസ്ഥയില്‍ പ്രതിരോധ സംവിധാനത്തെ ദുര്‍ബലമാക്കാം. കൂടാതെ എല്ലുകളുടെ ആരോഗ്യവും മാനസികാവസ്ഥ മോശമാകാനും വിറ്റാമിന്‍ ഡിയുടെ അഭാവം കാരണമാകും.

ഫോർട്ടിഫൈഡ് പാൽ, ഓറഞ്ച് ജ്യൂസ്, ചീസ്, തൈര് തുടങ്ങിയവയിലും ചെറിയ അളവിൽ വിറ്റാമിൻ അടങ്ങിയിട്ടുണ്ട്. അൾട്രാവയലറ്റ് രശ്മികളുടെ സഹായത്താൽ വളരുന്ന മൈടേക്ക്, ഷിറ്റേക്ക് തുടങ്ങിയ കൂണു ഇനങ്ങളിലും വിറ്റാമിൻ ഡി അടങ്ങിയിട്ടുണ്ട്.

2. വിറ്റാമിന്‍ സി

പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിനും കൊളാജന്‍ ഉല്‍പാദനത്തിനും ഇരുമ്പിന്റെ ആഗിരണത്തിനും ശരീരത്തില്‍ വിറ്റാമിന്‍ സി ആവശ്യമാണ്. എന്നാല്‍ മഞ്ഞുകാലത്ത് ഇര്‍പ്പവും താലനില കുറയുന്നതും വിറ്റാമിന്‍ സിയുടെ അഭാവം വര്‍ധിപ്പിക്കും.

ഇലക്കറികള്‍, സ്ട്രസ് പഴങ്ങള്‍, ബെറിപ്പഴങ്ങള്‍, ബെല്‍ പെപ്പേഴ്‌സ് തുടങ്ങിയവ ശൈത്യകാലത്ത് കൂടുതല്‍ കഴിക്കുന്നത് വിറ്റാമിന്‍ സിയുടെ അഭാവം കുറയ്ക്കാന്‍ സഹായിക്കും.

3. വിറ്റാമിന്‍ ബി12

egg
മുട്ട സ്ത്രീകളുടെ ഓർമശക്തിക്ക് മികച്ചത്

വിറ്റാമിന്‍ ബി12 ചുവന്ന രക്താണുക്കളുടെ രൂപികരണത്തിലും ഊര്‍ജ്ജ ഉല്‍പാദനത്തിലും നാഡികളുടെ പ്രവര്‍ത്തനത്തിനും ആവശ്യമാണ്. ശൈത്യകാലത്ത് ഉണ്ടാകുന്ന ക്ഷീണം പലപ്പോഴും വിറ്റാമിന്‍ ബി12ന്റെ അഭാവത്തെ തുടര്‍ന്നാകാം.

മാംസം, മീന്‍, മുട്ട, പാല്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവയില്‍ വിറ്റാമിന്‍ ബി12 അടങ്ങിയിട്ടുണ്ട്.

4. വിറ്റാമിന്‍ ഇ

Spinach health benefits
ചീര രക്തസമ്മർദ്ദം കുറയ്ക്കാനും ഹൃദയാരോഗ്യം വർധിപ്പിക്കാനും സഹായിക്കും

ശൈത്യകാലത്തെ വരണ്ട ചര്‍മത്തെ പ്രതിരോധിക്കാന്‍ വിറ്റാമിന്‍ ഇ അനിവാര്യമാണ്. കോശങ്ങളെ കേടുപാടുകളില്‍ നിന്ന് സംരക്ഷിത്തുന്നതിനും ചര്‍മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും പ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുന്നതിനും വിറ്റാമിന്‍ ഇ ഒരു ആന്റി-ഓക്‌സിഡന്റായി പ്രവര്‍ത്തിക്കുന്നു.

നട്‌സ്, വിത്തുകള്‍, ഇലക്കറികള്‍ എന്നിവയില്‍ വിറ്റാമിന്‍ ഇ ധാരാളം അടങ്ങിയിട്ടുണ്ട്.

5. വിറ്റാമിന്‍ എ

carrot for lowering blood pressure

സൂര്യപ്രകാശം ഏല്‍ക്കുന്നത് കുറയുന്നത് വിറ്റാമിന്‍ എയുടെ ഉല്‍പ്പാദനം കുറയ്ക്കും. കാഴ്ച ശക്തിക്കും ചര്‍മത്തിന്റെ ആരോഗ്യത്തിനും പ്രതിരോധ സംവിധാനത്തിനും വിറ്റാമിന്‍ എ വളരെ ആവശ്യമാണ്.

മധുരക്കിഴങ്ങ്, കാരറ്റ്, ഇലക്കറികള്‍, മീന്‍ തുടങ്ങിയവയില്‍ വിറ്റാമന്‍ എ ധാരാളം അടങ്ങിയിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com