ഭക്ഷണം രണ്ട് നേരം മതി, ഹൃദയം മുഖ്യം ബിഗിലെ! ഈ അഞ്ച് അബദ്ധങ്ങൾ ഒഴിവാക്കണം

ഹൃദയാരോഗ്യം മെച്ചപ്പെടാന്‍ ഭാരിച്ച വര്‍ക്ക്ഔട്ടുകളുടെയോ കര്‍ശന ഡയറ്റിന്റെയോ ആവശ്യമി
man with heart attack
Heart HealthMeta AI Image
Updated on
1 min read

മാറിമറിയുന്ന ജീവിതശൈലികൾ നമ്മൾ പോലും അറിയാതെ നമ്മുടെ ഹൃദയാരോ​ഗ്യത്തെ വലിയ രീതിയിൽ ബാധിക്കുന്നു. നിസാരമെന്ന് കരുതി അവ​ഗണിക്കുന്ന ശീലങ്ങൾ കാലക്രമേണ നിങ്ങളെ ഒരു ഹൃദ്രോ​ഗിയാക്കിയേക്കാം. ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ മരണങ്ങൾ ഉണ്ടാകാനുള്ള ഒരു പ്രധാന കാരണമാണ് ഹൃദ്രോ​ഗങ്ങൾ. അതുകൊണ്ട് തന്നെ ഹൃദയാരോ​ഗ്യത്തെ കുറിച്ചുള്ള അവബോധം ഇന്ന് വളരെ പ്രധാനമാണ്.

ഹൃദയാരോഗ്യം മെച്ചപ്പെടാന്‍ ഭാരിച്ച വര്‍ക്ക്ഔട്ടുകളുടെയോ കര്‍ശന ഡയറ്റിന്റെയോ ആവശ്യമില്ലെന്ന് പ്രമുഖ കാര്‍ഡിയോളജിസ്റ്റ് ആയ ഡോ. അലോക് ചോപ്ര പറയുന്നു. ആരോ​ഗ്യകരമായ ഒരു ജീവിതശൈലി പിന്തുടരുകയാണ് ഏറ്റവും പ്രധാനം അതിനൊപ്പം ചില ദുശ്ശീലങ്ങൾ ഒഴിവാക്കുകയും വേണം.

ഈ അഞ്ച് അബദ്ധങ്ങൾ ഒഴിവാക്കാം

വാപ്പിങ്: ജെൻ സി-ക്കിടയിൽ ഇപ്പോൾ ട്രെൻഡിങ് ആണ് വാപ്പിങ്. അതായത്, ഇ- സി​ഗരറ്റിന് സമാനമായ രീതിയിൽ ഉപയോ​ഗിക്കുന്ന ഇത് പുകവലിയേക്കാൾ മോശമാണെന്ന് അദ്ദേഹം പറയുന്നു. നാഷണൽ ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പഠനം പ്രകാരം, ശ്വാസകോശ പ്രവർത്തനത്തിലും ഹൃദയ പ്രവർത്തനത്തിലും പുകവലിക്ക് സമാനമായ ഫലങ്ങൾ വാപ്പിങ് ഉണ്ടാക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

man with heart attack
രാവിലെ മാത്രം ബ്രഷ് ചെയ്തിട്ടു കാര്യമില്ല, രാത്രിയിൽ പല്ലുകൾ വൃത്തിയാക്കുന്നത് ഹൃദയാഘാത സാധ്യത കുറയ്ക്കും

മദ്യത്തിന്റെ ഉപയോഗം: മദ്യത്തിന് ഒരു സുരക്ഷിതമായ അളവില്ല. നിർബന്ധമാണെങ്കിൽ ആഴ്ചയിൽ ഒന്നോ രണ്ടോ തവണയായി ചുരുക്കുക. അമിതമായ മദ്യപാനം ഒഴിവാക്കുന്നതാണ് നല്ലത്. റെഡ് വൈനും വൈറ്റ് വൈനുമാണ് മികച്ച ഓപ്ഷനുകൾ എന്നും അദ്ദേ​ഹം പറയുന്നു.

നോൺ-സ്റ്റിക്ക് പാനുകൾ: നോൺ-സ്റ്റിക്ക് പാനുകൾ ദീർഘനേരം ഉപയോഗിക്കരുതെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു. നോൺ-സ്റ്റിക്ക് പാനുകളുടെ കോട്ടിങ് തകർന്നാൽ അത് ആരോ​ഗ്യത്തിന് വളരെ അധികം ദോഷം ചെയ്യും.

man with heart attack
ദിവസം 7 നേരം ഭക്ഷണം, ആഴ്ചയില്‍ 5 ദിവസം വ്യായാമം, ഹൃത്വിക് റോഷന്‍റെ ഫിറ്റ്നസ് സീക്രട്ട്

രണ്ടു നേരം ഭക്ഷണം: ഇക്കാലത്ത് ജിമ്മിൽ പോകുന്ന പലരും ആറ് നേരം ഭക്ഷണം കഴിക്കുന്നത് നല്ലതാണെന്ന് ചിന്തിക്കുന്നു. എന്നാൽ എത്ര തവണ നിങ്ങൾ ഭക്ഷണം കഴിക്കുന്നുവോ അത്രയും അളവിൽ നിങ്ങളുടെ ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞു കൂടുന്നു. അതുകൊണ്ട് രണ്ട് നേരം ഭക്ഷണം കഴിക്കുന്നതാണ് മികച്ചത്.

അല്ലുലോസ്: പഞ്ചസാരയ്ക്ക് നല്ലൊരു ബദലായി അല്ലുലോസ് ഇപ്പോൾ അധികം ആളുകളും കണക്കാക്കുന്നു. ടേബിൾ ഷുഗറിൽ നിന്നാണ് അല്ലുലോസ് നിർമിക്കുന്നത്. അത് പഞ്ചസാരയെക്കാൾ മികച്ചതാണ്. എന്നാൽ പോർഷൻ നിയന്ത്രിക്കേണ്ടത് പ്രധാനമാണ്.

Summary

Five ways to preserve heart health.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com