ഫ്ലാക്സ് വിത്തുകൾ ഇങ്ങനെ കഴിച്ചു നോക്കൂ, ​ഗുണം ഇരട്ടിയാകും

ഫ്ലാക്സ് സീഡുകളിൽ ധാരാളം നാരുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ ശരീരത്തിൽ കൊഴുപ്പ് അടിയുന്നത് തടയുന്നു.
Flax seeds
Flax seedsMeta AI Image
Updated on
1 min read

കാലാവസ്ഥ ഏതാണെങ്കിലും ഡയറ്റിൽ ഉൾപ്പെടുത്താവുന്ന പോഷകസമൃദ്ധമായ കുഞ്ഞൻ വിത്തുകളാണ് ഫ്ലാക്സ് സീഡ്സ്. ഇതിൽ മേ​ഗ-3 ഫാറ്റി ആസിഡുകൾ, നാരുകൾ, മറ്റ് സസ്യ സംയുക്തങ്ങൾ തുടങ്ങിയ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇവ ഭക്ഷണത്തിൽ നേരിട്ട് ചേർക്കുന്നതിനെക്കാൾ വെള്ളത്തിൽ കുതിർത്ത ശേഷം കഴിക്കുന്നത് ഇരട്ടി​ഗുണം നൽകും. നാരുകൾ ധാരാളം അടങ്ങിയ ഫ്ലാക്സ് സീഡ്സ് വെള്ളത്തിൽ കുതിർത്തു കഴിക്കുന്നത് ദഹനവ്യവസ്ഥയെ മെച്ചപ്പെടുത്തുമെന്നു മാത്രമല്ല, മലബന്ധം പോലുള്ള പ്രശ്നങ്ങൾക്കു പരിഹാരമാകുകയും ചെയ്യുന്നു. കുടലിന്റെ ആരോഗ്യത്തിന് ഇത് ഗുണകരമാണ്.

ശരീരഭാരം

ഫ്ലാക്സ് സീഡുകളിൽ ധാരാളം നാരുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ ശരീരത്തിൽ കൊഴുപ്പ് അടിയുന്നത് തടയുന്നു. മാത്രമല്ല, വിശപ്പ് നിയന്ത്രിക്കാനും ഇതേറെ സഹായകരമാണ്. ഇത് ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്താനും കുടവയർ കുറയ്ക്കാനും സഹായിക്കും.

Flax seeds
കാൻസർ രോ​ഗികളിൽ ശരീരഭാരം പെട്ടെന്ന് കുറയുന്നത് എന്തുകൊണ്ട്?

ഹൃദയാരോഗ്യം

കൊളസ്ട്രോളിനെ കുറയ്ക്കാനും രക്തസമ്മർദത്തെ നിയന്ത്രിക്കാനും ഫ്ലാക്സ് വിത്തുകള്‍ ഡയറ്റിൽ ചേർക്കുന്നത് നല്ലതാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കാനും ചണവിത്തുകൾ കുതിർത്തു കഴിക്കുന്നത് നല്ലതാണ്

Flax seeds
റെസ്റ്റോറന്റ് ഭക്ഷണം തടി കൂട്ടുമെന്ന ടെൻഷൻ വേണ്ട, ഇതാ ഒരു സിപിംൾ പൊടിക്കൈ

ചര്‍മസംരക്ഷണം

ചർമത്തിന്‍റെയും മുടിയുടെയും ആരോഗ്യത്തിന് സഹായകമായ ഒമേഗ 3 ഫാറ്റി ആസിഡുകളും മറ്റു ആന്റി ഓക്സിഡന്റുകളും കൊണ്ട് സമ്പന്നമാണ് ഫ്ലാക്സ് വിത്തുകള്‍. വിറ്റാമിൻ ഇ, ഒമേഗ 3 ഫാറ്റി ആസിഡ്, വിറ്റാമിൻ ബി, മറ്റു ആന്റി ഓക്സിഡന്റുകൾ എന്നിവയുള്ളതു കൊണ്ടുതന്നെ മുടിയുടെ സംരക്ഷണത്തിനും ഫ്ലാക്സ് വിത്തുകള്‍ കുതിർത്ത് കഴിക്കാവുന്നതാണ്.

Summary

Flax seeds Health benefits

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com