ശരീരതാപനില കൂട്ടും, വേനൽക്കാലത്ത് ഒഴിവാക്കേണ്ട പച്ചക്കറികൾ

ഇഞ്ചിയും വെളുത്തുള്ളിയും ഒരുപാട് ഉപയോ​ഗിക്കുന്നത് വയറെരിച്ചിലും നിർജ്ജലീകരണത്തിനും കാരണമാകുമെന്ന് വിദ​ഗ്ധർ പറയുന്നു.
carrot health benefits, Body temperature
carrot health benefits, Body temperaturePinterest
Updated on
1 min read

സിയും ഫാനും ഉപയോ​ഗിച്ചിട്ടും ഈ കഠിനമായ ചൂട് അതിജീവിക്കുക പ്രയാസമാണ്. താപനില ഉയരുന്നതിനൊപ്പം ആരോ​ഗ്യപ്രശ്നങ്ങളും വർധിക്കുന്നു. ചൂടിനെ ചെറുക്കാൻ ഭക്ഷണത്തിലും വേണം അൽപം ശ്രദ്ധ. വേനൽക്കാലത്ത് ശരീരത്തിന് ചൂടു കൂട്ടുന്ന ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കുന്നതാണ് ആരോ​ഗ്യകരം. ഭക്ഷണകാര്യത്തിൽ ശ്രദ്ധ നൽകിയില്ലെങ്കിൽ വേനൽച്ചൂടിനെ അതിജീവിക്കുക പ്രയാസമായിരിക്കുമെന്ന് വിദ​ഗ്ധർ പറയുന്നു.

ഇഞ്ചിയും വെളുത്തുള്ളിയും

ഇഞ്ചിയും വെളുത്തുള്ളിയും നമ്മുടെ പാചകക്കൂട്ടിലെ സ്ഥിരം ചേരുവയാണ്. എന്നാൽ ഇവ ശരീരതാപനില ഉയരാൻ കാരണമാകുന്നതാണ്. ഇവ ഉത്പാദിപ്പിക്കുന്ന ജിഞ്ചറോളും അല്ലിസിനും മെറ്റബോളിസം വർധിപ്പിക്കുന്നു. ഇത് ശരീരത്തിൽ ചൂട് കൂടുന്നതിന് കാരണമാവുന്നു. ഇഞ്ചിയും വെളുത്തുള്ളിയും ഒരുപാട് ഉപയോ​ഗിക്കുന്നത് വയറെരിച്ചിലും നിർജ്ജലീകരണത്തിനും കാരണമാകുമെന്ന് വിദ​ഗ്ധർ പറയുന്നു.

ഇലക്കറികള്‍

ചീര പോലുള്ള ഇലക്കറികള്‍ ശരീരത്തിന് ഏറെ ആരോഗ്യം നല്കുന്നവയാണ്. ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ ഇവ പല രോഗങ്ങളെയും തടയാന്‍ സഹായിക്കും. എന്നാല്‍ പ്രോട്ടീന്‍ ധാരാളമായി അടങ്ങിയ ഇവ ശരീരത്തിന്‍റെ ചൂട് ഉയര്‍ത്താനിടയാകും. ശരീരത്തിലെത്തുന്ന പ്രോട്ടീന്‍ വിഘടിക്കുന്നതിനാലാണ് ഇത് സംഭവിക്കുന്നത്. ഈ ചൂട് ശരീരത്തിന്‍റെ താപനിലയും ഉയര്‍ത്തും. നിങ്ങള്‍ക്ക് അമിതമായ ചൂട് അനുഭവപ്പെടുന്ന പ്രശ്നമുണ്ടെങ്കില്‍ ഇലക്കറികള്‍ ഒഴിവാക്കുക.

carrot health benefits, Body temperature
പ്രായം കൂടുന്തോറും ചൂടിനെ പ്രതിരോധിക്കാനുള്ള കഴിവും കുറയും, ഡയറ്റിലും വേണം ശ്രദ്ധ

സവാള

ഭക്ഷണത്തിനൊപ്പം സവാള അരി‍ഞ്ഞ് കഴിക്കുന്നവരുണ്ട്. സവാളയിൽ അടങ്ങിയിരിക്കുന്ന സൾഫർ ശരീരത്തെ ​ഗ്യാസ്, വയറു വീർക്കൽ ആസിഡ് റിഫ്ലക്സ് എന്നിവയിലേക്ക് നയിച്ചേക്കാം.

കാരറ്റ്

നാരുകൾ ധാരാളം അടങ്ങിയിരിക്കുന്ന പച്ചക്കറിയാണ് കാരറ്റ്. എന്നാൽ ഇവ ദഹിക്കാൻ കൂടുതൽ വെള്ളം ആവശ്യമാണ്. ഇത് ശരീരത്തിലെ ജലത്തിന്റെ അംശത്തെ കുറക്കുന്നു.

carrot health benefits, Body temperature
വേനൽച്ചൂട് ഉത്കണ്ഠ കൂട്ടുന്നുണ്ടോ? ശ്രദ്ധിച്ചില്ലെങ്കിൽ രോ​ഗങ്ങൾ വഷളാക്കും

മുളക്

ചുവന്ന മുളക്, കാപ്സിക്കം എന്നീ മുളക് ഇനങ്ങള്‍ ശരീരത്തിന്‍റെ ചൂട് ഉയര്‍ത്തുന്നവയാണ്. രക്തയോട്ടം വര്‍ധിപ്പിക്കുന്ന മുളക് ശരീരത്തിന്‍റെ താപനിലയും വര്‍ധിപ്പിക്കും.

Summary

Food that increases body tempreture

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com