ശരീരഭാരം കൂട്ടണോ? ഡയറ്റിൽ പ്രധാനമായും ചേർക്കേണ്ട ഭക്ഷണങ്ങൾ

ചോറില്‍ കാര്‍ബോഹൈഡ്രേറ്റ് നല്ല അളവില്‍ അടങ്ങിയിട്ടുണ്ട്.
kerala rice, weight gain tips
kerala rice, weight gain tipspinterest
Updated on
1 min read

രീരഭാരം കുറയ്ക്കാനുള്ള നിരവധി മാർ​ഗങ്ങളെ കുറിച്ച് പതിവായി നമ്മൾ കേൾക്കാറുണ്ട്. എന്നാൽ ശരീരഭാരം കൂട്ടാൻ എന്ത് ചെയ്യണമെന്ന് പലരും ആശയക്കുഴപ്പത്തിലാണ്. നമ്മുടെ പൊക്കത്തിനും പ്രായത്തിനും അനുസരിച്ചാണ് ശരീരഭാരം ഉണ്ടാകേണ്ടത്. ഇതിനായി ഡോക്ടറുടെയോ ന്യൂട്രീഷ്യന്റയോ നിര്‍ദ്ദേശം തേടുന്നതും നല്ലതാണ്. ശരീരഭാരം കൂട്ടാന്‍ ആഗ്രഹിക്കുന്നവര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് അറിഞ്ഞിരിക്കാം.

ശരീരഭാരം കൂട്ടാന്‍ കഴിക്കേണ്ട പ്രധാനഭക്ഷണം ചോറ് തന്നെയാണ്. ചോറില്‍ കാര്‍ബോഹൈഡ്രേറ്റ് നല്ല അളവില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ചോറ് കഴിക്കുന്നത് ശരീര ഭാരം കൂട്ടാൻ സഹായിക്കും. കൂടാതെ ശരീരത്തിന് ഊര്‍ജം ലഭിക്കാനും ഇതാണ് നല്ലത്. കലോറിയും പോഷകങ്ങളും ഗ്രീന്‍ പീസില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ശരീര ഭാരം കൂടാന്‍ സഹായിക്കും.

അതുപോലെതന്നെ ഉരുളക്കിഴങ്ങ് പോലെയുള്ള കിഴങ്ങ് വര്‍ഗങ്ങളും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ഇത് കഴിക്കുന്നത് ശരീര ഭാരം കൂട്ടാന്‍ ഗുണം ചെയ്യും. നേന്ത്രപ്പഴം പതിവായി കഴിക്കുന്നതും ശരീര ഭാരം കൂട്ടാന്‍ സഹായിക്കും. അതിനൊപ്പം രക്തസമ്മര്‍ദത്തെ നിയന്ത്രിക്കാനും ഇത് കഴിക്കുന്നത് നല്ലതാണ്.

kerala rice, weight gain tips
എത്ര ശ്രമിച്ചിട്ടും തടി കുറയാത്തതിന്റെ കാരണം ഈ ശീലങ്ങളാകാം

മുട്ട, ബ്രോക്കോളി പോലെയുള്ള പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തണം. ശരീര ഭാരം കൂട്ടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത് നല്ലതാണ്. കലോറിയും പ്രോട്ടീനും കൊഴുപ്പും അടങ്ങിയ മട്ടന്‍, ബീഫ് തുടങ്ങിയവയും ശരീര ഭാരം കൂട്ടുന്നതിന് നല്ലതാണ്. എന്നാല്‍ ഇവ അമിതമായി കഴിക്കുന്നത് നല്ലതല്ല. ഇത് കൊളസ്‌ട്രോള്‍ കൂടുന്നതിന് കാരണമാകും.

kerala rice, weight gain tips
തൈര് കഴിക്കേണ്ടത് രാവിലെയോ രാത്രിയോ?

പാലും പാലുത്പ്പന്നങ്ങളും അതേപോലെ നല്ലതാണ്. വിറ്റാമിനുകളും ധാതുക്കളും പ്രോട്ടീനും ഇവയിലുണ്ട്. രാത്രി ഒരു ഗ്ലാസ് പാല്‍ കുടിക്കുന്നത് ശീലമാക്കുന്നതും ശരീര ഭാരം കൂടാന്‍ നല്ലതാണ്.

Summary

Foods that helps to gain weight

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com