tooth ache
Oral Health pexels

പല്ലു വേദന മുളയിലേ നുള്ളാം, ദന്തസംരക്ഷണത്തിന് 6 ഭക്ഷണങ്ങൾ

ദന്താരോഗ്യത്തിന് ആരോഗ്യകരമായ ഭക്ഷണശീലം അനിവാര്യമാണ്.
Published on

ന്തസംരക്ഷണം വേണ്ടവിധത്തിൽ അല്ലെങ്കിൽ ഹൃദാഘാതം വരെ വരാമെന്ന് പുതിയ പഠനങ്ങളും ചൂണ്ടിക്കാണിക്കുന്നു. ചില ഭക്ഷണങ്ങൾ ഡയറ്റിൽ ചേർക്കുന്നത് ദന്താരോ​ഗ്യത്തിന് ഫലപ്രദമാണ്. പോഷകാഹാരം നിങ്ങളുടെ പല്ലുകളിലും മോണകളിലും സ്വാധീനം ചെലുത്തും അതുകൊണ്ട് നല്ല ദന്താരോഗ്യത്തിന് ആരോഗ്യകരമായ ഭക്ഷണശീലം അനിവാര്യമാണ്. ഭക്ഷണക്രമം മെച്ചപ്പെടുത്തി ദന്താരോഗ്യവും ഉറപ്പാക്കാൻ നിങ്ങൾക്ക് ഈ ഭക്ഷണങ്ങളുടെ പട്ടിക ഉപയോഗിക്കാം.

ചീസ്

നിങ്ങളൊരു ചീസ് പ്രേമിയാണെങ്കിൽ ഇനി മുതൽ ചീസ് കഴിക്കാൻ ഒരു കാരണം കൂടിയാകും. ചീസ് കഴിക്കുന്നത് വായിലെ പിഎച്ച് ഉയർത്തുകയും പല്ല് കേടാകാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുമെന്നാണ് കണ്ടെത്തൽ. ചീസ് ചവയ്ക്കുമ്പോൾ വായിലെ ഉമിനീർ വർദ്ധിപ്പിക്കുമെന്നും ചീസിൽ അടങ്ങിയിട്ടുള്ള കാൽസ്യവും പ്രോട്ടീനും പല്ലുകൾക്ക് ശക്തി നൽകുകയും ചെയ്യും.

പച്ചിലക്കറികൾ

ആരോഗ്യകരമായ ഏതൊരു ഡയറ്റ് തെരഞ്ഞാലും അതിൽ ഉറപ്പായും ഇലക്കറികൾ സ്ഥാനം പിടിച്ചിട്ടുണ്ടാകും. കലോറി കുറവാണെങ്കിലും അവ വിറ്റാമിനുകളും ധാതുക്കളും കൊണ്ട് സമ്പുഷ്ടമാണ്. ചീര തുടങ്ങിയ ഇലക്കറികളും വായയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. അവയിൽ കാൽസ്യം കൂടുതലാണ്, ഇത് ഇനാമലിന്റെ ആരോ​ഗ്യം മെച്ചപ്പെടുത്തും.

ആപ്പിൾ

ആപ്പിൾ പോലുള്ള പഴങ്ങൾ മധുരമുള്ളതാണെങ്കിലും അതിൽ ധാരാളം വെള്ളവും നാരുകളും അടങ്ങിയിട്ടുണ്ട്. ഒരു ആപ്പിൾ കഴിക്കുന്നത് വായിൽ ഉമിനീർ ഉത്പാദിപ്പിക്കുകയും ബാക്ടീരിയകളെയും ഭക്ഷ്യധാന്യങ്ങളെയും കഴുകിക്കളയുകയും ചെയ്യും. ആപ്പിളിൽ അടങ്ങിയിട്ടുള്ള നാരുകൾ മോണയുടെ ആരോഗ്യം വർദ്ധിപ്പിക്കും. പല്ല് തേക്കാൻ പറ്റാത്ത സാഹചര്യത്തിൽ ചിലപ്പോഴൊക്കെ ഒരു ആപ്പിൾ കൊണ്ട് അഡ്ജസ്റ്റ് ചെയ്യാം എന്നുവരെ പറയാറുണ്ട്. പക്ഷെ ഫ്ലൂറൈഡ് അടങ്ങിയ ടൂത്ത് പേസ്റ്റ് കൊണ്ട് പല്ല് തേക്കുന്ന ഫലമൊന്നും പ്രതീക്ഷിക്കരുത്.

തൈര്

ചീസ് പോലെതന്നെ തൈരിൽ കാൽസ്യം, പ്രോട്ടീൻ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് പല്ലുകളുടെ ആരോഗ്യത്തിനും ശക്തിക്കും അനുയോജ്യമാണ്. തൈരിൽ കാണപ്പെടുന്ന പ്രോബയോട്ടിക്സ് അല്ലെങ്കിൽ സഹായകരമായ ബാക്ടീരിയകൾ നിങ്ങളുടെ മോണകൾക്ക് ഗുണം ചെയ്യും, കാരണം നല്ല ബാക്ടീരിയകൾ പല്ലിന് കേടുണ്ടാക്കുന്ന ബാക്ടീരിയകളെ കഴുകിക്കളയും. പക്ഷെ പഞ്ചസാര ചേർത്ത തൈര് ശീലമാക്കരുത്.

tooth ache
'പൊറോട്ട കാന്‍സര്‍ ഉണ്ടാക്കുമെന്ന് കണ്ടെത്തിയിട്ടില്ല, പക്ഷെ... ', കാന്‍സര്‍ വരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കാരറ്റ്

ആപ്പിളിനെപ്പോലെ കാരറ്റും നാരുകളാൽ സമ്പന്നമാണ്. ഓരോ തവണ ഭക്ഷണം കഴിച്ചുകഴിയുമ്പോഴും കാരറ്റ് കടിച്ചുതുന്നുന്നത് വായിൽ ഉമിനീർ ഉൽപാദനം വർദ്ധിപ്പിക്കും. ഇത് പല്ലിൽ കേടുണ്ടാക്കുന്നത് കുറയ്ക്കാൻ സഹായിക്കും. ഇവയിൽ വിറ്റാമിൻ എ ധാരാളമായി അടങ്ങിയിട്ടുമുണ്ട്.

tooth ache
ചിയ വിത്തുകൾ ഇക്കൂട്ടർ കഴിക്കാൻ പാടില്ല, പണികിട്ടും

ബദാം

ബദാമിൽ പഞ്ചസാരയുടെ അളവ് കുറവാണെന്ന് മാത്രമല്ല കാൽസ്യവും പ്രോട്ടീനും അടങ്ങിിട്ടുമുണ്ട്‌. ഉച്ചഭക്ഷണത്തോടൊപ്പമോ അതാതഴത്തിലെ സാലഡിലോ ഒരു പിടി ബദാം ഉൾപ്പെടുത്താം.

Summary

Foods that helps to improve Oral Health.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com