മൂഡ് നേരെയാകണോ? എങ്കില്‍ മധുരം വേണ്ട, ഇതൊന്ന് ട്രൈ ചെയ്യൂ

ചില ഭക്ഷണങ്ങള്‍ക്ക് നമ്മുടെ മൂഡ് മെച്ചപ്പെടുത്താനും വിഷാദരോഗത്തില്‍ നിന്ന് നമ്മെ സംരക്ഷിക്കാനും സഹായിക്കുമെന്നാണ് ശാസ്ത്രം.
yogurt
yogurt, Mood improving dietMeta AI Image
Updated on
1 min read

ന്തോഷം പങ്കിടാന്‍ നാം മധുരം അകമ്പടി ചേര്‍ക്കാറുണ്ട്. മധുരം കഴിക്കുന്നത് സന്തോഷം നല്‍കുമെന്ന വിശ്വാസമാണിതിന് പിന്നില്‍. എന്നാല്‍ അതൊരു മിഥ്യാധാരണയാണെന്നാണ് ന്യൂട്രീഷണല്‍ സൈക്കോളജിസ്റ്റുകളുടെ വാദം. നമ്മുടെ ആഹാരശീലങ്ങളും ഭക്ഷണക്രമങ്ങളും മാനസികാരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു എന്നതിനെ കുറിച്ച് കൂടുതല്‍ പഠിക്കുന്ന ശാഖയാണ് ന്യൂട്രീഷണല്‍ സൈക്കോളജി. ചില ഭക്ഷണങ്ങള്‍ക്ക് നമ്മുടെ മൂഡ് മെച്ചപ്പെടുത്താനും വിഷാദരോഗത്തില്‍ നിന്ന് നമ്മെ സംരക്ഷിക്കാനും സഹായിക്കുമെന്നാണ് ശാസ്ത്രം.

മധുരം, സംസ്‌കരിച്ച ഭക്ഷണങ്ങള്‍, റിഫൈ ചെയ്ത കാര്‍ബോഹൈഡ്രേറ്റ് ഭക്ഷണങ്ങള്‍ നമ്മുടെ മൂഡിനെ പ്രതികൂലമായി ബാധിക്കുകയും വിഷാദാവസ്ഥയ്ക്ക് കാരണമാവുകയും ചെയ്യുന്നു. അപ്പോള്‍ പിന്നെ മൂഡ് മെച്ചപ്പെടുത്തുന്ന ഭക്ഷണങ്ങള്‍ ഏതാണെന്നല്ലേ!

മുഴുധാന്യങ്ങള്‍

മുഴുധാന്യങ്ങളില്‍ ഫെര്‍മെന്റബിള്‍ ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഇത് വയറിലെ ബാക്ടീരിയയ്ക്ക് എളുപ്പത്തില്‍ ദഹിപ്പിക്കാവുന്നതാണ്. ഇത് മൂഡ് മെച്ചപ്പെടാനും സഹായിക്കുന്നു.

മെഡിറ്ററേനിയന്‍ ഭക്ഷണക്രമം

സസ്യാധിഷ്ഠിതമായ മെഡിറ്ററേനിയന്‍ ഭക്ഷണക്രമം വിഷാദ ലക്ഷണങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇതിലടങ്ങിയ ആന്റിഓക്‌സിഡന്റുകളും പോഷകങ്ങളും തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും ഉന്മേഷം നല്‍കാനും സഹായിക്കുന്നു.

yogurt
ഹൃദയാരോഗ്യത്തിന് വില്ലന്‍ കൊഴുപ്പോ പഞ്ചസാരയോ? മധുരത്തില്‍ പൊതിഞ്ഞ ചതിയുടെ കഥ, കുറിപ്പ്

ഓമേഗ-3 ഫാറ്റി ആസിഡുകള്‍

നമ്മുടെ നാട്ടില്‍ സുലഭമായി കിട്ടുന്ന മത്തി, അയല പോലുള്ള മീനുകളില്‍ അടങ്ങിയ ഒമേഗ-3 ഫാറ്റി ആസിഡുകള്‍ തലച്ചോറിലെ ന്യൂറോണുകള്‍ തമ്മിലുള്ള ആശയവിനിമയം മെച്ചപ്പെടുത്താന്‍ ഇവ സഹായിക്കും. മാത്രമല്ല, നാഡീവ്യൂഹത്തിലെ നീര്‍ക്കെട്ട് കുറയ്ക്കുന്നതും വിഷാദരോഗത്തില്‍ നിന്ന് സംരക്ഷണം നല്‍കാനും ഉത്കണ്ഠയെ ചെറുക്കാനും സഹായിക്കും.

yogurt
ഉറക്കക്കുറവ് തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ബാധിക്കും,  അല്‍ഷിമേഴ്‌സ് സാധ്യത കൂട്ടും 

പുളിപ്പിച്ച ഭക്ഷണങ്ങള്‍

പുളിപ്പിച്ച ഭക്ഷണങ്ങളായ യോഗര്‍ട്ട്, ഇഡ്‌ലി, ദോശ പോലുള്ളവ വയറിലെ സൂക്ഷ്മജീവികളുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നതാണ്. ഇത് തലച്ചോറിനെ പോസ്റ്റീവ് ആയി സ്വാധീനിക്കും.

നട്‌സ്, വിത്തുകള്‍

നട്‌സ്, വിത്തുകളില്‍ അടങ്ങിയ മഗ്നീഷ്യം തലച്ചോറിന്റെ പ്രവര്‍ത്തനം പോഷിപ്പിക്കാന്‍ സഹായിക്കുന്നതാണ്. അതുപോലെ ഡാര്‍ക്ക് ചോക്ലേറ്റില്‍ അടങ്ങിയ പോളിഫെനോളും തലച്ചോറിന്റെ പ്രവര്‍ത്തനത്തെ സ്വാധീനിക്കുന്നതാണ്.

Summary

Mental health and diet tips: Foods that improves mood

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com