വൻകുടലിലെ കാൻസർ സാധ്യത കുറയ്ക്കാൻ 10 ഭക്ഷണങ്ങൾ

പരിപ്പ്, ചെറുപയർ, വൻപയർ പോലുള്ളവയിൽ ഭക്ഷ്യനാരുകൾക്കൊപ്പം റസിസ്റ്റന്റ് സ്റ്റാർച്ചും ധാരാളം അടങ്ങിയിട്ടുണ്ട്.
Berry fruits for gut health, Colorectal Cancer
Berry fruits for gut health, Colorectal Cancer Pinterest
Updated on
2 min read

ൻകുടലിലെ അർബുദ ബാധിതരുടെ എണ്ണം വർധിച്ചു വരികയാണ്, പ്രത്യേകിച്ച് ചെറുപ്പക്കാരിൽ. പ്രാരംഭ ഘട്ടത്തിൽ പലപ്പോഴും രോഗലക്ഷണങ്ങൾ ഉണ്ടാകണമെന്നില്ല. കാൻസർ നേരത്തേ കണ്ടെത്താനുള്ള ഏക മാർഗം പരിശോധനയാണ്. അർബുദ സാധ്യത കുറയ്ക്കാനും കുടലിന്റെ ആരോ​ഗ്യം മെച്ചപ്പെടുത്തുന്നതിനും ഭക്ഷണക്രമം ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്.

പയർ വർഗങ്ങൾ

പരിപ്പ്, ചെറുപയർ, വൻപയർ പോലുള്ളവയിൽ ഭക്ഷ്യനാരുകൾക്കൊപ്പം റസിസ്റ്റന്റ് സ്റ്റാർച്ചും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് മലിന്യം വേ​ഗത്തിൽ കുടലിലൂടെ കടത്തി വിടുകയും കുടലിലെ നല്ല ബാക്ടീരികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ഉദരത്തിലെ അതിസൂക്ഷ്മാണുക്കൾ റസിസ്റ്റന്റ് സ്റ്റാർച്ചിനെ ഫെർമെന്റ് ചെയ്യുകയും ഇതിനെ ബ്യൂട്ടിറേറ്റ് പോലുള്ള ഷോർട്ട് ചെയ്ൻ ഫാറ്റി ആസിഡുകൾ ആക്കി മാറ്റുകയും ചെയ്യുന്നു.

ഇത് ഇൻഫ്ലമേഷൻ കുറയ്ക്കുകയും കുടലിലെ കോശങ്ങൾ ആരോഗ്യമുള്ളതാക്കുകയും ചെയ്യുന്നു. ദിവസം 100 ഗ്രാം പയർവർഗങ്ങൾ കഴിക്കുന്നവർക്ക് മലാശയ അർബുദം അഥവാ കോളറെക്റ്റൽ കാൻസർ വരാനുള്ള സാധ്യത 21 ശതമാനം വരെ കുറവായിരിക്കുമെന്ന് യൂറോപ്യൻ ജേണൽ ഓഫ് എപ്പിഡെമിയോളജിയിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.

ബ്രൊക്കോളി

ക്രൂസിഫെറസ് പച്ചക്കറികളിൽ ​ഗ്ലൂക്കോസൈനൊലേറ്റുകൾ അടങ്ങിയിട്ടുണ്ട്. ഇവ സൾഫൊറാഫേനും മറ്റ് സംയുക്തങ്ങളും ആയിമാറുന്നു. ഇവ കാൻസർ കോശങ്ങളെ ഡീടോക്സിഫൈ ചെയ്യുകയും ഇൻഫ്ലമേഷൻ കുറയ്ക്കുകയും കുടലിലെ കോശങ്ങളുടെ കേടുപാടുകൾ പരിഹരിക്കുകയും ചെയ്യും.

ബെറിപ്പഴങ്ങൾ

ആന്തോസയാനിന്‍ പോലുള്ള ശക്തമായ ആന്റിഓക്സിഡന്റുകൾ ബെറിപ്പഴങ്ങളിൽ ധാരാളമായുണ്ട്. ഇവ ഫ്രീറാഡിക്കലുകളെ നിർവീര്യമാക്കുകയും ശരീരവീക്കം കുറയ്ക്കുകയും ചെയ്യും. ഇവ രണ്ടും കാൻസർ ഉണ്ടാക്കുന്ന ഘടകങ്ങളാണ്.

മുഴുധാന്യങ്ങൾ

ഓട്സ്, ബാർലി, ക്വിനോവ പോലുള്ള മുഴുധാന്യങ്ങളിൽ ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് മലിന്യം പുറന്തള്ളുന്നത് എളുപ്പമാക്കുന്നു. കുടലിലെ കോശങ്ങൾ കാൻസർ കോശങ്ങളായി മാറുന്നത് കുറയ്ക്കാനും ഇത് സഹായിക്കും.

ഇലക്കറികൾ

ഇലക്കറികളിൽ ആന്റിഓക്സിഡന്റുകളും ഫോളേറ്റും ധാരാളമായുണ്ട്. ഇവ ഡിഎൻഎയുടെ കേടുപാടുകൾ പരിഹരിക്കാൻ സഹായിക്കും. ഇതുവഴി കുടലിലെ കോശങ്ങളിലെ ഓക്സീകരണ സമ്മർദവും കുറയ്ക്കുന്നു.

Berry fruits for gut health, Colorectal Cancer
ഒരു ​ഗ്ലാസ് കഞ്ഞിവെള്ളം കൊണ്ട് ഇത്രയും ​ഗുണമോ? മുടി സിൽക്കി ആക്കാം

വെളുത്തുള്ളി

സൾഫർ അടങ്ങിയ സംയുക്തങ്ങളും ഫ്ലേവനോയ്ഡുകളും വെളുത്തുള്ളിയിലുണ്ട്. ഇവ ഇൻഫ്ലമേഷൻ കുറയ്ക്കുകയും ഉദരത്തിൽ അർബുദം വരാതെ തടയുകയും ചെയ്യും. മാത്രമല്ല, ഇതിൽ പ്രീബയോട്ടിക് ഫൈബറുകളും ഫ്ലേവനോയ്ഡുകളും ധാരാളമായുണ്ട്.

തക്കാളി

തക്കാളിയിൽ കരോട്ടിനോയ്ഡുകളും ലൈക്കോപ്പീനുമുണ്ട്. ഇവ ഓക്സിഡേറ്റീവ് ഡിഎൻഎയുടെ നാശത്തിൽ നിന്നും കോശങ്ങളെ സംരക്ഷിക്കുന്നു. ഈ ഡിഎൻഎയുടെ നാശം കാൻസറിലേക്ക് നയിക്കും.

Berry fruits for gut health, Colorectal Cancer
ദിവസം തുടങ്ങുന്നത് മഞ്ഞൾ വെള്ളം കുടിച്ചുകൊണ്ട്, ആരോ​ഗ്യരഹസ്യം വെളിപ്പെടുത്തി രവീണ ടണ്ടൻ

പുളിപ്പിച്ച ഭക്ഷണങ്ങൾ

യോഗർട്ട്, കെഫിർ, കിംചി തുടങ്ങിയ പ്രോബയോട്ടിക് ഭക്ഷണങ്ങൾ ഉദരത്തിലെ സൂക്ഷാമാണുക്കളുടെ സന്തുലനത്തിന് സഹായിക്കുന്നുണ്ട്. ഇത് ഇൻഫ്ലമേഷൻ കുറയ്ക്കുകയും കുടലിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുകയും ചെയ്യും.

നട്സ്, സീഡ്സ്

നട്സുകളിലും സീഡുകളിലും ആരോഗ്യകരമായ കൊഴുപ്പുകൾ, ഫൈറ്റോസ്റ്റെറോളുകൾ എന്നിവയും ഇൻഫ്ലമേഷൻ കുറയ്ക്കുന്ന ആന്റി ഓക്സിഡന്റുകളും ഉണ്ട്. ദിവസവും നട്സ് കഴിക്കുന്നതിലൂടെ വൻകുടലിലെ അർബുദം വരാനുള്ള സാധ്യത 33 ശതമാനം കുറയ്ക്കാൻ കഴിയുമെന്ന് യൂറോപ്യൻ ജേണൽ ഓഫ് എപ്പിഡെമിയോളജിയിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.

Summary

Foods that helps to improve gut health and reduce Colorectal Cancer risk

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com