ആർത്തവവിരാമകാലത്തെ അസ്വസ്ഥതകൾ; സ്ത്രീകൾ ഡയറ്റിൽ ചേർക്കേണ്ട ഭക്ഷണങ്ങൾ

ഈസ്ട്രജൻ, പ്രൊജസ്റ്റിറോൺ, ടെസ്റ്റോസ്റ്റിറോൺ എന്നീ ഹോർമോണുകളുടെ ഉത്പാദനം ആർത്തവവിരാമത്തോട് കുറഞ്ഞു തുടങ്ങും
image of Peanuts
Menopausepexels
Updated on
1 min read

ന്‍പതു വയസു കഴിയുന്നതോടെ സ്ത്രീകളില്‍ പല മാറ്റങ്ങള്‍ക്കും തുടക്കമാകും. അതുവരെ ഊര്‍ജ്ജത്തോടെ ഓടിനടന്നു ജോലികള്‍ ചെയ്തിരുന്ന വീട്ടമ്മമാരില്‍ കാല്‍മുട്ട് വേദന, ക്ഷീണം, ഉറക്കമില്ലായ്മ, ഉത്കണ്ഠ, ഹീറ്റ് ഫ്ലാഷുകള്‍ തുടങ്ങിയവ അലട്ടാന്‍ തുടങ്ങും.

ഇത് സ്ത്രീകളില്‍ ആര്‍ത്തവം നിലയ്ക്കുന്നതിന്‍റെ സൂചനകളാണ്. ഈസ്ട്രജൻ, പ്രൊജസ്റ്റിറോൺ, ടെസ്റ്റോസ്റ്റിറോൺ എന്നീ ഹോർമോണുകളുടെ ഉത്പാദനം ആർത്തവവിരാമത്തോട് കുറഞ്ഞു തുടങ്ങും. ഇത് സ്ട്രെസ് ഹോര്‍മോണ്‍ ആയ കോര്‍ട്ടിസോളിന്‍റെ ഉല്‍പാദനം വര്‍ധിപ്പിക്കും. ഇത് മാനസികാവസ്ഥയെ അടക്കം പലതരത്തിൽ സ്ത്രീകളെ ബാധിക്കുന്നു.

ഡയറ്റില്‍ ചില ഭക്ഷണങ്ങള്‍ ചേര്‍ക്കുന്നതും ഡയറ്റ് പുനഃക്രമീകരിക്കുന്നതും ആര്‍ത്തവവിരാമ ലക്ഷണങ്ങള്‍ കുറയ്ക്കുന്നതിനും ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുമെന്ന് പ്രമുഖ പോഷകാഹാര വിദഗ്ധയായ റുജുത ദിവേക്കർ പറയുന്നു.

സ്ത്രീകൾക്ക് പരിശീലിക്കാവുന്ന സിംപിള്‍ ഭക്ഷണക്രമ മാറ്റങ്ങൾ

  • പ്രഭാത ഭക്ഷണം ഒഴിവാക്കരുത്: ബ്രേക്ക്ഫാസ്റ്റിന്റെ കാര്യത്തിൽ ഒരിക്കലും വിട്ടുവീഴ്ച ചെയ്യുകയോ ഒഴിവാക്കുകയോ ചെയ്യരുത്. പോഷകസമൃദ്ധമായ ബ്രേക്ക്ഫാസ്റ്റ് കഴിക്കുന്നത് പോസിറ്റീവ് ടോൺ നൽകാനും ദിവസം മുഴുവൻ സുസ്ഥിരമായ ഊർജ്ജം നൽകാനും സഹായിക്കും.

  • ഡയറ്റിൽ നിലക്കടല ചേർക്കാം: ചായയോ കാപ്പിയോ കുടിക്കുന്ന സമയം ലഘുഭക്ഷണമായി ഒരു പിടി നട്സ് കഴിക്കുന്നത് ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാനും, കുടലിനെ പോഷിപ്പിക്കാനും, ചർമത്തിന്റെയും മുടിയുടെയും ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. ശരീരത്തിൽ ഹോർമോൺ മാറ്റങ്ങൾ സംഭവിക്കുമ്പോൾ ഇവയെല്ലാം ബാധിക്കപ്പെടുന്നതിന് കാരണമാകാം. നിലകടല എളുപ്പത്തിൽ ലഭ്യമാകുന്ന ഒന്നായതു കൊണ്ട് തന്നെ ദൈനംദിന ഡയറ്റില്‍ അവ ചേര്‍ക്കാന്‍ കഴിയുന്നതാണ്. കുടലിന് അത് അനുയോജ്യവുമാണ്.

  • ബട്ടർ മിൽക്ക്: അത്താഴം വൈകി കഴിക്കാൻ പാടില്ല. പരിപ്പ്, കടല തുടങ്ങിയ പയറുവർ​ഗങ്ങളും ചേറും അത്താഴത്തിന് നല്ലത്. ഇത്തരം ഭക്ഷണം ദഹനത്തെ എളുപ്പമാക്കും. രാത്രിയിലെ വയറു വീർക്കൽ, അസിഡിറ്റി, ചൂട് എന്നിവ കുറയ്ക്കാൻ ഇത് സഹായിക്കുന്നു. ഇതിനൊപ്പം അൽപം തൈര് അല്ലെങ്കിൽ മോര് ചേർക്കുന്നത് മികച്ചതാണ്. മികച്ച പ്രോബയോട്ടിക് ഭക്ഷണമാണ് തൈര്. കൂടാതെ കാൽസ്യം ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിൽ ജലാംശം നിർത്താൻ സഹായിക്കും. തൈരിലേക്ക് അൽപം വെള്ളവും ഒരു നുള്ള് ഉപ്പും കറിവേപ്പിലയും ഒരു നുള്ള് വറുത്ത ജീരകവും കൂടി ചേർത്താൽ സ്വാദും ആരോ​ഗ്യ​ഗുണങ്ങളും കൂടുമെന്ന് റുജുത ദിവേക്കർ പറയുന്നു.

Menopause health: Rujuta Diwekar Shares Diet Tips for women.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com