തടി കുറയ്ക്കണോ? പുറത്തു പോകുമ്പോൾ ഈ 4 ഭക്ഷണം കഴിക്കരുത്

ബട്ടർ നാനുകൾക്ക് പകരം പ്ലെയിൻ റൊട്ടി പോലുള്ള ആരോഗ്യകരമായ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും.
Butter chicken, weight loss
Butter chicken, weight loss Meta AI Image
Updated on
1 min read

മിതവണ്ണം കുറയ്ക്കുന്നതിന് ഡയറ്റിൽ നിയന്ത്രണം പ്രധാനമാണ്. എന്നാല്‍ റെസ്റ്റോറന്റ് ഭക്ഷണം ശരീഭാരം കുറയ്ക്കാനുള്ള നിങ്ങളുടെ ശ്രമത്തെ തകിടം മറിക്കാം. പുറത്തു പോകുമ്പോള്‍ ഈ നാല് ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നത് ശരീരഭാരം കുറയ്ക്കാനുള്ള നിങ്ങളുടെ ശ്രമങ്ങളെ സഹായിക്കും.

സ്റ്റാര്‍ട്ടേഴ്‌സ്

റെസ്റ്റോറന്‍റുകളില്‍ പോകുമ്പോള്‍ ലഭിക്കുന്ന രുചികരമായ സ്റ്റാര്‍ട്ടേഴ്‌സ് എല്ലാവര്‍ക്കും ഇഷ്ടമാണ്. എന്നാല്‍ ഇവയില്‍ നിന്ന് ലഭിക്കുന്ന കലോറി ശരീരഭാരം വര്‍ധിക്കാന്‍ കാരണമാകും. ബ്രെഡ്, ചിപ്‌സ്, പാപ്പഡ് തുടങ്ങിയവയില്‍ കലോറി ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ ഇത് ഒഴിവാക്കുന്നതാണ് നല്ലത്.

ബട്ടര്‍ ചിക്കന്‍

ബട്ടര്‍ ചിക്കന്‍, ദാല്‍ മഖനി തുടങ്ങിയ ക്രീമിയായ വിഭവങ്ങള്‍ക്ക് ആരാധകര്‍ ഏറെയാണ്. എന്നാല്‍ നിങ്ങള്‍ ശരീരഭാരം കുറയ്ക്കാനുള്ള തയ്യാറെടുപ്പിലാണെങ്കില്‍ ഇത്തരം ഭക്ഷണം ഒഴിവാക്കുന്നതാണ് നല്ലത്. കട്ടികുറഞ്ഞ ഗ്രേവി അടങ്ങിയ വിഭവങ്ങള്‍ തെരഞ്ഞെടുക്കാം.

Butter chicken, weight loss
ഭക്ഷണം കഴിച്ച പിന്നാലെ വയറ്റിൽ ബ്ലോട്ടിങ്? ഒഴിവാക്കാൻ ഒരു സിംപിൾ ട്രിക്ക്

വറുത്ത ഭക്ഷണങ്ങള്‍

പുറത്തു പോകുമ്പോള്‍ എണ്ണയില്‍ വറുത്ത ഭക്ഷണങ്ങള്‍ കഴിക്കാന്‍ മിക്കയാളുകള്‍ക്കും ഏറെ താല്‍പര്യമുണ്ടാകും. എന്നാല്‍ ഇത് നിങ്ങളുടെ ശരീരഭാരം കുറയ്ക്കാനുള്ള ഡയറ്റിനെ തകിടം മറിക്കും. പകരം ഗ്രില്ലു ചെയ്ത ഭക്ഷണം തെരഞ്ഞെടുക്കാം.

ഡെസേര്‍ട്‌സ്

രുചികരമായ ഡെസേര്‍ട്സ് മധുര പ്രിയരുടെ ഇഷ്ട വിഭവമാണ്. ഡെസേര്‍ട്സിനോടുള്ള പ്രിയം നിങ്ങളുടെ ശരീരഭാരം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ക്ക് വെല്ലുവിളിയാകും. പുറത്തു നിന്ന് ഭക്ഷണം കഴിക്കുമ്പോള്‍ ഇവ ഒഴിവാക്കുന്നതാണ് നല്ലത്.

Butter chicken, weight loss
ശരീരത്തിൽ സോഡിയം പെട്ടെന്ന് കുറഞ്ഞാൽ എന്തു ചെയ്യണം, എന്താണ് ഹൈപോനട്രീമിയ?

പകരം ഇവ കഴിക്കാം

ബട്ടർ നാനുകൾക്ക് പകരം പ്ലെയിൻ റൊട്ടി പോലുള്ള ആരോഗ്യകരമായ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. കൂടാതെ ആവിയിൽ വേവിച്ചതോ ഗ്രിൽ ചെയ്തതോ ആയ ഭക്ഷണങ്ങള്‍ എണ്ണ അധികം ഉപയോഗിക്കാത്തതു കൊണ്ട് പുറത്തു നിന്ന് കഴിക്കുമ്പോൾ ആരോഗ്യകരമായ ഓപ്ഷനുകളാണ്.

Summary

Four foods that affects your weight loss diet

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com