താരന് ഷാംപൂ ഉപയോ​ഗിക്കേണ്ട വിധം, ഈ നാല് കാര്യങ്ങൾ അവ​ഗണിക്കരുത്

താരനെ പ്രതിരോധിക്കുന്ന ഷാംപൂകൾ പ്രവർത്തിക്കാൻ സമയമെടുക്കും.
dandruff remedy
dandruff remedyMeta AI Image
Updated on
1 min read

ലയിലെ താരൻ മിക്കയാളുകളും നേരിടുന്ന ഒരു പ്രശ്നമാണ്. എത്ര ഷാംപൂ ഉപയോ​ഗിച്ചാലും ചിലർക്ക് താരന് കുറവുണ്ടാകില്ല. ശിരോചർമത്തിന്റെ ഉപരിതലത്തിലെ കോശങ്ങൾ പൊടിപോലെ കൊഴിഞ്ഞു പോകുന്ന അവസ്ഥയാണ് താരൻ. ശിരോചർമത്തിൽ അടിഞ്ഞു കൂടുന്ന അഴുക്കും പൊടിയുമാണ് താരൻ ഉണ്ടാക്കുന്നതെന്ന് പലരും വിചാരിക്കാറുണ്ട്, എന്നാൽ നമ്മുടെ ദൈനം​ദിന ശീലങ്ങളും തലയോട്ടിയുടെ ആരോ​ഗ്യവും നിലവിലുള്ള ആരോ​ഗ്യ അവസ്ഥകളുമാണ് ഇതിന് പിന്നിൽ.

താരൻ ഉണ്ടാകുന്നതിന്റെ മൂലകാരണം മനസിലാക്കുകയാണ് പ്രധാനം. താരൻ വീട്ടുമാറാതെ നിൽക്കാനുള്ള പ്രധാനപ്പെട്ട നാല് കാരണങ്ങൾ ഇതാണ്.

ചികിത്സ

താരൻ ഒരു രോ​ഗമാണ്. രോ​ഗത്തിന് ചികിത്സ ആവശ്യമാണ്. പലരും ചൊറിൽ കുറഞ്ഞു തുടങ്ങുമ്പോൾ തന്നെ ചികിത്സ നിർത്തും. സ്ഥിരമായ ശ്രദ്ധ ഇതിന് ആവശ്യമാണ്. നേരത്തെ ചികിത്സ നിർത്തുന്നത് താരൻ വീണ്ടും വരാൻ ഇടയാക്കിയേക്കും. തലയോട്ടിയുടെ അടിസ്ഥാന പ്രശ്നം കണ്ടെത്തി പൂർണമായും സുഖപ്പെടുന്നതു വരെ ചികിത്സ നിർത്താൻ പാടില്ല.

ഷാംപൂവിന്റെ ഉപയോ​ഗം

താരനെ പ്രതിരോധിക്കുന്ന ഷാംപൂകൾ പ്രവർത്തിക്കാൻ സമയമെടുക്കും. സമയമെടുത്ത് വേണം ഷാംപൂ കഴുകിക്കളയാൻ. കുറഞ്ഞത് നാല് അല്ലെങ്കിൽ അഞ്ച് മിനിറ്റുകൾ തലയിൽ വെച്ചതിന് ശേഷം വേണം അവ കഴുകി കളയാൻ. ഇത് ഫം​ഗസ് കുറയ്ക്കാനും അസ്വസ്ഥത കുറയ്ക്കാനും സഹായിക്കും.

dandruff remedy
തണുപ്പായാൽ വിഷാദത്തിലേക്ക് വീഴും, സീസണല്‍ അഫക്റ്റീവ് ഡിസോഡർ എങ്ങനെ നേരിടാം

അമിതമായ എണ്ണ ഉപയോ​ഗം

മുടിയിൽ എണ്ണ പുരട്ടുന്നത് ശരിയായ രീതിയിൽ അല്ലെങ്കിലും താരൻ ഉണ്ടാകാം. തല മസാജ് ചെയ്യാൻ മാത്രമായിരിക്കണം എണ്ണ ഉപയോ​ഗിക്കേണ്ടത്. രാത്രി മുഴുവൻ തലയോട്ടിയിൽ എണ്ണ പുരട്ടി വയ്ക്കുന്നതു പോലുള്ള ശീലം പൊടി അടിഞ്ഞുകൂടാനും തലയോട്ടിയിൽ സെബം ഉൽപാദിപ്പിക്കാനും കാരണമാകും. കഴുകുന്നതിന് രണ്ട് അല്ലെങ്കിൽ മൂന്ന് മണിക്കൂർ മുമ്പ് മുടിയിൽ എണ്ണ തേക്കുന്നതാണ് നല്ലത്.

dandruff remedy
തോളുകൾ അയഞ്ഞു കിട്ടാൻ, ഒരു സിപിംൾ വ്യായാമം

ആരോഗ്യപരമായ അവസ്ഥകൾ

താരൻ വേഗത്തിൽ പടരുകയോ കഠിനമായ ചൊറിച്ചിലിന് കാരണമാകുകയോ ചെയ്താൽ ശ്രദ്ധവേണം. ഇത് seborrhoeic dermatitis, eczema, psoriasis പോലുള്ള അവസ്ഥയാകാൻ സാധ്യതയുണ്ട്. അത്തരം സന്ദർഭങ്ങളിൽ, അടിസ്ഥാനപരമായ കാരണം കണ്ടെത്താനും ഫലപ്രദമായ ചികിത്യ്ക്കും ഒരു ഡോക്ടറെ കാണേണ്ടതാണ്.

Summary

Dandruff Remedies: What are the four main reasons behind dandruff in hair.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com