

പുറത്ത് ചുട്ടുപൊള്ളുന്ന ചൂടാണ്, ഈ സമയത്ത് പഴങ്ങൾ കഴിക്കുന്നതിനെക്കാൾ അവ ഫ്രഷ് ജ്യൂസ് ആക്കി കുടിക്കാന്‍ ആഗ്രഹം തോന്നുക സ്വഭാവികമാണ്. പഴങ്ങൾ എങ്ങനെ കഴിച്ചാലും അത് ആരോഗ്യത്തിന് നല്ലതാണെന്നാണ് പൊതുവെയുള്ള ധാരണ. എന്നാൽ പഴങ്ങൾ ജ്യൂസാക്കുമ്പോൾ അവയ്‌ക്ക് പല മാറ്റങ്ങളും സംഭവിക്കുന്നുണ്ട്.
ദഹനത്തിനും രക്തത്തിലെ പഞ്ചസാരയുടെ അളവും നിയന്ത്രിക്കാൻ സഹായിക്കുന്ന നാരുകളാൽ സമ്പന്നമാണ് പഴങ്ങൾ. എന്നാൽ ജ്യൂസ് ആക്കുമ്പോൾ ഈ നാരുകൾ ഇല്ലാതാകുന്നു. കൂടാതെ ജ്യൂസിൽ പഞ്ചസാരയുടെ അളവും കൂടുതലുമായിരിക്കും.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ആരോഗ്യകരമെന്ന് കരുതി കുടിക്കുന്ന ജ്യൂസ് യഥാർഥത്തിൽ നമ്മൾക്ക് വിപരീത ഫലമാണ് ഉണ്ടാക്കുന്നത്. പഴങ്ങളിൽ അടങ്ങിയ വിറ്റാമിനുകള്‍, ആന്റിഓക്‌സിഡന്റുകള്‍ തുടങ്ങിയ പോഷക ഗുണങ്ങളും ജ്യൂസടിക്കുമ്പോൾ ഇല്ലാതാകും. പഞ്ചസാരയുടെ അളവു കൂടുതലായതു കൊണ്ട് തന്നെ പ്രമേയ രോഗികൾ ഫ്രഷ് ജ്യൂസ് കുടിക്കുന്നത് ഇരട്ടി ആപത്താണ്. കൂടാതെ അമിതവണ്ണത്തിലേക്കും പതിവായ ജ്യൂസ് കുടി ശീലം നയിച്ചേക്കാം. ഫ്രഷ് ജ്യൂസ് അസിഡിക് ആയതിനാൽ പല്ലുകളുടെ ആരോഗ്യത്തിനും ജ്യൂസ് അധികമായി കുടിക്കുന്നത് നല്ലതല്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates