

കോട്ടയം: കാരിത്താസ് ആശുപത്രിയില്‍ സമ്പൂര്‍ണ റോബോട്ടിക് സര്‍ജറി സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു. പ്രവര്‍ത്തനോദ്ഘാടനം പ്രശസ്ത മജീഷ്യനും മോട്ടിവേഷണല്‍ സ്പീക്കറുമായ ഗോപിനാഥ് മുതുകാട് നിര്‍വഹിച്ചു. ചടങ്ങില്‍ കോട്ടയം അതിരൂപത സഹായ മെത്രാനും കാരിത്താസ് ഹോസ്പിറ്റല്‍ ചെയര്‍മാനുമായ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ മുഖ്യാതിഥിയായിരുന്നു.
കഴിഞ്ഞ രണ്ടു വര്‍ഷമായി കാരിത്താസ് ആശുപത്രിയിലെ ഓര്‍ത്തോപീഡിക് വിഭാഗം ലോകോത്തര നിലവാരമുള്ള സ്‌ട്രൈക്കര്‍-MACO റോബോട്ടിന്റെ സഹായത്തോടെ ഇടുപ്പ്, മുട്ട് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ വിജയകരമായി നടത്തിവരികയാണ്. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് റോബോട്ടിക് സര്‍ജറി രംഗത്ത് ലോകത്തിലെ തന്നെ ഏറ്റവും പ്രമുഖമായ നില്‍ക്കുന്ന ഡാവിഞ്ചി എക്‌സ്‌ഐ (Da Vinci Xi Surgical System) കാരിത്താസ് ആശുപത്രിയില്‍ പ്രവര്‍ത്തന സജ്ജമായിരിക്കുന്നത്.
ഓര്‍ത്തോപീഡിക് വിഭാഗത്തില്‍ മാത്രമായിരുന്ന ഈ സേവനം ഇനിമുതല്‍ ജനറല്‍ സര്‍ജറി, ഗ്യാസ്‌ട്രോ സര്‍ജറി, യൂറോളജി, ഗൈനക്കോളജി, ഓങ്കോ സര്‍ജറി, കാര്‍ഡിയാക് സര്‍ജറി വിഭാഗങ്ങളില്‍ ലഭ്യമാകുമെന്ന് ഡയറക്ടര്‍ റവ ഡോ ബിനുകുന്നത്ത് അറിയിച്ചു.ശസ്ത്രക്രിയ രംഗത്ത് കൂടുതല്‍ കൃത്യതയും സംരക്ഷണവും ഉറപ്പ് വരുത്തുന്ന ആധുനിക റോബോട്ടിക് സാങ്കേതികവിദ്യയാണ് കാരിത്താസ് ആശുപത്രിയില്‍ പ്രവര്‍ത്തന സജ്ജമായിരിക്കുന്നതെന്നും ഡയറക്ടര്‍ അറിയിച്ചു.
കാരിത്താസ് ഹോസ്പിറ്റല്‍ ഡയറക്ടര്‍ റവ ഡോ ബിനുകുന്നത്ത് അധ്യക്ഷത വഹിച്ച ചടങ്ങില്‍, ഹോസ്പിറ്റല്‍ ജോയിന്റ് ഡയറക്ടര്‍ ഫാ ജോയിസ് നന്ദിക്കുന്നേല്‍, അസിസ്റ്റന്റ് ഡയറക്ടര്‍ സൈജു പുത്തന്‍പറമ്പില്‍, മെഡിക്കല്‍ ഡയറക്ടര്‍ ബോബി എന്‍ എബ്രഹാം എന്നിവര്‍ പങ്കെടുത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates