ചെറുപ്പക്കാർക്കിടയിൽ പിത്താശയക്കല്ല് കൂടുന്നു; രോ​ഗം വരാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ജീവിതശൈലിയും, ഭക്ഷണരീതികളും മാറിയത് ഈ രോ​ഗാവസ്ഥയ്ക്ക് പ്രധാന ഘടകം
A person having stomach pain
Gallstone പ്രതീകാത്മക ചിത്രം
Updated on
2 min read

ആദ്യകാലങ്ങളിൽ ഒരു 40-50 വയസ്സിനിടയിൽ വരുന്ന ആളുകൾക്കിടയില്‍ കണ്ടുവന്നിരുന്ന വയറുവേദനയും ഓക്കാനവും നെഞ്ചെരിച്ചിലും ഇപ്പോൾ ചെറുപ്പക്കാരിലും വ്യാപകമാണ്. ചെറുപ്പക്കാരിൽ വരുന്ന പിത്താശയക്കല്ല് എന്ന രോ​ഗാവസ്ഥയാണ് ഇതിനു കാരണം. നമ്മുടെ ജീവിതശൈലിയും ഭക്ഷണരീതികളും മാറിയതാണ് ഈ രോ​ഗാവസ്ഥയ്ക്ക് പ്രധാന ഘടകമായതെന്നാണ് പല പഠന റിപ്പോർട്ടുകളും പറയുന്നത്. നിങ്ങൾക്ക് വയറുവേദന ഉണ്ടാവുകയാണെങ്കിൽ സ്വയം ചികിത്സിക്കാതെ ഡോക്ടറെ കാണിക്കേണ്ടത് അത്യാവശ്യമാണ്.

കരളിന്റെ അടിയിൽ പിത്താശയം എന്നൊരു ചെറിയ അവയവമുണ്ട്. കൊഴുപ്പ് ദഹിപ്പിക്കാൻ സഹായിക്കുന്ന പിത്തരസം ഇതിലാണ് സൂക്ഷിക്കുന്നത്. പിത്താശയത്തിൽ കല്ലുകൾ ഉണ്ടാകുന്നതിനെയാണ് പിത്ത കല്ലുകൾ എന്ന് പറയുന്നത്. ഇത് ചെറു ധാന്യങ്ങൾ പോലെയും ഗോൾഫ് പന്തിന്റെ വലുപ്പത്തിലും കാണപ്പെടാറുണ്ട്. ചില ആളുകൾക്ക് ഇത് ഉണ്ടായാലും ഒരു പ്രശ്നവും ഉണ്ടാകില്ല. എന്നാൽ മറ്റു ചിലർക്ക് ഇത് മൂലം കഠിനമായ വേദന ഉണ്ടാവാം. പിത്തരസം ഒഴുകി നീങ്ങുന്നതിന് ഈ കല്ലുകൾ തടസ്സം ആകുമ്പോഴാണ് വേദന ഉണ്ടാകുന്നത്.

പ്രധാന കാരണങ്ങൾ

1) സംസ്കരിച്ച ഭക്ഷണവും ഫാസ്റ്റ് ഫുഡും

നമ്മൾ കഴിക്കുന്ന മിക്ക ഭക്ഷണങ്ങളിലും കൊഴുപ്പ് കൂടുതലാണ്. ഇവയിലൂടെ കൂടുതൽ കലോറി ശരീരത്തിൽ എത്തുന്നു.

2) പെട്ടന്നു ശരീരഭാരം കുറയ്ക്കാനുള്ള ശ്രമങ്ങൾ

ഇന്നത്തെ ചെറുപ്പക്കാർക്കിടയിൽ ഇന്റര്‍മിറ്റന്റ് ഫാസ്റ്റിംഗ്‌, കീറ്റോജെനിക് ഡയറ്റ്, ഡീടോക്‌സ് ഡയറ്റ്‌ തുടങ്ങിയ രീതികൾ പ്രചാരത്തിലുണ്ട്. പെട്ടെന്ന് ശരീരഭാരം കുറയുമ്പോൾ കരളിൽ നിന്ന് കൂടുതൽ കൊളസ്ട്രോൾ പിത്തരസത്തിലേക്ക് പോവുകയും, ഇത് കല്ലുകൾ ഉണ്ടാകാൻ കാരണമാവുകയും ചെയ്യുന്നു.

3) വ്യായാമം ഇല്ലാത്ത ജീവിതശൈലിയും മാനസിക സമ്മർദ്ദവും

കൂടുതല്‍ സമയം ജോലി ചെയ്യുന്നതും മാനസിക സമ്മർദ്ദവും പിത്ത കല്ലുകൾ ഉണ്ടാകുന്നതിന് കാരണമാകും. മാനസിക സമ്മർദ്ദവും വ്യായാമമില്ലാത്ത ജീവിതരീതിയും ദഹനത്തെബാധിക്കുന്നു.

4) കൃത്യ സമയത്ത് ഭക്ഷണം കഴിക്കാത്തതും ഭക്ഷണം ഒഴിവാക്കുന്നതും

ഇന്നത്തെകാലത്ത് ജോലിചെയ്യുന്ന ആളുകളില്‍ കൂടുതലും കൃത്യസമയങ്ങളില്‍ ഭക്ഷണം കഴിക്കാത്തവരാണ്. ഒരുപാട് നേരം ആഹാരം കഴിക്കാതെയിരുന്ന്, പിന്നീട് ഒരുപാട് കഴിക്കുന്നവരാണ് മിക്ക ചെറുപ്പക്കാരും. ഇത് പിത്താശയം സാധാരണ രീതിയിൽ പ്രവർത്തിക്കാതെയാകുന്നതിന് കാരണമായി വരുന്നു. ഇത് പിത്തരസം കട്ടപിടിക്കുന്നതിനും കല്ലുകൾ ഉണ്ടാകുന്നതിനും കാരണമാവുകയും ചെയ്യുന്നു.

പിത്താശയക്കല്ല് ഉണ്ടാവുന്നതിനുള്ള സാധാരണ ലക്ഷണങ്ങൾ:

1. വയറിലെ വേദന മണിക്കൂറുകള്‍ നീണ്ടു നില്‍ക്കുക

2. ഛര്‍ദ്ദി, ഓക്കാനം

3. ചെറിയ തോതില്‍ പനിയും കുളിരും

4. ചര്‍മവും കണ്ണിന്‍റെ വെള്ളയും മഞ്ഞ നിറമാകുന്ന അവസ്ഥ

5. ചായയുടെ നിറത്തില്‍ മൂത്രവും നിറം മങ്ങിയ മലവും

പിത്താശയക്കിന് മരുന്നുകൾ താൽക്കാലിക ആശ്വാസം നൽകുമെങ്കിലും ശസ്ത്രക്രിയയാണ് നല്ല പരിഹാരം. സാധാരണയായി ചെയ്യുന്നത് ലാപ്രോസ്‌കോപിക് കോളിസിസ്‌റ്റെക്ടമി എന്നതാണ്. കോളിസിസ്‌റ്റെക്ടമി എന്നാൽ പിത്താശയം നീക്കം ചെയ്യുന്ന ശസ്ത്രക്രിയ ആണ്. ഇത് സുരക്ഷിതവും, എളുപ്പത്തിൽ സുഖം പ്രാപിക്കാൻ സാധിക്കുന്നതുമാണ്. പിത്താശയം മനുഷ്യ ശരീരത്തിന് അത്യാവശ്യമുള്ള ഒന്നല്ല. അതുകൊണ്ട് ഇത് നീക്കം ചെയ്താലും ശരീരത്തിന് സാധാരണ രീതിയിൽ പ്രവർത്തിക്കാൻ സാധിക്കും. ഏകദേശം ഒരാഴ്ചക്കുള്ളിൽ രോഗികൾക്ക് അവരുടെ സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ സാധിക്കും

Summary

Gallstone disease is increasing due to bad lifestyle and dietary habits among young people.What are the causes and symptoms of the disease?

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com