കേരളത്തിൽ ജനിതകവൈകല്യത്തോടെ ജനിക്കുന്ന കുട്ടികൾ വർധിക്കുന്നു, കൂടുതൽ തിരുവനന്തപുരത്ത്

കെകെ ശൈലജ അധ്യക്ഷയായ നിയമസഭാ എസ്റ്റിമേറ്റ് കമ്മിറ്റി ഇതിന്റെ കാരണം കണ്ടെത്താൻ പഠനം നടത്തണമെന്ന് ശുപാർശ ചെയ്തിട്ടുണ്ട്.
Genetic defects
Genetic defectspexels
Updated on
1 min read

തിരുവനന്തപുരം: സംസ്ഥാനത്ത് ജനിതക വൈകല്യത്തോടെ ജനിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണം കൂടുന്നതായി നിയമസഭാസമിതിയുടെ കണ്ടെത്തൽ. 2021ൽ 2635 കുട്ടികളാണ് ജനിതക വൈകല്യത്തോടെ ജനിച്ചതെങ്കിൽ 2023 ആയപ്പോഴേക്കും അത് ഏതാണ്ട് ഇരട്ടിയായെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.

കെകെ ശൈലജ അധ്യക്ഷയായ നിയമസഭാ എസ്റ്റിമേറ്റ് കമ്മിറ്റി ഇതിന്റെ കാരണം കണ്ടെത്താൻ പഠനം നടത്തണമെന്ന് ശുപാർശ ചെയ്തിട്ടുണ്ട്. നവജാതശിശുക്കളിലെ സൂക്ഷ്മരോ​ഗനിർണയ പദ്ധതിയുടെ ഭാ​ഗമായി നടത്തിയ പരിശോധനയിൽ ലഭിച്ചതാണ് ഈ കണക്കുകൾ. ജനിതക വൈകല്യങ്ങളോടെ ജനിച്ച കുട്ടികൾ 2021ൽ 2635 ആയിരുന്നെങ്കിൽ 2022 ആയപ്പോഴേക്കും അത് 3232 ആയി. 2023ൽ അത് 4776 ആയതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

വൈകല്യബാധിതർ ഏറ്റവും കൂടുതലുള്ള ജില്ല തിരുവനന്തപുരമാണ് (1237). മൂന്ന് വർഷത്തെ കണക്ക് പരിശോധിക്കുമ്പോൾ കൊല്ലം (775), മലപ്പുറം (593), കോഴിക്കോട് (404) ജില്ലകളിലും രോ​ഗബാധിതരുടെ എണ്ണം കൂടുതലാണ്. എന്നാൽ രോ​ഗബാധിതരുടെ എണ്ണം മാത്രമാണ് സമിതിക്ക് മുന്നിലുള്ളത്. ഓരോയിടത്തെയും പരിശോധനയുടെ എണ്ണം കൂടി ലഭിച്ചാലേ ഏതെങ്കിലും പ്രത്യേക ജില്ലയിൽ ജനിതകവൈകല്യം കൂടുതലാണോയെന്ന് അറിയാൻ സാധിക്കൂയെന്നും സമിതി അഭിപ്രായപ്പെട്ടു.

ആരോ​ഗ്യവകുപ്പിന്റെ കീഴിൽ നടന്ന ശലഭം പദ്ധതിയുടെ ഭാ​ഗമായി 2024-ൽ മെഡിക്കൽ കോളജുകളിൽ നടത്തിയ പരിശോധനയിലും തിരുവനന്തപുരം ജില്ലയിലുമാണ് വൈകല്യബാധികർ കൂടുതൽ.

Genetic defects
ചിലർക്ക് മാത്രം ആർത്തവം കഠിനമാകുന്നത് എന്തുകൊണ്ട്?
  • തിരുവനന്തപുരം; 2021ൽ- 379, 2022ൽ-733, 2024ൽ-1237

  • കൊല്ലം; 2021ൽ-330, 2022ൽ-423, 2023ൽ-775

  • മലപ്പുറം; 2021ൽ-268, 2022ൽ-334, 2023ൽ-593

  • കോഴിക്കോട്; 2021ൽ-158, 2022ൽ-201, 2023ൽ-404

  • പാലക്കാട്; 2021ൽ-233, 2022ൽ-225, 2023ൽ-276

  • ഇടുക്കി; 2021ൽ-105, 2022ൽ-176, 2023ൽ-233

  • കോട്ടയം; 2021ൽ-119, 2022ൽ-157, 2023ൽ-232

  • തൃശൂർ; 2021ൽ-198, 2022ൽ-193, 2023ൽ-212

  • പത്തനംതിട്ട; 2021ൽ-63, 2022ൽ-99, 2023ൽ-173

  • ആലപ്പുഴ; 2021ൽ-163, 2022ൽ-187, 2023ൽ-170

  • വയനാട്; 2021ൽ-310, 2022ൽ-158, 2023ൽ-146

  • എറണാകുളം; 2021ൽ-94, 2022ൽ-119, 2023ൽ-141

  • കണ്ണൂർ; 2021ൽ-63, 2022ൽ-125, 2023ൽ-106

  • കാസർകോട്; 2021ൽ-152, 2022ൽ-102, 2023ൽ-81

Genetic defects
ആരും കൂടെ ഇല്ലാത്തപ്പോള്‍ ഹൃദയാഘാതം സംഭവിച്ചാൽ എന്തു ചെയ്യണം?

നാവജാത ശിശുക്കളിൽ വൈകല്യം ഉണ്ടാകാൻ പല ഘടകങ്ങളും ഉണ്ട്. അതിൽ വൈകിയുള്ള ​ഗർഭധാരണവും മാറിയ ജീവിതശൈലിയും ഒരു പ്രധാന പങ്ക് വഹിക്കുന്നുവെന്ന് ആരോ​ഗ്യവിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നു. കൂടാതെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ നവജാതശിശുക്കളിലെ ജനിതകവൈകല്യങ്ങൾ കൃത്യമായി റിപ്പോർട്ട് ചെയ്യപ്പെടുന്നു.

Summary

Genetic defects of the fetus; highest in thiruvananthapuram

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com