'ശരീരത്തിന്റെ ആരോ​ഗ്യം മാത്രമല്ല മാനസികാരോ​ഗ്യവും മുഖ്യം'; ശീലിക്കാം ഈ 8 കാര്യങ്ങള്‍

ശീലങ്ങളിൽ ഉണ്ടാക്കുന്ന ചെറിയ മാറ്റങ്ങൾ ജീവിതത്തിൽ വലിയ സ്വാധീനം ഉണ്ടാക്കും
healthy habits
ശീലങ്ങളില്‍ ഈ മാറ്റങ്ങള്‍ കൊണ്ടു വരാം

രോ​ഗ്യവും ഫിറ്റ്‌നസും എന്നത് ഒരു ട്രെൻഡ് അല്ല, അത് ഒരു ജീവിതശൈലിയാണ്. ആരോ​ഗ്യകരമായ ജീവിതശൈലി ജീവിതം സുസ്ഥിരവും സന്തോഷവുമുള്ളതാക്കും. എന്നാൽ മടിയും സമയക്കുറവും കാരണം മിക്കവരും ഇക്കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യുന്നു. കുറുക്കു വഴുകൾ സമ്മർദ്ദമുണ്ടാക്കും. ഇത് പലവിധ ആരോ​ഗ്യപ്രശ്നങ്ങളിലേക്കും നയിച്ചേക്കാം. കൂടുതൽ ഉൽപാദനക്ഷമമായ ജീവിതം നയിക്കാൻ ശീലങ്ങൾ മാറ്റേണ്ടതുണ്ട്. ശീലങ്ങളിൽ ഉണ്ടാക്കുന്ന ചെറിയ മാറ്റങ്ങൾ ജീവിതത്തിൽ വലിയ സ്വാധീനം ഉണ്ടാക്കും.

സന്തോഷകരമായ ജീവിതത്തിന് ഈ എട്ട് കാര്യങ്ങള്‍ ശീലിക്കാം.

1. ഡയറി എഴുത്ത്

diary writing
ഡയറി എഴുതുന്നത് മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും

കേള്‍ക്കുമ്പോള്‍ നിസാരമെന്ന് തോന്നാമെങ്കിലും ഡയറി എഴുതുന്നത് മാനസിക സമ്മര്‍ദ്ദം വളരെ അധികം കുറയ്ക്കാന്‍ സഹായിക്കും. വിഷാദം, ഉത്കണ്ഠ പോലുള്ള അവസ്ഥയെ ഒരു പരിധിവരെ മറികടക്കാനും ക്രിയാത്മകമായി ചിന്തിക്കാനും എഴുതുന്നത് നിങ്ങളെ സഹായിക്കും. ഡയറി എഴുതുന്നതിലൂടെ സെല്‍ഫ് ലവു കൂട്ടാനും ഇത് സഹായിക്കും. ദിവസവും രാവിലെയോ വൈകുന്നേരമോ കുറഞ്ഞത് അഞ്ച് മിനിറ്റ് ഡയറി എഴുതാന്‍ ഇരിക്കണം.

2. നടത്തം

walking good for health
ദിവസവുമുള്ള നടത്തം ആരോഗ്യത്തിന് ഗുണകരം

ദിവസവും 20 മിനിറ്റ് വീതം നടക്കുന്നത് നിങ്ങളുടെ ഊര്‍ജ്ജനില നിലനിര്‍ത്താന്‍ സഹായിക്കുക മാത്രമല്ല. ഇത് നിങ്ങളുടെ മാനസികാവസ്ഥ മെച്ചപ്പെടുത്താനും സഹായിക്കും. നടത്തം, സ്ട്രെച്ചിങ് പോലുള്ള ചെറിയ വ്യായാമ മുറകള്‍ നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ മെച്ചപ്പെടുത്താന്‍ സഹായിക്കും. കൂടാതെ മാനസിക ഉല്ലാസവും നല്‍കുന്നു.

3. ഭക്ഷണം ആസ്വദിച്ച് കഴിക്കാം

eating healthy food
ഭക്ഷണം ആസ്വദിച്ച് കഴിക്കാം

ആരോഗ്യമുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നതു പോലെ തന്നെ പ്രധാനമാണ് ഭക്ഷണം ആസ്വദിച്ച് കഴിക്കുക എന്നതും. ഭക്ഷണം ആദ്വസിച്ച് കഴിക്കുന്നത് അമിതമായി ഭക്ഷണം കഴിക്കുന്ന പ്രവണത കുറയ്ക്കുന്നതിനൊപ്പം ദഹനം മെച്ചപ്പെടുത്തുകയും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും.

4. ഡിജിറ്റല്‍ ഡീടോക്‌സ്

digital detox
രാത്രി മൊബൈല്‍ കാണുന്ന ശീലം ഒഴിവാക്കാം

ഭക്ഷണം കഴിക്കുമ്പോഴും രാത്രി ഉറങ്ങാന്‍ കിടക്കുമ്പോഴും മൊബൈല്‍ നോക്കി കിടക്കുന്ന ശീലമുണ്ടോ നിങ്ങള്‍ക്ക്? ഈ ശീലം ഉറക്കം കുറയ്ക്കാനും ശരീരത്തിന് ക്ഷീണം അനുഭവപ്പെടാനും കാരണമാകുന്നു. ഉറങ്ങാന്‍ കിടക്കുന്നതിന് കുറഞ്ഞത് ഒരു മണിക്കൂര്‍ മുന്‍പ് തന്നെ മൊബൈല്‍ പോലുള്ള സാധനങ്ങള്‍ മാറ്റിവെക്കാം. ഈ സമയത്ത് ബുക്ക് വായന ശീലിക്കുന്നത് ആരോഗ്യകരമാണ്.

5. കൃത്യ സമയത്ത് ഉറക്കം

regulate sleeping
ഉറക്കം കൃത്യ സമയത്ത്

ദിവസവും ഒരേ സമയം ഉറങ്ങുകയും എഴുന്നേല്‍ക്കുകയും ചെയ്യുന്നത് ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തും. കൃത്യമായ ഉറക്കം ബോഡി ക്ലോക്ക് നിയന്ത്രിക്കാന്‍ സഹായിക്കുകയും മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

6. വെള്ളം കുടിക്കുക

drink water
ദിവസവും നന്നായി വെള്ളം കുടിക്കുക

ദിവസവും 2-3 ലിറ്റര്‍ വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കുക. വെള്ളം കുടിക്കുന്നത് ശരീരത്തില്‍ ജലാംശം നിലനിര്‍ത്താനും ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. വെള്ളം വെറുതെ കുടിക്കുന്നത് തത്പര്യമില്ലെങ്കില്‍ വെള്ളത്തില്‍ നാരങ്ങ, കുക്കുമ്പര്‍ എന്നിവ ചേര്‍ന്ന് കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്.

7. വൃത്തിയാക്കുക

cleaning
ഇരിക്കുന്ന ഇടം വൃത്തിയാക്കുന്നത് മാനസിക സന്തോഷം നല്‍കും

നമ്മള്‍ ഇരിക്കുന്ന ഇടം വൃത്തിയാക്കുന്നത് മാനസിക സന്തോഷം നല്‍കും. ഇത് പ്രൊഡക്ടീവായ ഒരു അന്തരീക്ഷം ഉണ്ടാക്കാന്‍ സഹായിക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com