ചർമത്തിന് മാത്രമല്ല, തലമുടിക്കും വേണം സൺ പ്രൊട്ടക്ഷൻ

ദീർഘനേരം സൂര്യരശ്മികൾ കൊള്ളുന്നത് മുടിയിലെ സ്വഭാവിക എണ്ണകള്‍ നീക്കം ചെയ്യും.
woman walking
Hair protectionMeta AI Image
Updated on
1 min read

ർമത്തെ പോലെ തന്നെ സൂര്യന്റെ യുവി രശ്മികൾ തലമുടിയുടെ ആരോ​ഗ്യത്തെയും ബാധിക്കുന്നതാണ്. ദീർഘനേരം സൂര്യന്റെ അൾട്രാവയലറ്റ് രശ്മികൾ മുടിയിലേൽക്കുന്നത്, പ്രോട്ടീൻ നഷ്ടപ്പെടാനും മുടിയുടെ നിറം മങ്ങാനും കൊഴിഞ്ഞു പോകാനും കാരണമാകുന്നു.

യുവി രശ്മികളും തലമുടിയും

ദീർഘനേരം സൂര്യരശ്മികൾ കൊള്ളുന്നത് മുടിയിലെ സ്വഭാവിക എണ്ണകള്‍ നീക്കം ചെയ്യും. ഇത് ഈര്‍പ്പം നഷ്ടപ്പെടുത്താനും മുടി നിര്‍ജീവമാകാനും കാരണമാകും. സൂര്യന്റെ അള്‍ട്രാവയലറ്റ് രശ്മികള്‍ മുടിയുടെ പ്രോട്ടീന്‍ ഇല്ലാതാക്കും. പ്രോട്ടീൻ നഷ്ടമാകുന്നതോടെ മുടി ദുര്‍ബലമാകാന്‍ തുടങ്ങും. ഇത് നിറം മങ്ങല്‍, മുടി കൊഴിച്ചില്‍, മുടി പൊട്ടിപ്പോവുക എന്നിവയിലേക്ക് നയിക്കാം. ഇത്തരം സാഹചര്യം ഒഴിവാക്കുന്നതിനായി പുറത്തേക്ക് ഇറങ്ങുമ്പോള്‍ ഒരു സ്റ്റാഫ് അല്ലെങ്കില്‍ തൊപ്പി തലയില്‍ ചൂടാന്‍ ശ്രദ്ധിക്കുക. മുടിയിലേക്ക് നേരിട്ട് സൂര്യരശ്മികള്‍ അധികം കൊള്ളാതെ സൂക്ഷിക്കുക.

woman walking
പരമാവധി ​ഗുണങ്ങൾ ലഭിക്കാൻ, ചിയ വിത്തുകൾ വെള്ളത്തിൽ കുതിർത്തിട്ടു കാര്യമില്ല

മുടി സംരക്ഷിക്കാന്‍ ചെയ്യേണ്ടത്

മുടി ഈര്‍പ്പമുള്ളതാക്കാന്‍ കണ്ടീഷണറുകള്‍ പതിവായി ഉപയോഗിക്കുക. നല്ല നിലവാരമുള്ള കണ്ടീഷണറുകളും ആഴത്തിലുള്ള കണ്ടീഷനിങ്ങും മാസ്‌കുകളും ഉപയോഗിക്കുന്നത് മുടിയുടെ ജലാംശവും പ്രതിരോധശേഷിയും നിലനിര്‍ത്താന്‍ സഹായിക്കും. ചര്‍മത്തിനെന്ന പോലെ ഇപ്പോള്‍ എസ്പിഎഫ് ഗുണങ്ങള്‍ അടങ്ങിയ കണ്‍ണ്ടീഷണറുകളും സെറവും വിപണിയില്‍ സുലഭമാണ്. മുടിയുടെ സംരക്ഷണത്തിന് ഇതും ഉപയോഗിക്കാവുന്നതാണ്.

woman walking
കണ്ണു ചൊറിഞ്ഞാൽ വെള്ളമൊഴിച്ചു കഴുകരുത്, കാഴ്ചയെ വരെ ബാധിക്കാം

വീട്ടില്‍ പരീക്ഷിക്കാം ഹെയര്‍ മാസ്‌ക്

തൈര് മാസ്ക്

ഒരു കപ്പ് തൈരിലേക്ക് രണ്ട് ടേബിള്‍സ്പൂണ്‍ തേനും ഒരു ടേബിള്‍സ്പൂണ്‍ ഒലീവ് ഓയില്‍ എന്നിവ ചേര്‍ത്ത് മുടിയിലും തലയോട്ടിയിലും തേച്ച് പിടിപ്പിക്കാം. 30 മിനിറ്റിന് ശേഷം ഷാംപൂ ഉപയോഗിച്ച് നന്നായി കഴുകി വൃത്തിയാക്കാം.

കറ്റാര്‍വാഴ മാസ്‌ക്

ഒരു ടേബിള്‍സ്പൂണ്‍ കറ്റാര്‍വാഴക്കൊപ്പം വെളിച്ചെണ്ണ, സീസോള്‍ട്ട്, തേന്‍ എന്നിവ ചേര്‍ത്ത ശേഷം ഇത് മുടിയില്‍ തേച്ചുപിടിപ്പിക്കാം. 30 മിനിറ്റിന് ശേഷം കഴുകികളയാം.

Summary

Hair protection tips: hair also need sun protection

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com