ആഴ്ചയിൽ എത്ര തവണ ഷാംപൂ ചെയ്യണം? ഹെയർമാസ്ക് നല്ലതോ?

ക്യൂട്ടിക്കിൾ കേടുവരുമ്പോഴോ ആവശ്യത്തിന് സെബം ഇല്ലാതിരിക്കുമ്പോഴോ ആണ് മുടി വരണ്ടുപോകുന്നത്.
hair shampoo
hair shampooPinterest
Updated on
1 min read

രേ ഷാംപൂവോ എണ്ണയോ എല്ലാവർക്കും വർക്ക് ആകണമെന്നില്ല. ഓരോരുത്തരുടെയും മുടിയുടെ ഘടനയും പ്രകൃതവും വ്യത്യസ്ഥമാണ്. അത് തിരിച്ചറിഞ്ഞു വേണം മുടിയെ പരിചരിക്കാൻ.

എണ്ണമയമുള്ള മുടിക്ക്

ശിരോചർമത്തിൽ അമിതമായി സെബം ഉൽപ്പാദിപ്പിക്കപ്പെടുന്നതാണ് മുടിയിൽ എണ്ണമയം കൂടാൻ കാരണമാകുന്നത്. മുടിയുടെ സ്വഭാവിക ആരോ​ഗ്യത്തിന് സെബം ആവശ്യമാണെങ്കിലും അമിതമായാൽ ചെളിയും അഴുക്കും താരനുമൊക്കെ അടിഞ്ഞുകൂടാനും അസ്വസ്ഥത ഉണ്ടാക്കാനും കാരണമാകും.

മുടി കഴുകുന്ന രീതി: ആഴ്ചയിൽ മൂന്നോ നാലോ തവണ വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകുക. തലയോട്ടിയിലെ അധിക എണ്ണമയം നീക്കാൻ ഇത് സഹായിക്കും.

കണ്ടീഷണിങ്: കണ്ടീഷണർ തലയോട്ടിയിൽ തേക്കരുത്. മുടിയിഴകളിൽ മാത്രം ഉപയോഗിക്കുക.

വരണ്ട മുടി

ക്യൂട്ടിക്കിൾ കേടുവരുമ്പോഴോ ആവശ്യത്തിന് സെബം ഇല്ലാതിരിക്കുമ്പോഴോ ആണ് മുടി വരണ്ടുപോകുന്നത്. ഇത് മുടി പെട്ടെന്ന് പൊട്ടിപോകാനും താരനും ഉണ്ടാക്കും.

മുടി കഴുകുന്ന രീതി: ആഴ്ചയിൽ ഒന്നോ രണ്ടോ തവണ മാത്രം ഷാംപൂ ചെയ്യുക. സൾഫേറ്റ് ഇല്ലാത്ത ഷാംപൂ തിരഞ്ഞെടുക്കുന്നത് മുടിയിലെ ഈർപ്പം നിലനിർത്താൻ സഹായിക്കും.

കണ്ടീഷണിങ്: നിർബന്ധമായും കണ്ടീഷണർ ഉപയോഗിക്കണം. ആഴ്ചയിലൊരിക്കൽ ഡീപ്പ് കണ്ടീഷണിങ് ചെയ്യുന്നത് മുടിക്ക് തിളക്കം നൽകും. കുളിക്കുന്നതിന് അരമണിക്കൂർ മുമ്പ് ചെറുചൂടുള്ള വെളിച്ചെണ്ണയോ ഒലിവ് ഓയിലോ തേക്കുന്നത് നല്ലതാണ്.

hair shampoo
രുചിക്ക് വേണ്ടി മാത്രമല്ല, മുഖം മിനുക്കാനും ഉപ്പ് സഹായിക്കും

സാധാരണ മുടി

എണ്ണമയവും വരൾച്ചയും കൃത്യമായ അളവിലുള്ള മുടിയാണിത്.

മുടിയുടെ സ്വാഭാവികഘടന നിലനിർത്താൻ മിതമായ ഷാംപൂവും കണ്ടീഷണറും ഉപയോഗിക്കുക.

അമിതമായ കെമിക്കൽ പരീക്ഷണങ്ങളും ഹീറ്റ് സ്റ്റൈലിങ്ങും ഒഴിവാക്കിയാൽ മുടിയുടെ ആരോഗ്യം നിലനിർത്താം.

hair shampoo
പക്ഷിപ്പനി വ്യാപനം, മുട്ടയും ഇറച്ചിയും കഴിക്കുന്നത് സുരക്ഷിതമോ?

ഹെയർ മാസ്കുകൾ

മുടിയിഴകളിലും ശിരോചർമത്തിലും ആഴത്തിൽ പോഷകങ്ങൾ നൽകുന്ന ഒരു കണ്ടീഷണിങ് ട്രീറ്റ്‌മെന്റാണ് ഹെയർമാസ്‌ക്. കണ്ടീഷണറുകൾ മുടിയുടെ പുറംഭാഗം മാത്രം സോഫ്റ്റ് ആക്കുമ്പോൾ, ഹെയർമാസ്‌ക് ശിരോചർമ്മത്തിനുള്ളിലെ കേടുപാടുകൾ പരിഹരിക്കാൻ സഹായിക്കുന്നു. എല്ലാ ഹെയർ മാസ്‌കുകളും എല്ലാവർക്കും അനുയോജ്യമാകണമെന്നില്ല. മുടിയുടെ സ്വഭാവത്തിന് അനുസരിച്ചാണ് ഹെയർ മാസ്‌ക്കുകൾ തിരഞ്ഞെടുക്കേണ്ടത്.

Summary

Oily hair and Dry hair- hair care routine tips

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com