കാല്‍ വിരലുകളിലെ രോമവളര്‍ച്ച ഹൃദ്രോഗത്തിന്‍റെ സൂചന? വൈറലായി ഡോക്ടറുടെ കുറിപ്പ്

ശരീരത്തിൽ മെച്ചപ്പെട്ട രക്തയോട്ടം ഉണ്ടെന്നതിന്റെ സൂചനയാണ് കാൽ വിരലുകളിലെ രോമവളർച്ച.
heart diseases and Hair on the toes
heart diseases and Hair on the toesX, Meta AI Image
Updated on
1 min read

കാൽ വിരലുകളിലെ രോമങ്ങളുടെ വളർച്ചയും ആരോ​ഗ്യവും തമ്മിൽ ബന്ധമുണ്ടെന്ന് ഡോ. ശ്രദ്ധേയ് കത്യാർ. കാൽ വിരലുകളിൽ കാണപ്പെടുന്ന രോമങ്ങളുടെ ഡെൻസിറ്റി ആരോ​ഗ്യകരമായ രക്തക്കുഴലുകളുടെ സൂചനയാണെന്ന് അദ്ദേ​ഹം സോഷ്യൽമീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. ഹൃദയത്തിന്റെയും ശരീരത്തിന്റെയും മൊത്തത്തിലുള്ള ആരോ​ഗ്യവുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം കുറിച്ചു.

ശരീരത്തിൽ മെച്ചപ്പെട്ട രക്തയോട്ടം ഉണ്ടെന്നതിന്റെ സൂചനയാണ് കാൽ വിരലുകളിലെ രോമവളർച്ച. മുടിയിഴകൾക്ക് ജീവനോടെയിരിക്കാൻ സ്ഥിരമായ രക്തയോട്ടം ആവശ്യമാണ്. അതുപോലെ, ഇൻസുലിൻ പ്രതിരോധം രക്തക്കുഴലുകളെ ബാധിക്കും. കാലക്രമേണ, ഉയർന്ന ഇൻസുലിനും ഗ്ലൂക്കോസും ധമനികളെ കട്ടിയുള്ളതാക്കും. ഇത് അവയവങ്ങളിലേക്കുള്ള രക്തയോട്ടം കുറയുന്നതിന് കാരണമാകുമെന്നും ഡോക്ടർ പറഞ്ഞു.

heart diseases and Hair on the toes
ഭക്ഷണം കഴിച്ചുകൊണ്ട് തടി കുറയ്ക്കാം, 'ഫൈബര്‍ മാക്‌സിങ്' സുരക്ഷിതമോ?

രക്തചംക്രമണം കുറയുമ്പോൾ, കാൽവിരലിലെ രോമം കനംകുറഞ്ഞതായി മാറുകയോ അപ്രത്യക്ഷമാവുകയോ ചെയ്യും. പ്രമേഹ രോഗത്തിനും ആദ്യകാല പെരിഫറൽ ആർട്ടറി മാറ്റങ്ങളിലും ഇത് സാധാരണമാണെന്നും അദ്ദേഹം പറയുന്നു. അതേസമയം, ഈയൊരു സൂചനവെച്ച് മാത്രം രോഗനിര്‍ണയം നടത്താനാകില്ല.

heart diseases and Hair on the toes
32 തവണ പോരാ, കട്ടിയുള്ള ഭക്ഷണമാണെങ്കില്‍ അതില്‍ കൂടുതല്‍ ചവയ്ക്കണം

എന്നാൽ, തണുത്ത പാദങ്ങൾ, മരവിപ്പ് അല്ലെങ്കിൽ തരിപ്പ്, മുറിവുകൾ ഉണങ്ങാൻ സമയമെടുക്കുക, പേശിവലിവ് തുടങ്ങിയ മറ്റ് പല ലക്ഷണങ്ങളോടൊപ്പം കാലിൽ മുടിയില്ലാത്തതും ശ്രദ്ധയിൽപ്പെടുകയാണെങ്കിലും ഒരു വിദഗ്ധന്റെ അഭിപ്രായം തേടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Summary

Hair on the toes can tell about your circulation and metabolism

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com