'പെർഫക്ട് റിലേഷൻഷിപ്പ്' എന്ന സമ്മർദമില്ല, സോഷ്യൽമീഡിയയിൽ നിരന്തരം ചിത്രങ്ങൾ പങ്കുവയ്ക്കാത്ത പങ്കാളികളാണ് ശരിക്കും 'ഹാപ്പി'

സോഷ്യൽമീഡിയയിൽ അധികം ചിത്രങ്ങൾ പോസ്റ്റ് ചെയ്യാത്ത ദമ്പതികൾ 'പെർഫക്ട് റിലേഷൻഷിപ്പ്' എന്ന സമർദത്തിൽ നിന്ന് ഒഴിഞ്ഞു നിൽക്കുന്നു.
couple enjoying evening
Relationship TipsPexels
Updated on
1 min read

സോഷ്യൽമീഡിയയിൽ ഒരുമിച്ചുള്ള ചിത്രങ്ങൾ നിരന്തരം പോസ്റ്റ് ചെയ്യാത്ത ദമ്പതികൾ തമ്മിൽ അടുപ്പവും പ്രണയവും കൂടുതലാണെന്ന് പഠനങ്ങൾ. സന്തുഷ്ടരായ, വൈകാരികമായി സുരക്ഷിതരായ ദമ്പതികൾ റീൽ ലൈഫിനേക്കാൾ, റിയൽ ലൈഫിനായിരിക്കും പ്രാധാന്യം നൽകുകയെന്ന് കാൻസാസ് സർവകാലാശാല നടത്തിയൊരു പഠനത്തിൽ വ്യക്തമാക്കുന്നു.

സോഷ്യൽമീഡിയയിൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്ന ദമ്പതികൾ സദാസമയവും മറ്റുള്ളവരുടെ ജീവിതവുമായി തങ്ങളുടെ ജീവിതത്തെ താരതമ്യപ്പെടുത്താനുള്ള സാധ്യത കൂടുതലാണെന്നും പഠനത്തിൽ വ്യക്തമാക്കുന്നു.മാത്രമല്ല, സോഷ്യൽമീഡിയയിൽ അധികം ചിത്രങ്ങൾ പോസ്റ്റ് ചെയ്യാത്ത ദമ്പതികൾ 'പെർഫക്ട് റിലേഷൻഷിപ്പ്' എന്ന സമർദത്തിൽ നിന്ന് ഒഴിഞ്ഞു നിൽക്കുന്നു.

couple enjoying evening
50കളിലും തിളങ്ങുന്ന ചര്‍മം, ശില്‍പ്പ ഷെട്ടിയുടെ ഫേവറൈറ്റ് ഡ്രിങ്ക്

ലൈക്കുകളിലും കമന്റുകളിലും ശ്രദ്ധനൽകുന്നതിന് പകരം, അവർ തങ്ങളുടെ സ്വകാര്യജീവിതത്തിനാണ് മുൻഗണന നൽകുന്നത്. സോഷ്യൽ മീഡിയയിൽ നിരന്തരം ചിത്രങ്ങളിടുകയും അതിനുകിട്ടുന്ന ലൈക്കുകളുടെയും കമന്റുകളുടെയും എണ്ണമെടുക്കുകയും ചെയ്യുന്നവർ ആ ബന്ധത്തിൽ അരക്ഷിതരായിരിക്കുമെന്നും പറയുന്നു.

couple enjoying evening
ചർമസംരക്ഷണം; നൂറ്റാണ്ടുകൾക്ക് മുൻപുള്ള സൗന്ദര്യക്കൂട്ട്

സന്തോഷത്തോടെ ജീവിക്കുന്ന പങ്കാളികൾക്ക് ആരെയും ഒന്നും ബോധിപ്പിക്കേണ്ടതില്ല. എന്നാൽ, അങ്ങനെയല്ലാത്തവർ തങ്ങൾ സംതൃപ്തരാണെന്ന് ബോധ്യപ്പെടുത്താൻ കൂടിയാണ് ഇതിലൂടെ ശ്രമിക്കുന്നത്. അവധിക്കാലം ചെലവഴിക്കുന്നതിന്‍റെയും സന്തോഷനിമിഷങ്ങളുമൊക്കെ ചിത്രങ്ങളായി സൂക്ഷിക്കുന്നത് സ്വാഭാവികമാണ്. എന്നാല്‍ അത് സോഷ്യല്‍മീഡിയയില്‍ പങ്കുവയ്ക്കുകയും ഓരോ മിനിറ്റിലും എത്ര പേര്‍ കണ്ടു, ആരോക്കെ പ്രതികരിച്ചു എന്ന് സമ്മര്‍ദത്തിലാകുന്നത് മറ്റുള്ളവരുടെ അംഗീകാരത്തിനുവേണ്ടിയാണ് നിങ്ങൾ ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നതെന്നതിന്‍റെ സൂചനയാണ്.

Summary

Relationship Tips: Happy couples are less likely to share photos of their partner on social media

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com