'കുഴപ്പമില്ലെന്ന് അച്ഛൻ പറയും..,' പക്ഷെ ഈ 5 ലക്ഷണങ്ങൾ നിസ്സാരമാക്കരുത് | Father's Day

ഉത്തരവാദിത്വങ്ങൾക്കിടെ സ്വന്തം ആരോ​ഗ്യപ്രശ്നങ്ങൾ പറയാൻ അപ്പന്മാർ മനഃപൂർവം മടിക്കും.
Happy Father's Day
Happy Father's DayPinterest
Updated on
2 min read

'ഓ ചെറിയൊരു ശ്വാസമുട്ടലല്ലേ, അത് കുറച്ചു ചൂടുവെള്ളം കുടിച്ചാൽ അങ്ങ് മാറുവന്നേ!! അടുത്ത ദിവസത്തെ പണി മുടക്കാൻ പറ്റില്ല..', ഭാര്യയുടെ ചികിത്സാ ചിലവ്, മക്കളുടെ പഠിത്തം, വീട്ടുചിലവുകൾ, കല്യാണം, മരണം അങ്ങനെ തുടങ്ങി നൂറായിരം കാര്യങ്ങളായിരിക്കും ശ്വാസം വലിച്ചെടുക്കുന്നതിനിടെ ആ അച്ഛൻ ചിന്തിച്ചിട്ടുണ്ടാവുക. ഉത്തരവാദിത്വങ്ങൾക്കിടെ സ്വന്തം ആരോ​ഗ്യപ്രശ്നങ്ങൾ പറയാൻ അപ്പന്മാർ മനഃപൂർവം മടിക്കും.

എനിക്ക് വേറെ കുഴപ്പമൊന്നുമില്ലെന്ന മറുപടിയിലൂടെ അവർ അവരുടെ അസ്വസ്ഥതകൾ മറച്ചുവയ്ക്കും. ഇന്ന് 'ഫാതേഴ്സ് ഡേ', എല്ലാ വർഷവും ജൂൺ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ചയാണ്. അമേരിക്കൻ ആഭ്യന്തര യുദ്ധത്തിൽ പങ്കെടുത്ത വെറ്ററനായ വില്യം സ്മാർട്ടിന്റെ മകളായ സൊണോറ സ്മാർട്ട് ഡോഡ് (Sonora Smart Dodd) എന്ന വനിതയാണ് ഈ ആശയത്തിന് തുടക്കം കുറിച്ചത്. അമ്മയുടെ മരണശേഷം ആറ് മക്കളെ ഒറ്റയ്ക്ക് വളർത്തിയ തന്റെ അച്ഛനോടുള്ള ആദരസൂചകമായിട്ടാണ് അവർ ഈ ദിനം നിർദ്ദേശിച്ചത്. ഈ പിതൃദിനത്തിൽ അച്ഛന്റെ ആരോഗ്യത്തിൽ കൂടുതൽ ശ്രദ്ധ നൽകാം.

അവഗണിക്കരുതാത്ത 5 പ്രധാന ആരോഗ്യ മുന്നറിയിപ്പുകൾ

സ്ഥിരമായ ക്ഷീണവും ഊർജക്കുറവും

ദിവസം മുഴുവൻ ജോലി ചെയ്തതിന് ശേഷമുള്ള ക്ഷീണം സാധാരണമാണ്. എന്നാൽ വിശ്രമിച്ചിട്ടും മാറാത്ത ക്ഷീണം ഉണ്ടെങ്കിൽ അത് രക്തക്കുറവ്, പ്രമേഹം, ഹൃദയസംബന്ധമായ പ്രശ്നങ്ങൾ അല്ലെങ്കിൽ ഉറക്കക്കുറവ് എന്നിവയുടെ സൂചനയായേക്കാം. അച്ഛൻ പതിവിലും കൂടുതൽ തളർച്ച അനുഭവിക്കുന്നുണ്ടെങ്കിൽ വൈദ്യപരിശോധന നടത്തുന്നത് നല്ലതാണ്.

ശ്വാസംമുട്ടൽ അല്ലെങ്കിൽ നെഞ്ചിലെ അസ്വസ്ഥത

പടികൾ കയറുമ്പോഴോ ചെറിയ ജോലികൾ ചെയ്യുമ്പോഴോ ശ്വാസംമുട്ടൽ അനുഭവപ്പെടുന്നത് സാധാരണ പ്രായമാകുന്നതിന്റെ ഭാഗമെന്ന് കരുതി അവഗണിക്കരുത്. ഇത് ഹൃദയസംബന്ധമായ രോഗങ്ങളുടെയോ ശ്വാസകോശ പ്രശ്നങ്ങളുടെയോ ലക്ഷണമാകാം. നെഞ്ചുവേദന, നെഞ്ചിൽ ഭാരക്കുറ്റം തോന്നൽ തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ഡോക്ടറെ സമീപിക്കണം.

അമിത ദാഹവും ഇടയ്ക്കിടെയുള്ള മൂത്രമൊഴിക്കലും

വെള്ളം കൂടുതലായി കുടിക്കേണ്ട സാഹചര്യമില്ലാതിരുന്നിട്ടും അമിത ദാഹം അനുഭവപ്പെടുകയോ രാത്രി പലതവണ മൂത്രമൊഴിക്കാൻ എഴുന്നേൽക്കുകയോ ചെയ്യുന്നുവെങ്കിൽ അത് പ്രമേഹത്തിന്റെ മുന്നറിയിപ്പാകാം. പ്രമേഹം നേരത്തെ കണ്ടെത്തിയാൽ നിയന്ത്രിക്കാൻ കൂടുതൽ എളുപ്പമാണ്.

ഉറക്കത്തിലെ മാറ്റങ്ങളും ഉച്ചത്തിലുള്ള കൂർക്കംവലിയും

ഉറക്കക്കുറവ്, രാത്രിയിൽ പലതവണ ഉണരുക, അമിത കൂർക്കംവലി എന്നിവ പലരും ഗൗരവമായി കാണാറില്ല. എന്നാൽ ഇവ ഉറക്കസംബന്ധമായ രോഗങ്ങളുടെയും ഉയർന്ന രക്തസമ്മർദ്ദത്തിന്റെയും ഹൃദ്രോഗ സാധ്യതയുടെയും സൂചനകളാകാം. നല്ല ഉറക്കം ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് അത്യാവശ്യമാണ്.

ഭാരം പെട്ടെന്ന് കൂടുകയോ കുറയുകയോ ചെയ്യുന്നത്

പ്രത്യേക കാരണമൊന്നുമില്ലാതെ ഭാരം കൂടുകയോ കുറയുകയോ ചെയ്യുന്നത് ശരീരത്തിലെ ചില ആരോഗ്യപ്രശ്നങ്ങളുടെ സൂചനയായേക്കാം. തൈറോയ്ഡ് പ്രശ്നങ്ങൾ, പ്രമേഹം, ദഹനസംബന്ധമായ രോഗങ്ങൾ, ചിലപ്പോൾ ഗുരുതര രോഗങ്ങൾ വരെ ഇതിന് പിന്നിലുണ്ടാകാം. അതിനാൽ ശരീരഭാരത്തിലെ വലിയ മാറ്റങ്ങൾ ശ്രദ്ധിക്കണം.

അച്ഛന്മാരുടെ ആരോഗ്യ സംരക്ഷണത്തിന് ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

  • വർഷത്തിൽ ഒരിക്കലെങ്കിലും ആരോഗ്യപരിശോധന നടത്തുക.

  • രക്തസമ്മർദ്ദം, ഷുഗർ, കൊളസ്‌ട്രോൾ എന്നിവ പരിശോധിക്കുക.

  • ദിവസവും കുറഞ്ഞത് 30 മിനിറ്റ് വ്യായാമം ചെയ്യാൻ പ്രോത്സാഹിപ്പിക്കുക.

  • ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടരുക.

  • ഉറക്കത്തിനും മാനസികാരോഗ്യത്തിനും പ്രാധാന്യം നൽകുക.

  • ആരോഗ്യലക്ഷണങ്ങൾ മറച്ചുവയ്ക്കാതെ ഡോക്ടറുമായി സംസാരിക്കാൻ പ്രേരിപ്പിക്കുക.

Happy Father's Day
ദിവസവും 20 മിനിറ്റ് യോഗ; ആദ്യം പഠിക്കേണ്ട 10 പോസുകൾ | International Yoga Day
Happy Father's Day
ഹെയർ മാസ്കും കണ്ടീഷണറും ഒരുമിച്ച് ഉപയോ​ഗിക്കാമോ? രണ്ടും തമ്മിലുള്ള വ്യത്യാസമെന്ത്?
Happy Father's Day
'ഓഫ് ഡേ' വെറുതെ കളയരുത്; പുതിയ ഹോബി പരീക്ഷിക്കാൻ പറ്റിയ ദിവസം, ഇതാ ചില ഐഡിയകൾ
Summary

Father's Day: He may say 'I am fine', but don't ignore these 5 silent health warnings

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com